അവസാന മണിക്കൂറിൽ നേട്ടങ്ങൾ കൈവിട്ട് ഓഹരി വിപണി
മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തോടെ വ്യാപാരമാരംഭിച്ചെങ്കിലും ലാഭമെടുക്കലിൽ വീണു പോയ ഇന്ത്യൻ വിപണി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അവസാന മണിക്കൂറിൽ നേട്ടങ്ങൾ കൈവിട്ട് വീണ്ടും നഷ്ടം കുറിച്ചു. ജപ്പാനും കൊറിയയുമൊഴികെയുള്ള മറ്റ് ഏഷ്യൻ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. മോശം പിഎംഐ
മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തോടെ വ്യാപാരമാരംഭിച്ചെങ്കിലും ലാഭമെടുക്കലിൽ വീണു പോയ ഇന്ത്യൻ വിപണി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അവസാന മണിക്കൂറിൽ നേട്ടങ്ങൾ കൈവിട്ട് വീണ്ടും നഷ്ടം കുറിച്ചു. ജപ്പാനും കൊറിയയുമൊഴികെയുള്ള മറ്റ് ഏഷ്യൻ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. മോശം പിഎംഐ
മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തോടെ വ്യാപാരമാരംഭിച്ചെങ്കിലും ലാഭമെടുക്കലിൽ വീണു പോയ ഇന്ത്യൻ വിപണി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അവസാന മണിക്കൂറിൽ നേട്ടങ്ങൾ കൈവിട്ട് വീണ്ടും നഷ്ടം കുറിച്ചു. ജപ്പാനും കൊറിയയുമൊഴികെയുള്ള മറ്റ് ഏഷ്യൻ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. മോശം പിഎംഐ
ലാഭമെടുക്കലിൽ വീണു പോയ ഇന്ത്യൻ വിപണി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അവസാന മണിക്കൂറിൽ നേട്ടങ്ങൾ കൈവിട്ട് വീണ്ടും നഷ്ടം കുറിച്ചു. ജപ്പാനും കൊറിയയുമൊഴികെയുള്ള മറ്റ് ഏഷ്യൻ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. മോശം പിഎംഐ ഡാറ്റ ചൈനക്ക് പിന്നാലെ യൂറോപ്യൻ വിപണികൾക്കും ഇന്ന് തിരുത്തൽ നൽകി.
റിലയൻസിന്റെ വീഴ്‌ചയ്ക്കൊപ്പം എസ്ബിഐയുടെയും, ബജാജ് ഫിൻസെർവിന്റെയും, ബജാജ് ഫിനാൻസിന്റെയും വീഴ്ചകളും ഇന്ത്യൻ വിപണിക്ക് ക്ഷീണമായി. ഐടി സെക്ടർ വീണ്ടും 1% മുന്നേറ്റം ആവർത്തിച്ചപ്പോൾ റിയൽറ്റി സെക്ടർ 1.8% വീണു. ഇൻഫ്രാ, എനർജി, ഓട്ടോ, ബാങ്കിങ് സെക്ടറുകളും ഇന്ന് നഷ്ടം കുറിച്ചു.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 19800 പോയിന്റിലെ കടമ്പ കടക്കാനാകാതെ വീണ നിഫ്റ്റി 19700 പിന്തുണ നേടി റേഞ്ച് ബൗണ്ട് വ്യാപാരം തുടർന്നു. നാളെയും 19700 പോയിന്റും 19800 പോയിന്റും നിഫ്റ്റിക്ക് നിർണായകമായേക്കാം.
റേഞ്ച് ബൗണ്ട് ചലനങ്ങൾക്ക് ശേഷം എസ്ബിഐയുടെ വീഴ്ചയോടെ ബാങ്ക് നിഫ്റ്റിയും ഇന്ന് നേരിയ നഷ്ടത്തിൽ 45592 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വീണ്ടും 45400 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റി 45800 പോയിന്റിൽ റെസിസ്റ്റൻസും നേരിട്ടേക്കാം.
ഐടി
നിഫ്റ്റി ഐടി രണ്ട് ദിവസത്തെ മുന്നേറ്റത്തോടെ വീണ്ടും 30000 പോയിന്റിന് മുകളിലെത്തിയതും വിപണിക്ക് അനുകൂലമാണ്. 31000 പോയിന്റ് കടന്ന് മുന്നേറിയാൽ ഇന്ത്യൻ ഐടി സെക്ടർ വീണ്ടും അതിമുന്നേറ്റം പ്രതീക്ഷിക്കുന്നു. 2022 ജനുവരിയിൽ നിഫ്റ്റി ഐടി 38000 പോയിന്റിന് മുകളിലാണ് വ്യാപാരം നടന്നിരുന്നത്.
ഇന്ത്യൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ
ജൂലൈയിലും ഇന്ത്യയുടെ പർച്ചേസ് മാനേജേഴ്‌സ് ഇൻഡക്സ് ലോക രാജ്യങ്ങൾക്കിടയിലെ ഏറ്റവും മികച്ച വളർച്ച നേടിയത് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ജൂൺ മാസത്തിൽ 57.8 കുറിച്ച ഇന്ത്യൻ മാനുഫാക്ച്ചറിങ് പിഎംഐ ജൂലൈയിൽ 57.7 എന്ന ഉയർന്ന നില നിർത്തിയത് ഇന്ത്യയുടെ വ്യാവസായിക വളർച്ചയുടെയും, അതിലൂടെ ആഭ്യന്തര ഉല്പാദന വളർച്ചയുടെയും സൂചനയാണ്.
ചൈനീസ് പിഎംഐ വീഴ്ച
ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഇന്നലെ വീണ്ടും 50 പോയിന്റിൽ താഴെ നിന്നതും ജൂലായിലെ യൂറോപ്യൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും വളർച്ച സൂചിപ്പിക്കാതെ പോയതും വിപണിക്ക് ക്ഷീണമാണ്. ജർമൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 38.8ലേക്കിറങ്ങിയപ്പോൾ ഫ്രഞ്ച് മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 45.1ലേക്കിറങ്ങി. ഇന്ന് വരാനിരിക്കുന്ന ജോബ് ഓപ്പണിങ് കണക്കുകൾക്കൊപ്പം അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും വിപണിക്ക് പ്രധാനമാണ്.
ക്രൂഡ് ഓയിൽ
ചൈനീസ് പിഎംഐ ഡാറ്റ മുന്നേറാതെ പോയത് ഇന്ന് ക്രൂഡ് ഓയിലിന്റെ ചലനത്തെയും സ്വാധീനിച്ചു. 85 ഡോളറിൽ നിന്നും താഴെയിറങ്ങിയ ബ്രെന്റ് ക്രൂഡിന് ഇന്നത്തെ അമേരിക്കൻ പിഎംഐ ഡാറ്റയും, നാളെ വരാനിരിക്കുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരകണക്കുകളും പ്രധാനമാണ്.
സ്വർണം
ഇന്നലെ 2010 ഡോളർ വരെ മുന്നേറിയ ശേഷം വീണ്ടും 1990 ഡോളറിൽ ക്രമപ്പെടുന്ന രാജ്യാന്തര സ്വർണ വിലയുടെ ഗതി ഡോളറിന്റെ ചലനങ്ങൾക്കനുസരിച്ചായിരിക്കും. ബോണ്ട് യീൽഡ് വീണ്ടും 4%ത്തിന് സമീപം തുടരുന്നതും സ്വർണത്തിന് നിർണായകമാണ്. സ്വര്‍ണത്തിലെ അടുത്ത തിരുത്തൽ അവസരമാണ്.
ഐപിഓ
∙ഇന്ന് ആരംഭിച്ച സോളാർ എനർജി കമ്പനിയായ ഓറിയാനാ പവറിന്റെ ഐപിഓ ഓഗസ്റ്റ് മൂന്നിന് അവസാനിക്കുന്നു. എസ്എംഇ കമ്പനിയുടെ ഐപിഓ നിരക്ക്115-118 രൂപയാണ്.
∙ഇന്ന് ആരംഭിച്ച ഐടി സ്കിൽ ട്രെയ്നർ വിൻസീസ് ഐടി സെർവീസസിന്റെ ഐപിഓ ഓഗസ്റ്റ് നാലിന് അവസാനിക്കുന്നു. 121-128 രൂപയാണ് ഐപിഓ വില നിലവാരം.
നാളത്തെ പ്രധാന റിസൾട്ടുകൾ
ഹിന്ദുസ്ഥാൻ പെട്രോളിയം, ഐഓബി, ടൈറ്റാൻ, അദാനി വിൽമർ, അംബുജ സിമന്റ്, രാംകോ സിമന്റ്, എഞ്ചിനിയേഴ്‌സ് ഇന്ത്യ, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഓറിയന്റ് ഇലക്ട്രിക്, കാർബൊറാണ്ടം യൂണിവേഴ്സൽ, ഗുഡ് ഇയർ, ക്വസ് കോർപ്, വിഐപി ഇൻഡസ്ട്രീസ്, എഫ്എസ്എൽ, കൊച്ചിൻ മിനറൽസ്, നാരായണ ഹൃദയാലയ, പ്രികോൾ, വൈഭവ് ഗ്ലോബൽ മുതലായ കമ്പനികളും നാളെ റിസൾട്ട് പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
English Summary : Share Market Today in India
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക