കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2019-20 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ, സാമൂഹിക ക്ഷേമ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കുന്ന സാമൂഹിക സംരംഭങ്ങളെയും സന്നദ്ധ സംഘടനകളെയും ലിസ്റ്റുചെയ്യുന്നതിന് സെബിയുടെ നിയന്ത്രണ പരിധിയിൽ ഒരു സോഷ്യൽ സ്റ്റോക്ക് എക്സ് ചേഞ്ച് (എസ്എസ്ഇ) രൂപീകരിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനമന്ത്രി നിർമല സീതാരാമൻ 2019-20 ലെ ബജറ്റ് പ്രസംഗത്തിൽ, സാമൂഹിക ക്ഷേമ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കുന്ന സാമൂഹിക സംരംഭങ്ങളെയും സന്നദ്ധ സംഘടനകളെയും ലിസ്റ്റുചെയ്യുന്നതിന് സെബിയുടെ നിയന്ത്രണ പരിധിയിൽ ഒരു സോഷ്യൽ സ്റ്റോക്ക് എക്സ് ചേഞ്ച്  (എസ്എസ്ഇ) രൂപീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. സാമൂഹ്യ സംരംഭങ്ങൾക്ക് ഓഹരി, കടം അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് പോലെയുള്ള യൂണിറ്റുകളായി മൂലധനം ഇതിലൂടെ സമാഹരിക്കാൻ സാധിക്കും.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ നിന്ന് എൻഎസ്ഇയുടെ പ്രത്യേക വിഭാഗമായി സോഷ്യൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എസ്‌എസ്‌ഇ) ആരംഭിക്കുന്നതിന് അന്തിമ അനുമതി ലഭിച്ചു. എസ് എസ് ഇ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിന്  നേരത്തെ സെബിയിൽ നിന്ന് തത്വത്തിലുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് അവസാന ഘട്ടത്തിലുള്ള അനുമതിയും ലഭിച്ചത്. 

ADVERTISEMENT

എന്താണ് സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് ?

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് മൂലധനം നൽകുന്നതിനാണ് സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ചിരിക്കുന്നത്. പട്ടിണി, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, അസമത്വം എന്നിവ ഇല്ലാതാക്കുക, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ, ഉപജീവനം എന്നിവ പ്രോത്സാഹിപ്പിക്കുക, സ്ത്രീകളുടെയും, ഭിന്നലിംഗക്കാരുടെയും  ശാക്തീകരണം ഉറപ്പുവരുത്തുക എന്നിവയെല്ലാം ചെയ്യുന്ന സംരംഭങ്ങൾക്ക് ഇതിലൂടെ മൂലധനം സമാഹരിക്കാം. എസ് എസ് ഇയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്

∙സാമൂഹിക സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക

∙ അവയുടെ പ്രാധാന്യം സമൂഹത്തിലേക്ക് കൂടുതൽ എത്തിക്കുക

ADVERTISEMENT

∙സാമൂഹിക സംരംഭങ്ങളുടെ ഫണ്ട് സമാഹരണത്തിലും വിനിയോഗത്തിലും സുതാര്യത വർദ്ധിപ്പിക്കുക

എസ്എസ്ഇ യിൽ റജിസ്റ്റർ ചെയ്യപ്പെടുകയോ ലിസ്റ്റു ചെയ്യുകയോ ചെയ്യുന്ന ഏതൊരു സോഷ്യൽ എന്റർപ്രൈസ്, നോൺ-പ്രോഫിറ്റ് ഓർഗനൈസേഷൻ (എൻ‌പി‌ഒകൾ) അല്ലെങ്കിൽ ലാഭേച്ഛയില്ലാത്ത സോഷ്യൽ എന്റർപ്രൈസസ് (എഫ്‌പി‌ഇ) എന്നിവയ്ക്കും എസ്എസ്ഇ യിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്.

യോഗ്യതയുള്ള NPOകൾക്കായി, സോഷ്യൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വിഭാഗത്തിലെ റജിസ്‌ട്രേഷനോടെയാണ്  ആദ്യ ഘട്ടം ആരംഭിക്കുന്നത്. റജിസ്ട്രേഷനുശേഷം NPO-കൾക്ക്  ഫണ്ട് സമാഹരണ പ്രക്രിയ ആരംഭിക്കാൻ കഴിയും.  

ആർക്കൊക്കെ മൂലധനം സമാഹരിക്കാൻ കഴിയും?

ADVERTISEMENT

കോർപ്പറേറ്റ് ഫൗണ്ടേഷനുകൾ, രാഷ്ട്രീയ അല്ലെങ്കിൽ മത സംഘടനകൾ , പ്രൊഫഷണൽ അല്ലെങ്കിൽ ട്രേഡ് അസോസിയേഷനുകൾ, ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ, ഭവന നിർമ്മാണ കമ്പനികൾ, എന്നിവയൊന്നും  സാമൂഹിക സംരംഭങ്ങളായി കണക്കാക്കില്ല.

മൂന്നു വർഷങ്ങളായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റുകൾക്ക് മൂലധനം സമാഹരിക്കാനുള്ള യോഗ്യതയുണ്ട്. ഇവ 50 ലക്ഷം രൂപയെങ്കിലും വർഷത്തിൽ സാമൂഹ്യ പദ്ധതികൾക്കായി വിനിയോഗിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. അതുപോലെ തലേ സാമ്പത്തിക വർഷം 10 ലക്ഷം രൂപയെങ്കിലും ഫണ്ടായി സമാഹരിച്ചിട്ടുള്ളവർക്ക് മാത്രമേ എസ് എസ് ഇ യിൽ നിന്ന് മൂലധനം സമാഹരിക്കാനാകൂ. സാമൂഹ്യ സുരക്ഷാ പദ്ധതികൾ അധികമില്ലാത്ത ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ സോഷ്യൽ സ്റ്റോക്ക് എക്സ് ചേഞ്ചുകളിലൂടെ സാമൂഹ്യ സേവന പദ്ധതികളുടെ വ്യാപ്തി കൂട്ടാനാകും. വിദേശ ഫണ്ടുകൾ ആശ്രയിക്കാതെ രാജ്യത്തിനകത്തും നിന്ന് തന്നെ പണം സമാഹരിച്ചു സാമൂഹ്യ പദ്ധതികൾക്ക് വിനിയോഗിക്കുന്ന ഈ പദ്ധതിയിൽ വിദേശ സ്ഥാപക നിക്ഷേപകർക്കോ, വിദേശത്തു നിന്ന് വ്യക്തികൾക്ക് നേരിട്ടോ പങ്കെടുക്കാൻ ആകുമോ എന്ന വ്യക്തത ഇതുവരെ വന്നിട്ടില്ല.

English Summary : Know More About Social Security Exchanges