ADVERTISEMENT

പോയവർഷം ക്രിപ്റ്റോ കറൻസികൾ തകർന്നടിഞ്ഞതിനാണ് സാമ്പത്തിക ലോകം സാക്ഷ്യം വഹിച്ചത്. 2021 അവസാന മാസങ്ങളിലെ  ഉയർച്ചക്ക് ശേഷം 2022ൽ യുദ്ധം തുടങ്ങിയതും പലിശ നിരക്കുകൾ ഉയർത്തിയതും ആഗോള മാന്ദ്യം വരുമെന്ന പ്രചരണവും ക്രിപ്റ്റോകളെ പല രാജ്യങ്ങളും നിരോധിച്ചതും അവയിൽ നിന്നും പണം മറ്റ് ആസ്തികളിലേക്കു വഴിമാറിയൊഴുകാൻ ഇടയാക്കി. ക്രിപ്റ്റോകറൻസികളുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പും 2022 ലെ എല്ലാ മാസങ്ങളിലും തന്നെ റജിസ്റ്റർ ചെയ്തിരുന്നു.

∙ 2023 ൽ ക്രിപ്റ്റോ കറൻസികൾ ഇപ്പോൾ കടന്നുപോകുന്ന 'ക്രിപ്റ്റോ വിന്റ്റെർ' പ്രതിഭാസം തുടരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.  

∙സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ പല രാജ്യങ്ങളും വികസിപ്പിക്കുന്നതിനാൽ അവ സ്‌റ്റേബിൾ ക്രിപ്റ്റോകറൻസികൾക്കും, ടോക്കണുകൾക്കും ബദലാകുമെന്ന പ്രവചനങ്ങളുണ്ട്. 

∙ക്രിപ്റ്റോ കറൻസികളുടെ നട്ടെല്ലായ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ പുതിയ മേഖലകളിലേക്കു കൂടി കടന്നുവരും എന്ന പ്രവചനങ്ങളുണ്ട്. 

∙ക്രിപ്റ്റോകറൻസികളിൽ ചിലത് 2023 ൽ നഷ്ടപ്രതാപം തിരിച്ചുപിടിക്കുമെങ്കിലും ഏതു ക്രിപ്റ്റോ കറൻസി ആയിരിക്കും ഉയരുക എന്ന കാര്യത്തിൽ വിദഗ്ധരുടെ ഇടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 

∙2023ൽ ക്രിപ്റ്റോകൾക്കായി റെഗുലേറ്ററി ചട്ടക്കൂടുകൾ ആഗോളതലത്തിൽ തന്നെ ഇന്ത്യ മുൻകൈയെടുത്തു വികസിപ്പിക്കുമെന്നു തീരുമാനങ്ങളുണ്ട്. ക്രിപ്റ്റോ കറൻസികളിൽ ഇടപാടുകൾ നടത്തുമ്പോൾ എല്ലാ രാജ്യങ്ങൾക്കും ഒരുപോലുള്ള നിയമങ്ങൾ ബാധകമാക്കുന്നതിനാണ് തീരുമാനം. 

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-crypto-3-1-2023

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : What will Happen to Cryptocurrencies in 2023?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com