പ്രതിസന്ധികളെ പിന്നിലാക്കി ഓരോ ദിവസവും പുതിയ ഉയരങ്ങൾ കീഴടക്കുമ്പോൾ നിങ്ങൾക്കും നേട്ടമുണ്ടാക്കാൻ അഞ്ച് ഓഹരികളിതാ.1.പിവിആർ ലിമിറ്റഡ് വാങ്ങല്‍- 1650 ലക്ഷ്യം 1840 രാജ്യത്തെ മൾട്ടിപ്ലക്സ് സ്ക്രീന്‍ മേഖലയിലെ മുൻനിരക്കാരാണ് പിവിആര്‍ ലിമിറ്റഡ്. നിലവില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി 71 പട്ടണങ്ങളില്‍ 176 സിനിമകളിലായി 842 സ്ക്രീനുകളാണ് കമ്പനിയ്ക്കുള്ളത്. ബോക്സ് ഓഫിസ്, ഫൂഡ് ആന്റ് ബീവറേജസ്, പരസ്യം എന്നിവയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വിപണി പ്രതിസന്ധികളെ പിന്നിലാക്കി ഓരോ ദിവസവും പുതിയ ഉയരങ്ങൾ കീഴടക്കുമ്പോൾ നിങ്ങൾക്കും നേട്ടമുണ്ടാക്കാൻ അഞ്ച് ഓഹരികളിതാ.

പിവിആർ ലിമിറ്റഡ്

ADVERTISEMENT

വാങ്ങല്‍- 1650  ലക്ഷ്യം 1840

രാജ്യത്തെ മൾട്ടിപ്ലക്സ് സ്ക്രീന്‍ മേഖലയിലെ മുൻനിരക്കാരാണ് പിവിആര്‍ ലിമിറ്റഡ്. നിലവില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി 71 പട്ടണങ്ങളില്‍ 176 സിനിമകളിലായി 842 സ്ക്രീനുകളാണ് കമ്പനിയ്ക്കുള്ളത്. ബോക്സ് ഓഫിസ്, ഫൂഡ് ആന്റ് ബീവറേജസ്, പരസ്യം എന്നിവയില്‍ നിന്നാണ് കമ്പനിയുടെ പ്രധാന വരുമാനം. കോവിഡിന്റെ രണ്ടാം തരംഗം പ്രവർത്തനങ്ങളെ ഗണ്യമായി ബാധിച്ചതിനെ തുടര്‍ന്ന് 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ 59 കോടി രൂപയുടെ വരുമാനമാണു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വാടക, മെയിന്റനൻസ് ചാർജുകളിൽ ഇളവുകള്‍ക്കായുള്ള ചര്‍ച്ച നടത്തി സ്ഥിരം ചെലവുകള്‍ കുറച്ച് ലിക്വിഡിറ്റി നിലനിര്‍ത്താൻ കമ്പനി ശ്രമിക്കുന്നുണ്ട്. ബിഗ് ബജറ്റ് ബോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉൽസവ സീസണു മുമ്പായി മുന്നേറ്റം നടത്താന്‍ കമ്പനി ശ്രമം നടത്തുന്നുണ്ട്. സിനിമാ പ്രദർശനം ആരംഭിക്കുന്നതോടെ സോമാട്ടോയുമായി സഹകരിച്ച് ഫൂഡ് ആന്റ് ബീവറേജസ് രംഗത്തു വികസനത്തിനും കമ്പനി ലക്ഷ്യമിടുന്നു. 

ഇന്റര്‍ ഗ്ലോബല്‍ ആവിയേഷന്‍ (ഇന്‍ഡിഗോ)

വാങ്ങല്‍ 1975 ലക്ഷ്യം 2500

ADVERTISEMENT

വ്യോമയാന രംഗത്ത് യാത്രക്കാര്‍ തിരിച്ചു വന്നു തുടങ്ങിയതോടെ 54 ശതമാനം വിപണി വിഹിതമുള്ള രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ ലോ കോസ്റ്റ് കാരിയറുകളിലൊന്നായ ഇന്റര്‍ ഗ്ലോബല്‍ ഏവിയേഷന്‍ (ഇന്‍ഡിഗോ)  ത്രൈമാസാടിസ്ഥാനത്തില്‍ 27 ശതമാനം വരുമാന വര്‍ധനവുണ്ടാക്കിയിട്ടുണ്ട്.  പഴയ വിമാനങ്ങള്‍ക്ക് പകരം 15 ശതമാനം ഇന്ധന ക്ഷമത കൂടുതലുള്ളവ കൊണ്ടു വരുന്നത് ലാഭക്ഷമത വര്‍ധിപ്പിക്കും. ക്യുഐപി വഴി പണം സമാഹരിക്കാന്‍ കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.  കമ്പനിയുടെ ലിക്വിഡിറ്റി നിലയും ഫലപ്രദമായ ചെലവിലുള്ള പ്രവർത്തനങ്ങളും ഗുണകരമാകും. ഇതിനു പുറമെ സമീപ ഭാവിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടാല്‍ പുതിയ മൂലധനം ലഭ്യമാക്കാനും കമ്പനിക്കു കഴിവുണ്ട്. 

എല്‍ഐസി ഹൗസിങ് ഫിനാന്‍സ്

വാങ്ങല്‍ 440  ലക്ഷ്യം 510

രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാ കമ്പനികളിലൊന്നായ എല്‍ഐസി ഹൗസിങ് ഫിനാൻസിന്റെ വായ്പകള്‍ 2,32,548 കോടി രൂപയിലെത്തിയിട്ടുണ്ട്. കുറഞ്ഞ ചെലവിലുള്ള വായ്പകളും ഉയര്‍ന്ന ലിക്വിഡിറ്റിയും വായ്പാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാകും.  ഇതേ സമയം ശക്തമായ മല്‍സരം, ഉയരുന്ന വായ്പാ ചെലവുകള്‍, മുന്‍കൂട്ടി തിരിച്ചടയ്ക്കുന്നതു മൂലമുള്ള നഷ്ട സാധ്യതകള്‍ എന്നിവ ലാഭക്ഷമതയെ ബാധിച്ചേക്കാം. 

ADVERTISEMENT

ബജാജ് ഓട്ടോ

വാങ്ങല്‍ 3850  ലക്ഷ്യം 4200

രാജ്യത്തെ മോട്ടോര്‍ സൈക്കിള്‍ രംഗത്തു രണ്ടാം സ്ഥാനത്തു നില്ക്കുന്ന ബജാജ് ഓട്ടോ രാജ്യത്തു നിന്നുള്ള ഇരുചക്ര വാഹന കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്താണ്. ത്രിചക്ര പാസഞ്ചര്‍ വാഹന വിപണിയില്‍ 74 ശതമാനം വിപണി വിഹിതവുമായി മൊത്തം ത്രിചക്ര വാഹന വിപണിയില്‍ ഒന്നാം സ്ഥാനത്തുമാണ്. ഇരുചക്ര വാഹന രംഗത്ത് സാധാരണനില തിരിച്ചു വരുന്നതോടെയുണ്ടാകുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ മികച്ച രീതിയില്‍ കഴിവുള്ള കമ്പനി അതിലൂടെ ലാഭസാധ്യതയ്ക്ക് പിന്തുണ നല്‍കുകയുംചെയ്യുന്നു. 

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍

വാങ്ങല്‍ 440  ലക്ഷ്യം 480

സര്‍ക്കാരിന്റെ പുനര്‍ നിക്ഷേപം, ആഗോള സമ്പദ്ഘടനയുടെ തിരിച്ചു വരവ്, ഉയര്‍ന്ന ജിആര്‍എം, ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാ പ്രതീക്ഷകള്‍ തുടങ്ങിയവ കമ്പനിക്ക് ഹ്രസ്വ-മധ്യകാലങ്ങളില്‍ ഗുണകരമാകും. ഭാരത് പെട്രോളിയത്തിന്റെ സംയോജിത വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 86.70 ശതമാനമാണ് വര്‍ധിച്ചിട്ടുള്ളത്.  പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 11.21 ശതമാനത്തില്‍ നിന്ന് 4.40 ശതമാനത്തിലേക്ക് ഇടിഞ്ഞത് പ്രവര്‍ത്തന ലാഭം 26.64 ശതമാനം ഇടിവോടെ 3,125.00 കോടി രൂപയിലെത്താന്‍ ഇടയാക്കിയിരുന്നു.

 ലേഖകൻ അഹല്യ ഫിൻഫോറെക്സിന്റെ മാനേജിങ് ഡയറക്ടറാണ്

English Summary : 5 Stocks for Investing Now

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക