ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
പണപ്പെരുപ്പം വീണ്ടും നിയന്ത്രിതമായത് ഇന്നലെ അമേരിക്കൻ വിപണിക്ക് വീണ്ടും മുന്നേറ്റം നൽകി. ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ പതിഞ്ഞ തുടക്കം നേടിയപ്പോൾ യൂറോപ്യൻ ഫ്യൂച്ചറുകൾ നേട്ടത്തോടെ തുടങ്ങി. അമേരിക്കൻ പണപ്പെരുപ്പം കുറയുന്നു. നവംബറിൽ 7.1% ആയിരുന്ന അമേരിക്കൻ പണപ്പെരുപ്പം ഡിസംബറിൽ 0.1% വളർച്ച
പണപ്പെരുപ്പം വീണ്ടും നിയന്ത്രിതമായത് ഇന്നലെ അമേരിക്കൻ വിപണിക്ക് വീണ്ടും മുന്നേറ്റം നൽകി. ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ പതിഞ്ഞ തുടക്കം നേടിയപ്പോൾ യൂറോപ്യൻ ഫ്യൂച്ചറുകൾ നേട്ടത്തോടെ തുടങ്ങി. അമേരിക്കൻ പണപ്പെരുപ്പം കുറയുന്നു. നവംബറിൽ 7.1% ആയിരുന്ന അമേരിക്കൻ പണപ്പെരുപ്പം ഡിസംബറിൽ 0.1% വളർച്ച
പണപ്പെരുപ്പം വീണ്ടും നിയന്ത്രിതമായത് ഇന്നലെ അമേരിക്കൻ വിപണിക്ക് വീണ്ടും മുന്നേറ്റം നൽകി. ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ പതിഞ്ഞ തുടക്കം നേടിയപ്പോൾ യൂറോപ്യൻ ഫ്യൂച്ചറുകൾ നേട്ടത്തോടെ തുടങ്ങി. അമേരിക്കൻ പണപ്പെരുപ്പം കുറയുന്നു. നവംബറിൽ 7.1% ആയിരുന്ന അമേരിക്കൻ പണപ്പെരുപ്പം ഡിസംബറിൽ 0.1% വളർച്ച
പണപ്പെരുപ്പം വീണ്ടും നിയന്ത്രിതമായത് ഇന്നലെ അമേരിക്കൻ വിപണിക്ക് വീണ്ടും മുന്നേറ്റം നൽകി. ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ പതിഞ്ഞ തുടക്കം നേടിയപ്പോൾ യൂറോപ്യൻ ഫ്യൂച്ചറുകൾ നേട്ടത്തോടെ തുടങ്ങി.
അമേരിക്കൻ പണപ്പെരുപ്പം കുറയുന്നു
നവംബറിൽ 7.1% ആയിരുന്ന അമേരിക്കൻ പണപ്പെരുപ്പം ഡിസംബറിൽ 0.1% വളർച്ച ശോഷണം നേടി 6.5% മാത്രം വാർഷിക വളർച്ച കുറിച്ച് വിപണി പ്രതീക്ഷക്കൊപ്പമെത്തിയത് ഇന്നലെ അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകി. റീറ്റെയ്ൽ പണപ്പെരുപ്പം അമേരിക്കൻ ഫെഡിന്റെ പ്രതീക്ഷകളേക്കാൾ വേഗത്തിൽ നിയന്ത്രിതമാകുന്നത് ഫെഡിനെ ഫെബ്രുവരിയിൽ 0.25% മാത്രം നിരക്കുയർത്തൽ നടത്താൻ പ്രേരിപ്പിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. എന്നാൽ ഭക്ഷ്യ-ഇന്ധന വിലകൾ ഒഴിവാക്കിയുള്ള അടിസ്ഥാന പണപ്പെരുപ്പം അത്ര വേഗം കുറയുന്നില്ലെന്നതും, മികച്ച ജോബ് ഡേറ്റയും ഇന്നലെ അമേരിക്കൻ വിപണിയുടെ ആവേശം തണുപ്പിച്ചു. അമേരിക്കൻ ബോണ്ട് യീൽഡ് 3.46%ലേക്ക് കുറഞ്ഞപ്പോൾ ഡൗ ജോൺസും, നാസ്ഡാകും ഇന്നലെ 0.64% വീതം മുന്നേറി.
ബ്രിട്ടന്റെയും , ജര്‍മനിയുടെയും ജിഡിപി കണക്കുകളും, ഫ്രഞ്ച്, സ്പാനിഷ് പണപ്പെരുപ്പ കണക്കുകളും, യൂറോ സോൺ, ബ്രിട്ടീഷ് വ്യാവസായിക ഉൽപ്പാദന കണക്കുകളും ഇന്ന് യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ മുൻനിര ബാങ്കുകളുടെ റിസൾട്ടുകളായിരിക്കും ഇന്ന് വിപണിയിലെ പ്രധാന ആകർഷണം.
നിഫ്റ്റി
ഇന്നലെയും രാജ്യാന്തര വിപണികൾക്കൊപ്പം നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി വിദേശ ഫണ്ടുകളുടെ വിൽപനയിലും, പണപ്പെരുപ്പം അടക്കമുള്ള ഘടകങ്ങളുടെ സമ്മർദ്ദത്തിലും വീണെങ്കിലും അവസാന മണിക്കൂറിലെ തിരിച്ചു കയറ്റത്തിൽ നഷ്ടം കുറച്ചു. റിലയൻസും, ബാങ്കിങ്, ഫിനാൻഷ്യൽ, എനർജി സെക്ടറുകളും കൂടുതൽ വില്പന സമ്മർദ്ദം നേരിട്ടപ്പോൾ ഐടി, റിയൽറ്റി, ഓട്ടോ സെക്ടറുകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകൾ ഫ്ലാറ്റ് ക്ലോസിങ് നേടി.
ഇന്നലെ 37 പോയിന്റ് നഷ്ടത്തിൽ 17858 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 17770 പോയിന്റിൽ ആദ്യ പിന്തുണ പ്രതീക്ഷിക്കുന്നു. 17720 പോയിന്റിലും 17650 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണകൾ. 17950 പോയിന്റ് പിന്നിട്ടാൽ 18000 പോയിന്റിലും 18080 പോയിന്റിലും വില്പന സമ്മർദ്ദവും പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റി
ഇന്നലെ 150 പോയിന്റുകൾ നഷ്ടമായി 42082 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 41800 പോയിന്റിലും, 41630 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 42300 പോയിന്റ് പിന്നിട്ടാൽ 42450 പോയിന്റിലും 42660 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
മികച്ച ആഭ്യന്തര ഡേറ്റകൾ
വർദ്ധന പ്രതീക്ഷിച്ച ഇന്ത്യയുടെ ഡിസംബറിലെ റീറ്റെയ്ൽ പണപ്പെരുപ്പം 5.72%ലേക്ക് കുറഞ്ഞത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ആർബിഐ റിപ്പോ നിരക്കിൽ വലിയ വർദ്ധന ഒഴിവാക്കിയേക്കാം. ഒക്ടോബറിൽ വളർച്ച ശോഷണം നേരിട്ട ഉല്പാദന മേഖല നവംബറിൽ 6.1 വളർച്ച നേടിയതും, ഐഐപി ഡേറ്റ 7.1% വളർന്നതും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്.
റിസൾട്ടുകൾ
ടിസിഎസിന് പിന്നാലെ ഇന്നലെ ഇൻഫോസിസും, എച്ച്സിഎൽ ടെക്കും, സായിന്റും മികച്ച റിസൾട്ടുകൾ അവതരിപ്പിച്ചത് ഇന്ന് ഇന്ത്യൻ ഐടി സെക്ടറിന് അനുകൂലമാണ്.
വിപ്രോ, എൽ&ടി ഫിനാൻസ്, ആദിത്യ ബിർള മണി, ജസ്റ്റ് ഡയൽ, അനുപ് എഞ്ചിനിയറിങ്, ഗണേഷ് ഹൗസിങ്, രാജ്‌നീഷ് വെൽനെസ്സ് മുതലായ കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, അവന്യൂ സൂപ്പർ മാർട്സ്, ഇൻഫോ മീഡിയ, നോവോ ഗ്ലോബൽ, ഇസഡ്എഫ് സ്റ്റിയറിങ് ഗിയർ മുതലായ കമ്പനികൾ നാളെയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കുറവ് അമേരിക്കയുടെ പണപ്പെരുപ്പം വിപണി പ്രത്യാശിച്ച നിരക്കിലേക്ക് വീഴ്ത്തിയത് ഇന്നലെ ക്രൂഡ് ഓയിലിനും മുന്നേറ്റം നൽകി. ഡോളർ വീഴുന്നതും ക്രൂഡിന് അനുകൂലമാണ്.
ഡോളർ & ഗോൾഡ്
അമേരിക്കൻ പണപ്പെരുപ്പം വീണത് ഡോളറിനെയും ബോണ്ട് യീൽഡിനെയും വീണ്ടും വീഴ്ത്തിയത് സ്വർണത്തിനും ഇന്നലെ അനുകൂലമായി. അമേരിക്കന്‍ ബോണ്ട് യീൽഡ് 3.5%ൽ താഴെ വന്നപ്പോൾ രാജ്യാന്തര സ്വർണ വില 1900 ഡോളർ കടന്നു. സ്വർണം മുന്നേറ്റ പ്രതീക്ഷയിലാണ്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക