പുതുവർഷത്തിൽ നിക്ഷേപിക്കാനിതാ എട്ട് ഓഹരികള്‍
ദീർഘകാല നിക്ഷേപത്തിനായി എട്ട് ഓഹരികള്‍ നിർദ്ദേശിക്കുന്നു. ഇന്ത്യയുടെ വളർച്ചയും വിവിധ മേഖലകളുടെ സാധ്യതകളും ചേർത്ത് വച്ച് രൂപപ്പെടുത്തിയതാണ് ഈ പട്ടിക. 1. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (2543.30 രൂപ)* വലിയ മാറ്റങ്ങള്‍ക്ക് കമ്പനി തയ്യാറെടുക്കുകയാണ്. രാജ്യം മുഴുവന്‍ സാന്നിധ്യമുള്ള കമ്പനി, എല്ലാ

ദീർഘകാല നിക്ഷേപത്തിനായി എട്ട് ഓഹരികള്‍ നിർദ്ദേശിക്കുന്നു. ഇന്ത്യയുടെ വളർച്ചയും വിവിധ മേഖലകളുടെ സാധ്യതകളും ചേർത്ത് വച്ച് രൂപപ്പെടുത്തിയതാണ് ഈ പട്ടിക.
1. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (2543.30 രൂപ)*
വലിയ മാറ്റങ്ങള്‍ക്ക് കമ്പനി തയ്യാറെടുക്കുകയാണ്. രാജ്യം മുഴുവന്‍ സാന്നിധ്യമുള്ള കമ്പനി, എല്ലാ പ്രവർത്തനമേഖലകളിലും മികച്ച പ്രകടനമാണിപ്പോള്‍ കാണിക്കുന്നത്. 2023 ല്‍ ജിയോ ഫിനാന്‍ഷ്യല്‍ സർവീസസ് ഡീമെർജ് ചെയ്യും. 1:1 അനുപാതം. (റിലയന്‍സില്‍ ഒരു ഓഹരി ഉള്ളവർക്ക് ഒരു ജിയോ ഓഹരി ലഭിക്കും) ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ അതികായനായ കെ.വി. കാമത്താണ് ജിയോ ഫിനാന്‍ഷ്യലിന്‍റെ തലപ്പത്ത്. 5ജിയുടെ വരവ് റിലയന്‍സിന് കൂടുതല്‍ ഊർജ്ജം പകരും.
2. ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് (28.50 രൂപ)
ഇപ്പോഴത്തെ വില അതിന്‍റെ യഥാർത്ഥ മൂല്യം പ്രതിഫലിപ്പിക്കുന്നില്ല. വലിയ വളർച്ചാസാധ്യതകളാണ് ഈ ചെറിയ ബാങ്കിനുള്ളത്.
3. റെയ്മണ്ട് (1426.05 രൂപ)
പ്രധാനമായും രണ്ടു മേഖലകളിലാണ് പ്രവർത്തിക്കുന്നത്. തുണിത്തരങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയാണവ. കഴിഞ്ഞ കുറച്ച് കാലമായി ഒരേ പാതയില്‍ പോയിക്കൊണ്ടിരിക്കുകയായിരുന്ന കമ്പനി ഇപ്പോള്‍ സട കുടഞ്ഞെഴുന്നേറ്റ് തങ്ങളുടെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തുന്ന തരത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്.
4. വി-ഗാർഡ് (263.35 രൂപ)
നമുക്ക് സുപരിചിതമായ കമ്പനി വിപുലീകരണത്തിന്‍റെ പാതയിലാണ്. ഈയിടെ സണ്‍ഫ്ളെയിം എന്ന കിച്ചണ്‍ അപ്ളൈന്‍സസ് കമ്പനി വാങ്ങിയത് വി-ഗാർഡിന് ഗുണം ചെയ്യും. ഇതോടെ ഇന്ത്യയിലെ അടുക്കളകളിലെല്ലാം കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ എത്തുകയാണ്.
5. കല്യാണ്‍ ജ്വല്ലറി (126.50 രൂപ)
75 രൂപ മുതല്‍ നിക്ഷേപകർക്കായി ശുപാർശ ചെയ്യുന്നുണ്ട്. ഒരു എമേർജിംഗ് ജ്വല്ലറി ജയന്‍റ് സ്റ്റാറ്റസിലേക്കാണ് കമ്പനി പോവുന്നതെന്ന് പറയാം. രാജ്യമെമ്പാടും പുതിയ ബിസിനസ് മോഡലിലുള്ള ജ്വല്ലറികള്‍ 2023 ല്‍ തുറക്കും. ഇന്ത്യക്ക് പുറമേ മിഡില്‍ ഈസ്റ്റിലുമുള്ള സാന്നിധ്യം ഗുണം ചെയ്യും.
6. അഡാനി പോർട്ട്സ് (819.55 രൂപ)
വന്‍ കുതിപ്പാണ് ഈ കമ്പനിയില്‍ പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കുതിപ്പിന് പിന്‍ബലമേകുക. രാജ്യപുരോഗതിക്ക് നിർണായക പങ്കു വഹിക്കുന്ന മേഖലയില്‍ പ്രധാന റോളെടുക്കേണ്ടതുണ്ടെന്നതും ഈ ചിന്തക്ക് അടിത്തറയേകുന്നു.
7. സീമന്‍സ് (2822.40 രൂപ)
എന്‍ജിനിയറിങ് മേഖലയില്‍ പ്രവർത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയാണ്. ഇലക്ട്രിക്കല്‍ ലോക്കോമോട്ടിവ് സപ്ളൈ മേഖലയിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ഈയിടെ ഇന്ത്യന്‍ റെയില്‍വെയില്‍ നിന്ന് ലഭിച്ച 26,000 കോടി രൂപയുടെ ഓഡർ തന്നെ കമ്പനിയുടെ കുതിപ്പിന് ഇന്ധനമാവും.
8. എന്‍.ഡി.ടിവി (339.30 രൂപ)
അദാനി ഏറ്റെടുത്തതോടെയാണ് എന്‍.ഡി.ടിവി വീണ്ടും നിക്ഷേപകശ്രദ്ധ ആകർഷിക്കുന്നത്. കമ്പനിക്ക് ആഗോളമുഖം നല്‍കുമെന്ന ഗൗതം അദാനിയുടെ പ്രഖ്യാപനം വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചന നല്‍കുന്നു. ഇന്ത്യയില്‍ നിന്നും ആഗോള മാധ്യമ സ്ഥാപനമായി മാറുകയെന്നത് വെല്ലുവിളിയാണെങ്കിലും അത് അസാധ്യമായ കാര്യവുമല്ല.
ലേഖകൻ ഷെയർവെല്‍ത്ത് സെക്യൂരിറ്റീസിന്റെ മാനേജിങ് ഡയറക്ടറാണ്
(*29.12.2022 ന്‍റെ എന്‍.എസ്.ഇ ക്ളോസിങ് അനുസരിച്ചുള്ള വില)
(ഡിസ്ക്ളോഷർ: ഷെയർവെല്‍ത്ത് സെക്യൂരിറ്റിസ് മാനേജിങ് ഡയറക്ടറായ ടി.ബി. രാമകൃഷ്ണന്‍ (റാംകി) സെബി റജിസ്ട്രേഡ് റിസർച്ച് അനലിസ്റ്റാണ്, റജി. INH000010496. ലേഖകന്‍ ഈ ഓഹരികളൊന്നും വ്യക്തിപരമായി വാങ്ങിയിട്ടില്ല. ഷെയർവെല്‍ത്തിന്‍റെ നിക്ഷേപകർക്കായി ഈ ഓഹരികള്‍ ശുപാർശ ചെയ്തിട്ടുണ്ട്.)