ഡോളറിനെ ശക്തിപ്പെടുത്താൻ അമേരിക്കയിൽ സ്റ്റേബിൾ കോയിൻ ബിൽ വരുന്നു
1944 മുതൽ തുടങ്ങിയ ഡോളറിന്റ്റെ വിജയിച്ചു മാത്രമുള്ള മുന്നേറ്റത്തിന് റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ശക്തി കുറഞ്ഞിരിക്കുകയാണ്. രാജ്യങ്ങളെല്ലാം തങ്ങളുടെ കറൻസികളെ ശക്തിപ്പെടുത്താൻ രാജ്യാന്തര വ്യാപാരം അതാത് കറൻസികളിൽ തുടങ്ങിയതും, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളെ കൂടുതലായി ഉപയോഗിക്കാൻ

1944 മുതലുള്ള ഡോളറിന്റെ വിജയിച്ചു മാത്രമുള്ള മുന്നേറ്റത്തിന് റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ശക്തി കുറഞ്ഞിരിക്കുകയാണ്. രാജ്യങ്ങളെല്ലാം തങ്ങളുടെ കറൻസികളെ ശക്തിപ്പെടുത്താൻ രാജ്യാന്തര വ്യാപാരം അതാത് കറൻസികളിൽ തുടങ്ങിയതും, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളെ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങുന്നതും ഡോളറിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ഈ ക്ഷീണം മറികടക്കാൻ സ്റ്റേബിൾ കോയിൻ ബില്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
എന്താണ് സ്റ്റേബിൾ കോയിൻ ?
സ്റ്റേബിൾ കോയിനുകൾ ക്രിപ്റ്റോ കറൻസികൾ തന്നെയാണ്. അതിന്റെ മൂല്യം മറ്റൊരു കറൻസിയുമായി ബന്ധിപ്പിച്ചിരിക്കും. ക്രിപ്റ്റോ കറൻസികളുടെ വിലയിൽ വളരെ പെട്ടെന്ന് ഉണ്ടാകുന്ന ഉയർന്ന വില വ്യത്യാസങ്ങൾ കുറയ്ക്കാൻ വേണ്ടിയാണ് ഒരു രാജ്യത്തെ ഫിയറ്റ് കറൻസിയുമായി അതിനെ ബന്ധിപ്പിക്കുന്നത്. ഫിയറ്റ് കറൻസികളിൽ വലിയ ഏറ്റക്കുറച്ചിലുകൾ പെട്ടെന്ന് ഉണ്ടാകില്ല. അതുപോലെ ഫിയറ്റ് കറൻസികളുമായി ബന്ധിപ്പിച്ചിരിക്കുന്ന ക്രിപ്റ്റോ കറൻസികളിൽ വലിയ വില വ്യതയാനം ഉണ്ടാകില്ല.
എന്താണ് സ്റ്റേബിൾ കോയിൻ ബിൽ?
ക്രിപ്‌റ്റോകറൻസികളുടെ പിന്തുണയുള്ള സ്റ്റേബിൾകോയിനുകൾക്ക് മോറട്ടോറിയവും, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള നിർദേശവും ഉൾകൊള്ളുന്ന സ്റ്റേബിൾകോയിൻ ബില്ലിന്റെ കരട് പതിപ്പാണ് ഇപ്പോൾ അമേരിക്കയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്റ്റേബിൾ കോയിനുകളെ ഡോളറുമായി ബന്ധിപ്പിക്കുമ്പോൾ ഈ സ്റ്റേബിൾ കോയിനുകൾ തത്തുല്യമായ തുകയ്ക്ക് ഡോളർ ഈടായി സൂക്ഷിക്കേണ്ടി വരും. ഇത് ഡോളറിന്റെ ഡിമാൻഡ് ഉയർത്താൻ സഹായിക്കും.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
English Summary : Know More About US Stable Coin Bill