ജോലി ചെയ്തു സമ്പാദിക്കുന്ന തുക വെറുതെ അകൗണ്ടില്‍ കിടന്നിട്ട് എന്താ കാര്യം. സുരക്ഷിതമായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടം തന്നെ ലഭിക്കും. ഇതിന് ഏറ്റവും ഉചിതം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തന്നെയാണ്. ആവശ്യത്തിന് അനുസരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും. ഇതില്‍ ശമ്പളക്കാര്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഷ്ടപ്പെട്ട് ജോലി ചെയ്തു സമ്പാദിക്കുന്ന തുക വെറുതെ അക്കൗണ്ടില്‍ ഇടുക എന്നത് പലർക്കുമുള്ള ഒരു രീതിയാണ്. എന്നിട്ട് തങ്ങൾ സമ്പാദിക്കുന്നുണ്ടല്ലോ എന്നു കരുതിയിരിക്കും. പക്ഷെ ഇങ്ങനെ കിടന്നിട്ട് എന്താ കാര്യം. സുരക്ഷിതമായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടം തന്നെ ലഭിക്കും. ഇപ്പോൾ നൂലാമാലകളില്ലാതെ മികച്ച നേട്ടത്തിന് ഏറ്റവും ഉചിതമായൊരു മാർഗം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തന്നെയാണ്. ആവശ്യത്തിന് അനുസരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും. ഇതില്‍ ശമ്പളക്കാര്‍ക്ക് നിക്ഷേപിക്കാവുന്ന മികച്ച പദ്ധതിയാണ് ആവര്‍ത്തന നിക്ഷേപം( ആര്‍.ഡി.). മാസ തവണകളായി നിക്ഷേപിച്ച് വലിയൊരു സംഖ്യ കാലാവധിയില്‍ നേടിയെടുക്കാന്‍ ഈ പദ്ധതി വഴി സാധിക്കും.

എങ്ങനെ ചേരാം?

ADVERTISEMENT

തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്ന് ആവര്‍ത്തന നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. പ്രായ പരിധിയില്ലാതെ അക്കൗണ്ടെടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ടെടുക്കാം. ജോയിന്റ് അക്കൗണ്ടും അനുവദിക്കും. ഒരാള്‍ക്ക് എത്ര അക്കൗണ്ടും ആരംഭിക്കാം.

നിക്ഷേപം

ആവര്‍ത്ത നിക്ഷേപ അക്കൗണ്ടിലേക്ക് മാസത്തില്‍ നിക്ഷേപം 100 രൂപ മുതല്‍ അടയ്ക്കാം. 10 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഒരു മാസത്തിലെ നിശ്ചിത തീയതിക്കുള്ളില്‍ പണം അടച്ചില്ലെങ്കില്‍ 100 രൂപയ്ക്ക് ഒരു രൂപ നിരക്കില്‍ പിഴ ഈടാക്കും. മാത്രമല്ല  കുടിശിക വരുത്തിയാല്‍ അത് അടച്ച ശേഷം മാത്രമെ അടുത്ത മാസ അടവ് സ്വീകരിക്കുകയുള്ളൂ.

പോസ്റ്റ് ഓഫീസില്‍ നേരിട്ട് പോയി പണം അടയ്ക്കാം. അല്ലെങ്കില്‍ പോസിറ്റ് ഓഫീസിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ആപ്പ് വഴിയും പണം ഓണ്‍ലൈനായി അടക്കാം.

ADVERTISEMENT

പലിശ നിരക്ക്

Image credit: Sudarshan negi/Shutterstock

2023 മാർച്ച്‌ 31 മുതല്‍ 6.2 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ കാലാവധി. 5 വര്‍ഷത്തേക്ക് കാലാവധി വര്‍ധിപ്പിക്കാം. ലഘു സമ്പാദ്യ പദ്ധതിയായതിനാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് അവലോകനം ചെയ്യും. ത്രൈമാസത്തില്‍ കോമ്പൗണ്ട് ചെയ്താണ് പലിശ കണക്കാക്കുന്നത്. അക്കൗണ്ട് ആരംഭിച്ച ദിവസം മുതലാണ് മാസം കണക്കാക്കുക. കാലാവധിക്ക് മുന്‍പ് അക്കൗണ്ട് പിന്‍വലിച്ചാല്‍ സേവിങ്സ് അക്കൗണ്ട് പലിശ നിരക്ക് മാത്രമെ ലഭിക്കുകയുള്ളൂ.

വായ്പ

നിക്ഷേപം ആരഭിച്ച് 12 മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് വായ്പ സൗകര്യം ലഭിക്കും. അടച്ച തുകയുടെ 50 ശതമാനം വരെ വായ്പയായി ലഭിക്കും. നിക്ഷേപ പലിശയോടൊപ്പം രണ്ട് ശതമാനം ചേര്‍ത്താണ് വായ്പ പലിശ കണക്കാക്കുക. അക്കൗണ്ട് ആരംഭിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയായാല്‍ പിന്‍വലിക്കാം.

ADVERTISEMENT

മുന്‍കൂര്‍ നിക്ഷേപം

ആവര്‍ത്തന നിക്ഷേപ പദ്ധതിയില്‍ മാസാമാസം അടയ്ക്കാതെ മുന്‍കൂറായി പണം അടയ്ക്കാം. അഞ്ച് വര്‍ഷം വരെ മുന്‍കൂറായി നിക്ഷേപിക്കാം.കുറഞ്ഞത് 6 ഗഡുക്കളുടെ മുന്‍കൂര്‍ നിക്ഷേപത്തിന് റിബേറ്റ് ലഭിക്കും. ആറ് മാസത്തേക്ക് 10 രൂപയും 12 മാസത്തേക്ക് 40 രൂപയും ലഭിക്കും.

English Summary : Post Office RD is an Ideal Investment for Salaried People