പുതിയ മ്യൂച്വൽ ഫണ്ട് നോമിനേഷൻ നിയമങ്ങൾ ഒക്ടോബർ 1 മുതൽ
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കുള്ള നോമിനേഷൻ സംബന്ധിച്ച പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത് ഒക്ടോബർ 1 ലേക്ക് മാറ്റിവെച്ചു. പുതിയ നോമിനേഷൻ നിയമം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി ) നേരത്തെ അറിയിച്ചിരുന്നത്. പുതിയ നിയമം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കുള്ള നോമിനേഷൻ സംബന്ധിച്ച പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത് ഒക്ടോബർ 1ലേക്ക് മാറ്റിവെച്ചു. പുതിയ നോമിനേഷൻ നിയമം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി ) നേരത്തെ അറിയിച്ചിരുന്നത്. പുതിയ നിയമം അനുസരിച്ച് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സബ്‌സ്‌ക്രൈബുചെയ്യുന്ന നിക്ഷേപകർ നിർബന്ധമായും നോമിനേഷന്റെ വിശദാംശങ്ങൾ അല്ലെങ്കിൽ നോമിനേഷൻ ഒഴിവാക്കുന്നതിന്റെ ഡിക്ലറേഷൻ സമർപ്പിക്കണം.
പുതിയ നോമിനേഷന്‍ നിയമം അനുസരിച്ച് മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് ഉടമകള്‍, തങ്ങളുടെ ഹോള്‍ഡിങ്ങുകള്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഒരു പ്രത്യേക ഡിക്ലറേഷന്‍ ഫോം സമർപ്പിക്കണം. നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ നോമിനേഷനുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന രണ്ട് ഓപ്ഷനുകളിൽ ഒന്ന് നിക്ഷേപകര്‍ നിർബന്ധമായും തിരഞ്ഞെടുക്കണം. ഒന്നുകില്‍ സെബി നിര്‍ദ്ദേശിക്കുന്ന ഫോര്‍മാറ്റില്‍ നോമിനേഷന്‍ നല്‍കണം അതല്ലെങ്കില്‍ ഒപ്പിട്ട ഡിക്ലറേഷന്‍ ഫോമിലൂടെ നോമിനേഷന്‍ ഒഴിവാക്കണം.
2022 ഒക്ടോബര്‍ ഒന്നു മുതല്‍, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ സബ്സ്‌ക്രൈബ് ചെയ്യുന്ന നിക്ഷേപകര്‍ നോമിനേഷനുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന രണ്ട് ഓപ്ഷനുകളിൽ ഒന്ന് നിർബന്ധമായും തിരഞ്ഞെടുക്കണം എന്നാണ് സെബിയുടെ ഏറ്റവും പുതിയ സര്‍ക്കുലറില്‍ പറയുന്നത്.
മ്യൂച്വൽ ഫണ്ട് യൂണിറ്റ് ഉടമയുടെ ഇഷ്ടാനുസരണം ഓണ്‍ലൈനായോ ഓഫ്‌ലൈനായോ നോമിനേഷന്‍ ഫോം അല്ലെങ്കില്‍ നോമിനേഷന്‍ ഒഴിവാക്കുന്നതിനുള്ള ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കാം. അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ (AMCs) ഇതിനുള്ള അവസരം നിക്ഷേപകർക്ക് നൽകണം എന്നാണ് സെബിയുടെ നിർദ്ദേശം.
ഓഫ്‌ലൈന്‍ ആയിട്ടാണ് സമർപ്പിക്കുന്നതെങ്കിൽ ഫോമുകളില്‍ എല്ലാ യൂണിറ്റ് ഉടമകളുടെയും കൈയ്യൊപ്പ് ഉണ്ടായിരിക്കണം, അതല്ല ഓണ്‍ലൈന്‍ ആയിട്ടാണ് സമർപ്പിക്കുന്നതെങ്കിൽ, ഫോമുകളില്‍ എല്ലാ യൂണിറ്റ് ഉടമകളുടെയും കൈയ്യൊപ്പിന് പകരം ഇ-സൈന്‍ ഉണ്ടായിരിക്കണം. ടു-ഫാക്ടര്‍ ഓതന്റിക്കേഷനിലൂടെ ഈ ഫോമുകളുടെ സാധുത എഎംസികള്‍ വിലയിരുത്തും.
കഴിഞ്ഞ വര്‍ഷം, പുതിയ ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കുന്ന നിക്ഷേപകര്‍ക്കും സെബി സമാനമായ ഓപ്ഷനുകള്‍ നല്‍കിയിരുന്നു.
English Summary : New Mutual Fund Rules from October 1st
....................