അറിയാം, ഓഹരി ബൈ–ബാക്ക് നിക്ഷേപർക്ക് ഗുണകരമോ?
ലിസ്റ്റഡ് കമ്പനികൾ തങ്ങളുട കൈവശമുള്ള വരുമാനത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് പൊതുജനങ്ങളുടെ കൈവശമുള്ള ഓഹരികൾ മടക്കി വാങ്ങുന്നതിനെയാണ് ബൈ–ബാക്ക് എന്നു പറയുന്നത്. മറ്റൊന്ന് ബൈ–ബാക്ക് നടത്തിക്കഴിയുമ്പോൾ കമ്പനികൾ ഇഷ്യൂ ചെയ്തിരിക്കുന്ന ഓഹരികളുടെ എണ്ണം കുറഞ്ഞുവരുന്നതായി കാണാം. ഏണിങ് പെർ ഷെയർ (EPS)

ലിസ്റ്റഡ് കമ്പനികൾ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് പൊതുജനങ്ങളുടെ കൈവശമുള്ള സ്വന്തം ഓഹരികൾ മടക്കി വാങ്ങുന്നതിനെയാണ് ബൈ–ബാക്ക് എന്നു പറയുന്നത്.
മറ്റൊന്ന് ബൈ–ബാക്ക് നടത്തിക്കഴിയുമ്പോൾ കമ്പനികൾ ഇഷ്യൂ ചെയ്തിരിക്കുന്ന ഓഹരികളുടെ എണ്ണം കുറഞ്ഞുവരുന്നതായി കാണാം. ഏണിങ് പെർ ഷെയർ (EPS) എന്നതാണ് ഒരു ഓഹരിയിൽനിന്ന് ഓഹരിയുടമയ്ക്ക് എന്തു നേട്ടം കിട്ടുമെന്നു സൂചിപ്പിക്കുന്നത്. ഓഹരികളുടെ എണ്ണം ബൈ–ബാക്ക് വഴി കുറയുമ്പോൾ സാധാരണ ഓഹരി ഉടമകൾക്കു കൂടുതൽ നേട്ടം വരുമാനത്തിലും ദീർഘകാല ഓഹരി വിലയിലും ഉണ്ടാകാനിടയുണ്ട്.
ഐടി കമ്പനികളും ബൈ – ബാക്കും
നല്ല പ്രവർത്തനഫലം കാഴ്ചവയ്ക്കുന്നതും നല്ല റിസൽട്ടുകൾ പുറപ്പെടുവിക്കുന്നതുമായ കമ്പനികളാണ് ബൈ–ബാക്ക് നടത്തുന്നത്. ചില കമ്പനികൾ, പ്രത്യേകിച്ച് ഐടി കമ്പനികൾ ബൈ–ബാക്കുകൾ തുടർച്ചയായി നടത്താറുണ്ട്. ഇത്തരം കമ്പനികളുടെ ലിസ്റ്റ് സൂക്ഷിച്ചാൽ സുരക്ഷിതമായ നിക്ഷേപത്തിനു പരിഗണിക്കാവുന്നതാണ്.
ഇപ്പോൾ ബൈ–ബാക്കുമായി വന്നിരിക്കുന്ന പ്രമുഖ കമ്പനി എൽ ആൻഡ് ടി എന്ന കമ്പനിയാണ്. കൺസ്ട്രക്‌ഷൻ മേഖലയിലെ അതികായനാണ് ഈ കമ്പനി. ഇന്ത്യയിലും വിദേശത്തും ധാരാളം പ്രോജക്ടുകൾ വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. വലിയ ഓർഡർ ബുക്കിന്റെ ഉടമയും കാഷ്ഫ്ലോയും റിസർവും ഉള്ള കമ്പനിയാണ് എൽ ആൻഡ് ടി. നിലവിലെ വിലയിൽ 17 % പ്രീമിയത്തിൽ 10,000 കോടി രൂപയുടെ ബൈ–ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാവർക്കും ബൈ–ബാക്ക് കിട്ടുമോ?
നിലവിൽ ബൈ–ബാക്കിന് അപേക്ഷിക്കുന്നവർക്കെല്ലാം ഓഹരി മടക്കി വാങ്ങൽ അവസരം കിട്ടില്ല. അതിനു കമ്പനി ഒരു റേഷ്യോ പ്രഖ്യാപിക്കും. അതിൻപ്രകാരമാണ് ബൈ–ബാക്ക് നടക്കുന്നത്. അടുത്ത കാലത്ത് ബൈ–ബാക്ക് പ്രഖ്യാപിച്ച പ്രമുഖ കമ്പനികളാണ്, ആരതി ഡ്രഗ്സ്, അമൃതാഞ്ജൻ, ബിഎസ്ഇ ലിമിറ്റഡ്, വിപ്രോ, ഐഇഎക്സ്, ഇമാമി, ഹിന്ദുജ ഗ്ലോബൽ, ഇന്ത്യ മാർട്ട് എന്നിവ. നിക്ഷേപയോഗ്യമായ നല്ല ഫണ്ടമെന്റൽസുള്ള കമ്പനികളെ തിരിച്ചറിയാനുള്ള അവസരംകൂടിയാണിത്.
പിരമൾ എന്റർപ്രൈസസ് ലിമിറ്റഡാണ് ഏറ്റവും അവസാനം ഓഹരി ബൈ–ബാക്ക് ഓഫറുമായി വന്നിരിക്കുന്നത്. 1,750 കോടി രൂപ വില വരുന്ന 1,40,00,000 ഷെയറുകളുടെ ബൈ–ബാക്കാണ് ഒന്നാം പാദഫലത്തോടൊപ്പം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു രണ്ടാം തവണയാണ് കമ്പനി ബൈ–ബാക്കുമായി ഓഹരി ഉടമകളെ സമീപിച്ചിരിക്കുന്നത്.
നേരത്തെ 12 വർഷത്തിനു മുൻപ് 2011 ഫെബ്രുവരി ഏഴിനായിരുന്നു ആദ്യത്തെ ബൈ–ബാക്ക് ഓഫർ. അന്ന് 2,508 കോടി രൂപയുടെതായിരുന്നു. ഇപ്പോൾ രണ്ടു കമ്പനിയായാണു നിലനിൽക്കുന്നത്. രണ്ടാമത്തെ കമ്പനി പിരമൾ ഫാർമ കമ്പനിയാണ്.
ഇപ്പോഴത്തെ ബൈ–ബാക്ക് ഓഫർ ഓഹരി ഒന്നിന് 1,250 രൂപയാണ്. ഇതു മൊത്തം അടച്ചുതീർത്ത മൂലധനത്തിന്റെ 5.87% വരും. 2023 ജൂലൈ 28 ലെ ക്ലോസിങ് വിലയെക്കാൾ 16.15% ഉയരത്തിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ ബൈ–ബാക്കിന്റെ മറ്റൊരു സവിശേഷത പ്രൊമോട്ടർമാരോ അവരുടെ ഗ്രൂപ്പ് കമ്പനികളോ ബൈ–ബാക്ക് ഓഫറിൽ പങ്കെടുക്കുന്നില്ല.
ലേഖകൻ ഓഹരിവിപണിയിലും അധ്യാപന മേഖലയിലും പ്രവർത്തിക്കുന്നു
English Summary : Know more About Share Buy Back
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക