ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
അമേരിക്കൻ വിപണിയുടെ മിക്സഡ് ക്ലോസിങ്ങിന് പിന്നാലെ അമേരിക്കൻ ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും ഫ്ലാറ്റ് ഓപ്പണിങ് സ്വന്തമാക്കി. എസ്ജിഎക്സ് നിഫ്റ്റി 17880 പോയിന്റിൽ വ്യാപാരം തുടരുന്നു. റീറ്റെയ്ൽ റിസൾട്ട് റാലി വിപണി പ്രതീക്ഷക്കപ്പുറം പോയ ഹോം ഡിപ്പോയുടെയും, വാൾമാർട്ടിന്റെയും റിസൾട്ടുകളുടെ
അമേരിക്കൻ വിപണിയുടെ മിക്സഡ് ക്ലോസിങ്ങിന് പിന്നാലെ അമേരിക്കൻ ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും ഫ്ലാറ്റ് ഓപ്പണിങ് സ്വന്തമാക്കി. എസ്ജിഎക്സ് നിഫ്റ്റി 17880 പോയിന്റിൽ വ്യാപാരം തുടരുന്നു. റീറ്റെയ്ൽ റിസൾട്ട് റാലി വിപണി പ്രതീക്ഷക്കപ്പുറം പോയ ഹോം ഡിപ്പോയുടെയും, വാൾമാർട്ടിന്റെയും റിസൾട്ടുകളുടെ
അമേരിക്കൻ വിപണിയുടെ മിക്സഡ് ക്ലോസിങ്ങിന് പിന്നാലെ അമേരിക്കൻ ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും ഫ്ലാറ്റ് ഓപ്പണിങ് സ്വന്തമാക്കി. എസ്ജിഎക്സ് നിഫ്റ്റി 17880 പോയിന്റിൽ വ്യാപാരം തുടരുന്നു. റീറ്റെയ്ൽ റിസൾട്ട് റാലി വിപണി പ്രതീക്ഷക്കപ്പുറം പോയ ഹോം ഡിപ്പോയുടെയും, വാൾമാർട്ടിന്റെയും റിസൾട്ടുകളുടെ
അമേരിക്കൻ വിപണിയുടെ മിക്സഡ് ക്ലോസിങ്ങിന് പിന്നാലെ അമേരിക്കൻ ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും ഫ്ലാറ്റ് ഓപ്പണിങ് സ്വന്തമാക്കി. എസ്ജിഎക്സ് നിഫ്റ്റി 17880 പോയിന്റിൽ വ്യാപാരം തുടരുന്നു.
റീറ്റെയ്ൽ റിസൾട്ട് റാലി
വിപണി പ്രതീക്ഷക്കപ്പുറം പോയ ഹോം ഡിപ്പോയുടെയും, വാൾമാർട്ടിന്റെയും റിസൾട്ടുകളുടെ പിൻബലത്തിൽ മെയ് മാസത്തിന് ശേഷം ആദ്യമായി ഡൗ ജോൺസ് 34000 പോയിന്റ് കടന്നു. അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം നേടിയത് ടെക്ക് സെക്ടറിൽ ലാഭമെടുക്കലും അമേരിക്കൻ ബാങ്കിങ് സെക്ടറിന് മുന്നേറ്റവും നൽകി. ക്രൂഡ് ഓയിൽ വീണ്ടും വീണത് എനർജി സെക്ടറിന് ക്ഷീണമായെങ്കിലും വിപണിക്ക് അനുകൂലമാണ്. ഇന്നലെ അമേരിക്കൻ ഹൗസിങ് ഡേറ്റ നിരാശപ്പെടുത്തിയെങ്കിലും അമേരിക്കൻ മാനുഫാക്ച്ചറിങ്, ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ ഡേറ്റകൾ വളർച്ച സൂചിപ്പിച്ചത് വിപണിക്ക് അനുകൂലമാണ്. 460 ബില്യൺ ഡോളറിന്റെ ‘’ക്ലൈമറ്റ് & ഹെൽത് കെയർ ’’ ബിൽ ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഒപ്പു വെച്ചതും വിപണിക്ക് അനുകൂലമായേക്കാം.
ടാർഗറ്റ് കോർപറേഷന്റെ ഇന്നത്തെ റിസൾട്ടും, അമേരിക്കൻ റീറ്റെയ്ൽ വില്പന കണക്കുകളും, അമേരിക്കൻ ഫെഡ് മിനുട്സും ഇന്ന് വിപണിക്ക് പ്രധാനമാണ്. ബ്രിട്ടീഷ് പണപ്പെരുപ്പക്കണക്കുകളും, യൂറോ സോൺ ജിഡിപി കണക്കുകളും യൂറോപ്യൻ വിപണയിയെ സ്വാധീനിച്ചേക്കാവുന്നത് ഇന്ത്യൻ വിപണിക്കും പ്രധാനമാണ്.
നിഫ്റ്റി
രാജ്യാന്തര വിപണി പിന്തുണയിൽ ഗ്യാപ് അപ് ഓപ്പണിങ് നേടിയ ഇന്ത്യൻ വിപണി വിദേശ ഫണ്ടുകളുടെ കൂടി പിന്തുണയിൽ മികച്ച ക്ളോസിങ് സ്വന്തമാക്കി. ഓട്ടോ, റിയൽറ്റി, എനർജി, എഫ്എംസിജി, ഇൻഫ്രാ, ബാങ്കിങ് സെക്ടറുകൾക്കൊപ്പം സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഇന്നലെ മുന്നേറ്റം നേടി. 17825 പോയിന്റിൽ നിർണായകമായ ക്ലോസിങ് സ്വന്തമാക്കിയ നിഫ്റ്റി 17760 പോയിന്റിലും 17700 പോയിന്റിലും പിന്തുണ നേടിയേക്കാം. 17880 പോയിന്റ് കടക്കാനായാൽ 17930 പോയിന്റിലും 17980 മേഖലയിലും നിഫ്റ്റി വില്പന സമ്മർദ്ദം നേരിട്ടേക്കാം.
ബാങ്കിങ്, ഫിനാൻഷ്യൽ, ഇൻഷുറൻസ്, ഇൻഫ്രാ, ഓട്ടോ, എഫ്എംസിജി, റീറ്റെയ്ൽ, ക്യാപിറ്റൽ ഗുഡ്‌സ്, കെമിക്കൽ സെക്ടറുകൾ മുന്നേറ്റ പ്രതീക്ഷയിലാണ്. എച്ച്ഡിഎഫ്സി, എൽഐസി, എച്ച്ഡിഎഫ്എസി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, അംബുജ സിമന്റ്, ഇന്ത്യ സിമന്റ്സ്, ക്രോമ്പ്ടൺ ഗ്രീവ്സ്, സിംഗർ, ഹിന്ദ് സിങ്ക് മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
ബാങ്ക് നിഫ്റ്റി
ഇന്നലെ 197 പോയിന്റുകൾ കയറി 39240 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 39100 പോയിന്റിൽ ആദ്യ പിന്തുണ പ്രതീക്ഷിക്കുന്നു. 38950 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിലൂടെ അടുത്ത സപ്പോർട്ട്. ഇന്നലത്തെ റെസിസ്റ്റൻസായ 39450 പോയിന്റിലെ കടമ്പ കടന്നാൽ 39600 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ്.
മൊത്ത വിലക്കയറ്റവും കുറയുന്നു
റീറ്റെയ്ൽ വിലക്കയറ്റത്തിന് പിന്നാലെ ജൂലൈ മാസത്തിൽ മൊത്തവിലക്കയറ്റവും വീഴ്ച കാണിച്ചത് പ്രതീക്ഷയാണ്. മെയ് മാസത്തിൽ 15.88% എന്ന റെക്കോർഡ് വളർച്ച നേടിയ ഹോൾ സെയിൽ പ്രൈസ് ഇൻഡക്സ് ജൂലൈയിൽ 13.93% മാത്രമാണ് വളർച്ച നേടിയത്. 2021 ജൂലൈ മാസത്തിലിത് 11.57% മാത്രമായിരുന്നു. ആർബിഐ റീറ്റെയ്ൽ പണപ്പെരുപ്പ ലക്‌ഷ്യം 4% ലേക്ക് കുറക്കുന്നത് ഡോളറിനെതിരെ രൂപയുടെ വിലയിടിവും തടഞ്ഞേക്കും.
ക്രൂഡ് ഓയിൽ
അമേരിക്കൻ ക്രൂഡ് ശേഖരത്തിലെ വീഴ്ച അനുകൂലമാകുമ്പോഴും ഇറാന്റെ ന്യൂക്ലിയർ ഡീൽ വീണ്ടും ചർച്ചയാകുന്നത് ക്രൂഡിന് ക്ഷീണമായി. ബ്രെന്റ് ക്രൂഡ് ഓയിൽ 90 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡിലെ മുന്നേറ്റം രാജ്യാന്തര സ്വർണ വില 1780 ഡോളറിനും താഴെയെത്തിച്ചത് സ്വർണത്തിന് ക്ഷീണമാണ്. 1740 ഡോളറിലാണ് സ്വർണത്തിന്റെ പ്രധാന പിന്തുണ മേഖല.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക