ആപ്പിളിലെ ഇടപാടുകൾക്ക് ഇനി ഇന്ത്യൻ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളില്ല !
ആപ്പിളിന്റ്റെ ആപ്പ് സ്റ്റോറിലെ ആപ്പുകൾക്കും, മറ്റു വരിസംഖ്യ അടക്കുന്നതിനുമുള്ള പണമിടപാടുകളിൽ നിന്നും ഇന്ത്യൻ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളെ ഒഴിവാക്കുന്നു. ഇനിമുതൽ ആപ്പിളിലെ പണമിടപാടുകൾക്കു ഇന്ത്യൻ വരിക്കാർ വേറെ ഏതെങ്കിലും പണമിടപാട് രീതി ഉപയോഗിക്കണം. ആപ്പ് കോഡുകൾ, നെറ്റ് ബാങ്കിങ് അല്ലെങ്കിൽ യു

ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ ആപ്പുകൾക്കും മറ്റും വരിസംഖ്യ അടക്കുന്നതിനുമുള്ള പണമിടപാടുകളിൽ നിന്നും ഇന്ത്യൻ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളെ ഒഴിവാക്കുന്നു. ഇനിമുതൽ ആപ്പിളിലെ പണമിടപാടുകൾക്കു ഇന്ത്യൻ വരിക്കാർ വേറെ ഏതെങ്കിലും പണമിടപാട് രീതി ഉപയോഗിക്കണം. ആപ്പ് കോഡുകൾ, നെറ്റ് ബാങ്കിങ് അല്ലെങ്കിൽ യു പി ഐ വഴി ഉപയോക്താക്കൾക്ക് പണമടക്കാം.
ടോക്കണൈസേഷൻ
കഴിഞ്ഞ രണ്ടു മാസമായി നിരവധി ഉപയോക്താക്കൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെടുന്നുണ്ടായിരുന്നു. ടോക്കണൈസേഷൻ നിർബന്ധമായി നടപ്പിലാക്കണമെന്ന റിസർവ് ബാങ്കിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ആപ്പിൾ ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്നാണറിയുന്നത്. വേറെ ചില കമ്പനികളും ആപ്പിളിന്റെ വഴിയേ പോകുമെന്നാണ് വാർത്തകൾ.
തടയിടൽ ഫലപ്രദമാകുന്നതെങ്ങനെ?
സൈബർ തട്ടിപ്പുകൾക്ക് തടയിടുന്നതിനാണ് റിസർവ് ബാങ്ക് ടോക്കണൈസേഷൻ സംവിധാനം നടപ്പിലാക്കുന്നത്. പക്ഷെ കമ്പനികൾ ഇതിനോട് മുഖം തിരിച്ചാൽ ടോക്കണൈസേഷൻ എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുമെന്ന് കാത്തിരുന്നു കാണണം.
English Summary : Apple Won't Accept Indian Debit Credit cards for Payments