എൽഐസി ഓഹരിയുടമകൾക്ക് ഇനി വരുന്നത് സന്തോഷത്തിന്റെ നാളുകളോ? മനംമടുത്ത് നഷ്ടം സഹിച്ചായാലും വിപണിയിൽ വിറ്റൊഴിയണോ ഭാവി പ്രതീക്ഷയിൽ ക്ഷമയോടെ സൂക്ഷിക്കണോ എന്നറിയാതെ ആശങ്കപ്പെടുന്ന എൽഐസി ഓഹരി ഉടമകൾക്ക് സന്തോഷവാർത്ത. വിശ്വാസം വീണ്ടെടുക്കുന്നു ഐപിഒ ലിസ്റ്റിങ് വേളയിലും പിന്നീടും നിക്ഷേപകർക്ക് ഏറെ നിരാശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഐസി ഓഹരിയുടമകൾക്ക് ഇനി വരുന്നത് സന്തോഷത്തിന്റെ നാളുകളോ? മനംമടുത്ത്  നഷ്ടം സഹിച്ചായാലും വിറ്റൊഴിയണോ ഭാവി പ്രതീക്ഷയിൽ ക്ഷമയോടെ സൂക്ഷിക്കണോ എന്നറിയാതെ ആശങ്കപ്പെടുന്ന എൽഐസി ഓഹരി ഉടമകൾക്ക് സന്തോഷവാർത്ത.

വിശ്വാസം വീണ്ടെടുക്കുന്നു

ADVERTISEMENT

ഐപിഒ ലിസ്റ്റിങ് വേളയിലും പിന്നീടും നിക്ഷേപകർക്ക്  ഏറെ നിരാശ സമ്മാനിച്ച എൽഐസി ഓഹരി മുഖം മിനുക്കി നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ മെയ് മാസത്തിൽ 949 രൂപയ്ക്ക് വിപണിയിൽ ലിസ്റ്റ് ചെയ്ത ഓഹരി 603 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകരുടെ 35 ശതമാനത്തോളം ധനമാണ് അഞ്ചു മാസത്തിനുള്ളിൽ ഒലിച്ചുപോയത്.

കനത്ത ഡിവിഡന്റും ബോണസും

ADVERTISEMENT

ഉയർന്ന ഡിവിഡൻറും ബോണസും നൽകി നിക്ഷേപകരുടെ ആത്മവിശ്വാസം വളർത്താനും വിപണിമൂല്യം വർദ്ധിപ്പിക്കാനുമാണത്രേ കമ്പനി പദ്ധതിയിടുന്നത്. ഇതുവഴി കമ്പനിയോടുള്ള നിക്ഷേപകരുടെ മുൻവിധി മാറ്റിയെടുക്കാമെന്നാണ്  അധികൃതർ പ്രതീക്ഷിക്കുന്നത്.

പണം എവിടെ നിന്ന്?

ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ  ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പോളിസി ഹോൾഡേഴ്സ് ഫണ്ടിൽ നിന്നുള്ള ഏകദേശം 2200 കോടി ഡോളർ  ഇതിനായി നീക്കിവയ്ക്കുന്നുവെന്നാണ് കമ്പനി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നോൺ പാർട്ടിസിപ്പേറ്റിങ് ഫണ്ടിലുള്ള 11.57 ലക്ഷം കോടി രൂപയുടെ ആറിലൊരു ഭാഗം മാത്രമാണിത്. ഏകദേശം 1.8 ലക്ഷം കോടി രൂപ. ഈ സംഖ്യ ഷെയർ ഹോൾഡേഴ്സ് ഫണ്ടിലേക്ക് മാറ്റും. 

എങ്ങനെ സ്വരൂപിച്ചെടുത്തു?

എൽഐസി രണ്ടു തരത്തിലുള്ള പോളിസികളാണ് വിൽക്കുന്നത്. പാർട്ടിസിപ്പേറ്റിങ്ങ് പോളിസികളും നോൺ പാർട്ടിസിപ്പേറ്റിങ്ങ് പോളിസികളും. വിപണി ബന്ധിതമായ പാർട്ടിസിപ്പേറ്റിങ് പോളിസികളിലെ ലാഭം ഉടമകൾക്ക് വീതിച്ചു നൽകും. അതേസമയം നിശ്ചിത വരുമാനം ഉറപ്പു നൽകുന്ന നോൺ പാർട്ടിസിപ്പേറ്റിങ് പോളിസികളിൽ ഉടമകൾക്ക് നൽകിക്കഴിഞ്ഞതിനു ശേഷമുള്ള  ലാഭം നോൺ  പാർട്ടിസിപ്പേറ്റിങ് ഫണ്ടിൽ വകയിരുത്തുകയാണു പതിവ്. ആ സംഖ്യയിൽ ഒരു ഭാഗമാണ് ഷെയർ ഹോൾഡേഴ്സ് ഫണ്ടിലേക്ക് മാറ്റി പ്രത്യേക ഡിവിഡന്റിന്റെയും ബോണസിന്റെയും രൂപത്തിൽ ഓഹരി ഉടമകൾക്ക് നൽകാൻ കമ്പനി ഉദ്ദേശിക്കുന്നത്.

വിപണി മൂല്യം ഉയരും

ഡിവിഡന്റ് / ബോണസ് സൂചന ലഭിച്ചാൽ എൽഐസി ഓഹരിക്ക് ബ്രോക്കർമാർ ശക്തമായ വാങ്ങൽ ശുപാർശ നൽകും. നിക്ഷേപകരുടെ ഓഹരിയിലുള്ള വിശ്വാസം വർദ്ധിക്കുന്നതോടെ വാങ്ങാനുള്ള താല്പര്യം കൂടും.  ഓഹരി വില ഉയരുന്ന മുറയ്ക്ക് കമ്പനിയുടെ വിപണി മൂല്യവും വർദ്ധിക്കും. നിലവിൽ പ്രമോട്ടേഴ്സിന് 96.5 ശതമാനവും റീട്ടെയിൽ നിക്ഷേപകർക്ക് 2.42 ശതമാനവും ഓഹരി പങ്കാളിത്തമാണ് എൽഐസിയിൽ ഉള്ളത്.

Englsh Summary : Will LIC Share Price go up?