ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
യൂറോപ്യൻ വിപണികൾക്ക് പിന്നാലെ അമേരിക്കൻ വിപണിയും ഇന്നലെ മുന്നേറ്റം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് ഇന്നലെ 3.56%ലേക്ക് തിരികെ കയറി. ഈസിബി നിരക്കുയർത്തൽ 0.50% ഉയർത്തി. ക്രെഡിറ്റ് സ്വിസ് ബാങ്കിനെ സ്വിസ് നാഷണൽ ബാങ്ക്
യൂറോപ്യൻ വിപണികൾക്ക് പിന്നാലെ അമേരിക്കൻ വിപണിയും ഇന്നലെ മുന്നേറ്റം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് ഇന്നലെ 3.56%ലേക്ക് തിരികെ കയറി. ഈസിബി നിരക്കുയർത്തൽ 0.50% ഉയർത്തി. ക്രെഡിറ്റ് സ്വിസ് ബാങ്കിനെ സ്വിസ് നാഷണൽ ബാങ്ക്
യൂറോപ്യൻ വിപണികൾക്ക് പിന്നാലെ അമേരിക്കൻ വിപണിയും ഇന്നലെ മുന്നേറ്റം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് ഇന്നലെ 3.56%ലേക്ക് തിരികെ കയറി. ഈസിബി നിരക്കുയർത്തൽ 0.50% ഉയർത്തി. ക്രെഡിറ്റ് സ്വിസ് ബാങ്കിനെ സ്വിസ് നാഷണൽ ബാങ്ക്
യൂറോപ്യൻ വിപണികൾക്ക് പിന്നാലെ അമേരിക്കൻ വിപണിയും ഇന്നലെ മുന്നേറ്റം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് ഇന്നലെ 3.56%ലേക്ക് തിരികെ കയറി.
ഈസിബി നിരക്കുയർത്തൽ 0.50%
ക്രെഡിറ്റ് സ്വിസ് ബാങ്കിനെ സ്വിസ് നാഷണൽ ബാങ്ക് പിന്തുണച്ചതിന് പിന്നാലെ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന് മൂലധനപിന്തുണ നൽകാനുള്ള അമേരിക്കൻ ഫണ്ടുകളുടെ തീരുമാനവും ഇന്നലെ യൂറോപ്യൻ-അമേരിക്കൻ വിപണികൾക്ക് അനുകൂലമായി. ജെപി മോർഗനും, ബാങ്ക് ഓഫ് അമേരിക്കയും നേതൃത്വം നൽകുന്ന ബാങ്കിങ് ഗ്രൂപ് 30 ബില്യൺ ഡോളറിന്റെ നിക്ഷേപം ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൽ നടത്തുന്നതും വിപണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. യൂറോപ്യൻ കേന്ദ്ര ബാങ്ക് മുൻപ് പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ 0.50% നിരക്കുയർത്തൽ നടത്തി യൂറോപ്യൻ റീഫിനാൻസിങ് നിരക്ക് 3.50%ൽ എത്തിച്ചെങ്കിലും തുടർ നിരക്ക് വർദ്ധനയെക്കുറിച്ച് സൂചനയില്ലാതെ വന്നത് ഈസിബി തത്കാലം നിരക്ക് വർദ്ധന നിർത്തിയേക്കുമെന്ന പ്രതീക്ഷ നൽകിയതും വിപണിക്ക് അനുകൂലമാണ്. അമേരിക്കൻ ജോബ് ഡേറ്റ വീണ്ടും മെച്ചപ്പെടുകയും, ഇസിബി നിരക്ക് വർദ്ധന നടത്തുകയും ചെയ്ത സാഹചര്യത്തിൽ അമേരിക്കൻ ഫെഡ് റിസർവും അടുത്ത ആഴ്ചയിൽ 0.25% എങ്കിലും നിരക്ക് വർധന നടത്തിയേക്കാം. നാസ്ഡാക് ഇന്നലെ 2.48% നേടിയപ്പോൾ എസ്&പിയും ഡൗ ജോൺസും 1.76%വും, 1.17%വും മുന്നേറ്റം കുറിച്ചു.
ഇന്നത്തെ യൂറോ സോൺ പണപ്പെരുപ്പ കണക്കുകൾ യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. ഫെബ്രുവരിയിലെ അമേരിക്കൻ വ്യവസായികോല്പാദന കണക്കുകളും, മിഷിഗൺ യൂണിവേഴ്സിറ്റിയുടെ കൺസ്യൂമർ സെന്റിമെൻറ്റ് കണക്കുകളും, പണപ്പെരുപ്പ പ്രതീക്ഷകളും അമേരിക്കൻ വിപണിക്കും പ്രധാനമാണ്.
നിഫ്റ്റി
യൂറോപ്യൻ വിപണികളുടെ തിരിച്ചു വരവിന്റെ ആത്മവിശ്വാസത്തിന്റെ കൂടി പിൻബലത്തിൽ ഇന്നലെ ചാഞ്ചാട്ടങ്ങക്കൊടുവിൽ ഇന്ത്യൻ വിപണി അഞ്ച് ദിവസത്തെ തുടർച്ചയായ വീഴ്ച്ചക്ക് വിരാമമിട്ടു. ക്രെഡിറ്റ് സ്വിസ്സിന്റെ വീഴ്ച ഒഴിവാക്കിയത് എഫ്&ഓ ക്ലോസിങ് ദിനമായ ഇന്നലെ ഓവർ സോൾഡ് ടെറിട്ടറിയിലായിരുന്ന ഇന്ത്യൻ വിപണിക്ക് തിരിച്ചു വരവിന് സഹായകമായി. വല്ലാതെ തകർന്ന ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളിലും എഫ്എംസിജി, ഓട്ടോ, ഫാർമ, എനർജി, റിയൽറ്റി സെക്ടറുകളിലും വാങ്ങൽ വന്നു.
ഇന്നലെ 16850 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 16985 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 16880 പോയിന്റിലും, 16800 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17100 പോയിന്റ് പിന്നിട്ടാൽ 17220 പോയിന്റിലും, 17300 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ.
ബാങ്ക് നിഫ്റ്റി
ഇന്നലെ 38613 വരെ വീണ ശേഷം തിരിച്ചു കയറി 39400 പോയിന്റ് കടക്കാനാകാതെ 39132 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 38700 പോയിന്റിലും, 38500 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 39500 പോയിന്റ് പിന്നിട്ടാൽ 39850 പോയിന്റിലും 40100 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ഡിഫൻസ് ചെലവിടൽ
ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ഇന്നലെ 70584 കോടി രൂപയുടെ പ്രതിരോധ നിക്ഷേപങ്ങൾക്ക് അനുവാദം നൽകിയത് ഇന്ത്യൻ ഡിഫെൻസ് സെക്ടർ ഓഹരികൾക്ക് അനുകൂലമാണ്. 100% ഇന്ത്യയിൽ നിർമിച്ച പ്രതിരോധ ഉത്പന്നങ്ങൾക്ക് മുൻഗണന ലഭിക്കുമെന്നതും ഇന്ത്യൻ പ്രതിരോധ നിർമാതാക്കൾക്ക് പ്രതീക്ഷയാണ്.
ടിസിഎസ്സിന് പുതിയ സിഇഒ
ടിസിഎസ്സിന്റെ സിഇഓയും മാനേജിങ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥൻ വിരമിക്കുന്നു. കെ കൃതിവാസനാണ് കമ്പനിയുടെ പുതിയ സിഇഓ.
ക്രൂഡ് ഓയിൽ
ബുധനാഴ്ച്ച 5% വീണ ക്രൂഡ് ഓയിൽ സൗദിയും റഷ്യയും ഉല്പാദന നിയന്ത്രണം സംബന്ധിച്ച് ധാരണയായതിനെ തുടർന്ന് ഇന്നലെ 1% മുന്നേറി. അമേരിക്കൻ-യൂറോപ്യൻ ബാങ്കിങ് തകർച്ചകൾ തത്കാലം ഒഴിവാക്കപ്പെട്ടതും ക്രൂഡ് ഓയിലിന് അനുകൂലമാണ്.
സ്വർണം
ഇന്നലെയും 1930 ഡോളർ പിന്നിട്ട് മുന്നേറിയ സ്വർണത്തിന് ബോണ്ട് യീൽഡിന്റെ പെട്ടെന്നുള്ള മുന്നേറ്റം തിരുത്തൽ നൽകി. 1923 ഡോളറിലാണ് സ്വർണം ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക