ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
യൂറോപ്യൻ വിപണി 2023ലെ ആദ്യ രണ്ട് ദിനങ്ങളിലും മുന്നേറ്റം കുറിച്ചപ്പോൾ അമേരിക്കൻ വിപണി ആദ്യ ദിനത്തിൽ തന്നെ നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എസ്ജിഎക്സ് നിഫ്റ്റി 18250 പോയിന്റിന് മുകളിൽ വ്യാപാരം തുടരുന്നു. ഫെഡ് മിനുട്സ് ഇന്ന് ഡിസംബറിൽ ജർമനിയുടെ

യൂറോപ്യൻ വിപണി 2023ലെ ആദ്യ രണ്ട് ദിനങ്ങളിലും മുന്നേറ്റം കുറിച്ചപ്പോൾ അമേരിക്കൻ വിപണി ആദ്യ ദിനത്തിൽ തന്നെ നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എസ്ജിഎക്സ് നിഫ്റ്റി 18250 പോയിന്റിന് മുകളിൽ വ്യാപാരം തുടരുന്നു.
ഫെഡ് മിനുട്സ് ഇന്ന്
ഡിസംബറിൽ ജർമനിയുടെ തൊഴിലില്ലായ്മ നിരക്കും, പണപ്പെരുപ്പവും മെച്ചപ്പെട്ടതും ബ്രിട്ടീഷ് പിഎംഐ ഡേറ്റ മെച്ചപ്പെട്ടതും യൂറോപ്യൻ വിപണികൾക്ക് ഇന്നലെയും മുന്നേറ്റം നൽകി. എന്നാൽ യൂറോപ്യൻ വിപണി സൂചനയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച അമേരിക്കൻ വിപണിക്ക് എസ്&പി ഗ്ലോബൽ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയിലെ വീഴ്ചയും, ടെസ്‌ലയുടെയും ആപ്പിളിന്റെയും, എനർജി ഓഹരികളുടെയും വീഴ്ചയും 2023ലെ ആദ്യ ദിനത്തിൽ തകർച്ച നൽകി. 3.7% നഷ്ടം കുറിച്ച ആപ്പിളിന്റെ വിപണി മൂല്യം 2021ന് ശേഷം ആദ്യമായി 2 ട്രില്യൺ ഡോളറിന് താഴെ പോയതും, കഴിഞ്ഞ പാദത്തിൽ വില്പന മോശമായത് ടെസ്‌ലയെ 14% വീഴ്ത്തിയതും ഇന്നലെ അമേരിക്കൻ വിപണിക്ക് നിർണായകമായി. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.75%ലേക്ക് ഇറങ്ങിയത് അവസാന മണിക്കൂറുകളിൽ അമേരിക്കൻ സൂചികൾക്ക് അനുകൂലമായി.
ജർമൻ, യൂറോ സോൺ, യൂഎസ് പിഎംഐ ഡേറ്റകളും, അമേരിക്കൻ ജോബ് ഓപ്പണിങ് കണക്കുകളും വിപണിക്ക് പ്രധാനമാണ്. ഇന്ന് അമേരിക്കൻ വിപണി സമയത്തിന് ശേഷം പുറത്ത് വരുന്ന ഫെഡ് റിസേർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനുട്സ് വിപണിക്ക് നിർണായകമാണ്.
നിഫ്റ്റി
രാജ്യാന്തര വിപണി സമ്മർദ്ദത്തിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി യൂറോപ്യൻ വിപണി പിന്തുണയിൽ പുതു വർഷത്തിലെ രണ്ടാം ദിനവും നേട്ടം കുറിച്ചു. റിലയൻസിനൊപ്പം മെറ്റൽ, ഓട്ടോ, എഫ്എംസിജി സെക്ടറുകൾ വിപണിയെ പിന്നോട്ട് വലിച്ചപ്പോൾ ഐടി, ഫാർമ, ബാങ്കിങ് സെക്ടറുകൾ ഇന്ത്യൻ വിപണിക്ക് അനുകൂലമായി മുന്നേറി. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഇന്നലെ മുന്നേറ്റം കുറിച്ചു.
ഇന്നലെ 18251 പോയിന്റ് വരെ മുന്നേറിയ ശേഷം 35 പോയിന്റ് നേട്ടത്തിൽ 18232 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 18140 പോയിന്റിലും 18000 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18255 പോയിന്റ് പിന്നിട്ടാൽ 18300 മേഖലയിലും 18360 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു.
ബാങ്ക് നിഫ്റ്റി
ഇന്നലെ 222 പോയിന്റുകൾ മുന്നേറി 43425 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 43200 പോയിന്റിലും 43100 പോയിന്റിലും ആദ്യ പിന്തുണകൾ നേടിയേക്കാം. 43500 പോയിന്റ് പിന്നിട്ടാൽ 43580 , 43700 പോയിന്റുകളിലാണ് നിഫ്റ്റിയുടെ അടുത്ത സമ്മർദ്ദ മേഖലകൾ.
ക്രൂഡ് ഓയിൽ
ചൈനയിൽ നിന്നുള്ള ആവശ്യകത കുറഞ്ഞതും, ഡിസംബറിൽ ഒപെകിന്റെ ഉല്പാദനത്തിൽ വർദ്ധനവ് വന്നതും, മാന്ദ്യ ഭയവും അമേരിക്കൻ ക്രൂഡ് ഓയിൽ വില 77 ഡോളറിലും ബ്രെന്റ് ക്രൂഡ് ഓയിൽ വില 82 ഡോളറിലുമെത്തിച്ചു. നാളെ വരാനിരിക്കുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖര കണക്കുകൾ ക്രൂഡിന് പ്രധാനമാണ്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് കുറയുന്നത് 1840 ഡോളറിന് മുകളിൽ നില്കുന്ന സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകിയേക്കാം. ഇന്നലെ 3.84%ൽ നിന്നും 10 വർഷ അമേരിക്കൻ ബോണ്ട് യീൽഡ് 3.75%ലേക്ക് വീണു.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക