രാജ്യാന്തര വിപണി സമ്മർദ്ദങ്ങൾ ലാഭമെടുക്കലിന് കാരണമായത് കഴിഞ്ഞ ആഴ്ചയിൽ ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിയിലും തിരുത്തലിന് വഴിവെച്ചു. ഫിച്ച് റേറ്റിംഗ് ഏജൻസി അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചത് തിരിച്ചുവരവിന്റെ പാതയിലായിരുന്ന ഇന്ത്യൻ വിപണിയുടെ ആത്മ വിശ്വാസത്തെയും ബാധിച്ചു. വിദേശ ഫണ്ടുകൾ

രാജ്യാന്തര വിപണി സമ്മർദ്ദങ്ങൾ ലാഭമെടുക്കലിന് കാരണമായത് കഴിഞ്ഞ ആഴ്ചയിൽ ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിയിലും തിരുത്തലിന് വഴിവെച്ചു. ഫിച്ച് റേറ്റിംഗ് ഏജൻസി അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചത് തിരിച്ചുവരവിന്റെ പാതയിലായിരുന്ന ഇന്ത്യൻ വിപണിയുടെ ആത്മ വിശ്വാസത്തെയും ബാധിച്ചു. വിദേശ ഫണ്ടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര വിപണി സമ്മർദ്ദങ്ങൾ ലാഭമെടുക്കലിന് കാരണമായത് കഴിഞ്ഞ ആഴ്ചയിൽ ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിയിലും തിരുത്തലിന് വഴിവെച്ചു. ഫിച്ച് റേറ്റിംഗ് ഏജൻസി അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചത് തിരിച്ചുവരവിന്റെ പാതയിലായിരുന്ന ഇന്ത്യൻ വിപണിയുടെ ആത്മ വിശ്വാസത്തെയും ബാധിച്ചു. വിദേശ ഫണ്ടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര വിപണി സമ്മർദ്ദങ്ങൾ ലാഭമെടുക്കലിന് കാരണമായത് കഴിഞ്ഞ ആഴ്ചയിൽ ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിയിലും തിരുത്തലിന് വഴിവെച്ചു. ഫിച്ച് റേറ്റിങ് ഏജൻസി അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചത് തിരിച്ചുവരവിന്റെ പാതയിലായിരുന്ന ഇന്ത്യൻ വിപണിയുടെ ആത്മ വിശ്വാസത്തെയും ബാധിച്ചു. വിദേശ ഫണ്ടുകൾ ഓഗസ്റ്റിലെ ആദ്യ ദിനങ്ങളിലെല്ലാം വില്പനക്കാരായതും, പ്രധാന റിസൾട്ടുകൾ വിപണിയെ അതിശയിപ്പിക്കുന്നതിൽ പരാജയമടഞ്ഞതും ഇന്ത്യൻ വിപണിക്ക് ക്ഷീണമായി. 

വ്യാഴാഴ്ച 19300 പോയിന്റിന് സമീപം വരെ വീണ നിഫ്റ്റി വെള്ളിയാഴ്ച 19500 പോയിന്റിന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിക്ക് 19400 പോയിന്റിലെയും തുടർന്ന് 19300 പോയിന്റിലെയും പിന്തുണകൾ നിർണായകമാണ്. 19600 പോയിന്റിലും 19700 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പകൾ. ഐടി, ഫാർമ സെക്ടറുകളും നിഫ്റ്റി മിഡ് & സ്‌മോൾ ക്യാപ് സൂചികകളും കഴിഞ്ഞ ആഴ്ച നേട്ടം കുറിച്ചു.

ADVERTISEMENT

ആർബിഐ നയാവലോകനയോഗം 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്ത ആഴ്ചയിൽ നയാവലോകനയോഗം ചേരുന്നത് ബാങ്കിങ്, ഫിനാൻഷ്യൽ, ഹൗസിങ്, ഓട്ടോ അടക്കമുള്ള പലിശ നിരക്ക് സ്വാധീനിക്കുന്ന സെക്ടറുകൾക്ക് പ്രധാനമാണ്. ജൂലൈ മാസത്തിലെ റീറ്റെയ്ൽ വിലക്കയറ്റക്കണക്ക് വരുന്നതിന്റെ തലേ ദിവസം തന്നെ റിസർവ് ബാങ്ക് പലിശ നിരക്കിൽ തീരുമാനമെടുക്കാനിരിക്കുന്നത് ഇത്തവണയും നിരക്ക് വർദ്ധന ഉണ്ടാവില്ല എന്ന പ്രതീക്ഷക്ക് കാരണമാണ്. കഴിഞ്ഞ രണ്ട് യോഗങ്ങളിലും മാറ്റം വരുത്താതെ 6.50%ൽ തുടരുന്ന റീപോ നിരക്കിനൊപ്പം ആർബിഐ നയമാറ്റവും നടത്തിയേക്കില്ല എന്ന് വിപണി  കരുതുന്നു. ചൊവ്വാഴ്ച ആരംഭിക്കുന്ന ആർബിഐ നയാവലോകനയോഗം വ്യാഴാഴ്ചയാണ് തീരുമാനങ്ങൾ പ്രഖ്യാപിക്കുക.

അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചു 

ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിലെ ദൃശ്യം (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / AFP)

അമേരിക്കൻ ഫെഡ് റിസർവ് സെപ്റ്റംബറിൽ ഇനിയും നിരക്ക് വർധന നടത്തുമെന്ന ഭീഷണി നിലനിൽക്കെ അമേരിക്കയുടെ പണപ്പെരുപ്പക്കണക്കുകൾ അടുത്ത ആഴ്ച വരാനിരിക്കെയും തികച്ചും അപ്രതീക്ഷിതമായി ഫിച്ച് റേറ്റിങ് ഏജൻസി അമേരിക്കയുടെ ദീർഘകാല റേറ്റിങ് എഎഎ എന്ന ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും എഎ+ എന്ന നിരക്കിലേക്ക് കുറച്ചത് ലോക വിപണിക്ക് തന്നെ രണ്ട് വലിയ നഷ്ടദിനങ്ങൾ കഴിഞ്ഞ ആഴ്ചയിൽ സമ്മാനിച്ചു.

ADVERTISEMENT

ഈയിടെ വീണ്ടും കടമെടുപ്പ് പരിധി ഉയർത്തിയത് തിരിച്ചടവ് പ്രാപ്തിയെ ബാധിച്ചേക്കാമെന്നത് ചൂണ്ടിക്കാട്ടിയാണ് ഫിച്ച് അമേരിക്കയെ തരംതാഴ്ത്തിയത്. 2022ൽ അമേരിക്കയുടെ ആഭ്യന്തര ഉല്പാദനത്തിന്റെ 3.7% ആയിരുന്ന ധനക്കമ്മി വൈകാതെ 6.3%ലേക്ക് കയറുമെന്നും അമേരിക്കൻ സർക്കാരുകളുടെ ഭരണനൈപുണ്യം കഴിഞ്ഞ 20വർഷമായി മോശമാകുന്നതായും ഫിച്ച് റേറ്റിങ് വാദമുയർത്തി.

അമേരിക്കയുടെ ജിഡിപി വർദ്ധനവിന് പിന്നാലെ തൊഴിൽ വിപണിയും ശക്തമായി തുടരുന്നതും ജൂലായ്, ഓഗസ്റ്റ് പണപ്പെരുപ്പകണക്കുകളും വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ച വന്ന നോൺ ഫാം പേറോൾ കണക്കുകൾ പ്രകാരം തൊഴിൽ ലഭ്യത വിപണി പ്രതീക്ഷക്കും താഴെ നിന്നതും ആമസോണിന്റെ മുന്നേറ്റം വിപണിക്ക് അനുകൂലമായപ്പോൾ ആപ്പിളിന്റെ വില്പനനഷ്ടം ഓഹരിക്ക് വീഴ്ച നൽകി. 

രാജ്യാന്തര വിപണിയിൽ അടുത്ത ആഴ്ച 

∙പ്രധാന സാമ്പത്തിക ശക്തികളുടെ പണപ്പെരുപ്പക്കണക്കുകൾ അടുത്ത ആഴ്ച ലോക വിപണിയുടെ ഗതി നിർണയിച്ചേക്കാം. ജർമനി ചൊവ്വാഴ്ചയും, ചൈന ബുധനാഴ്ചയും അമേരിക്ക വ്യാഴാഴ്ചയും ഫ്രാൻസും, സ്പെയിനും, ഇന്ത്യയും വെള്ളിയാഴ്ചയും റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകൾ പ്രഖ്യാപിക്കുന്നു. 

ADVERTISEMENT

∙അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും, ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരുന്ന ഫാക്ടറി ഗേറ്റ് പണപ്പെരുപ്പക്കണക്കുകളും, മിഷിഗൺ യൂണിവേഴ്സിറ്റിയുടെ പണപ്പെരുപ്പ-കൺസ്യൂമർ സെന്റിമെൻറ് അനുമാനക്കണക്കുകളും അമേരിക്കൻ വിപണിയെ സ്വാധീനിച്ചേക്കാം.

∙വെള്ളിയാഴ്ച വരുന്ന ബ്രിട്ടീഷ് ജിഡിപി കണക്കുകളും, വ്യവസായികോല്പാദനക്കണക്കുകളും യൂറോപ്യൻ വിപണിക്കും പ്രധാനമാണ്.

∙അടുത്ത വെള്ളിയാഴ്ച വിപണി സമയ ശേഷം വരുന്ന ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകൾക്കൊപ്പം വ്യവസായികോല്പാദനക്കണക്കുകളും പുറത്ത് വരുന്നു.

ഓഹരികളും സെക്ടറുകളും 

∙എസ്ബിഐ കഴിഞ്ഞ പാദത്തിൽ അറ്റാദായത്തിലും, പലിശ വരുമാനത്തിലും, കിട്ടാക്കട അനുപാതത്തിലും മുൻ വർഷത്തെയും, മുൻപാദത്തിലെയും കണക്കുകൾക്ക് മുകളിൽ നേട്ടമുണ്ടാക്കിയെങ്കിലും വിപണിയെ അതിശയിപ്പിക്കുന്നതിൽ റിസൾട്ട് പരാജയപ്പെട്ടത് ഓഹരിക്ക് തിരിച്ചടിയായി. എസ്ബിഐയുടെ വീഴ്ച വെള്ളിയാഴ്ച നിഫ്റ്റിയുടെയും, ബാങ്ക് നിഫ്റ്റിയുടെയും തുടർ മുന്നേറ്റം തടഞ്ഞു.  

∙ലാപ്ടോപ്പുകളുടെ ഇറക്കുമതി നിരോധനം ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ടെങ്കിലും ഐതിഹാസികമായ തീരുമാനം ഇന്ത്യൻ ഇലക്രോണിക് ഉപകരണ നിർമാതാക്കൾക്ക് വളരെ അനുകൂലമാണ്. ഡിക്‌സൺ ടെക്നോളജിക്കൊപ്പം മറ്റുള്ള ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് കമ്പനികളുടെ ഓഹരികളും ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙റിലയൻസ് ഇൻഡസ്ട്രീസിന്റെ 46മത് വാർഷിക യോഗം ഓഗസ്റ്റ് 28ന് നടക്കാനിരിക്കുന്നത് പുതിയ ‘’പ്രഖ്യാപന’’ സാധ്യതയിൽ ഓഹരിക്ക് അനുകൂലമാണ്. റിലയൻസ് ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് രംഗത്ത് റിലയൻസ് കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തിയേക്കും. 

∙രാജ്യാന്തര നിക്ഷേപകമ്പനിയായ ബ്ലാക്ക്‌സ്റ്റോൺ സിപ്ലയുടെ പ്രൊമോട്ടർ ഓഹരി സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത ഓഹരിക്ക് നിർണായകമാണ്. 

∙മഹിന്ദ്ര ഹെവി എൻജിൻ, മഹിന്ദ്ര ടൂവീലേഴ്സ് തുടങ്ങിയ ഉപകമ്പനികൾ മാതൃകമ്പനിയിൽ ലയിക്കുന്നതും എം&എമ്മിന് അനുകൂലമാണ്. എം&എം കഴിഞ്ഞ പാദത്തിൽ മുൻ പാദത്തിൽ നിന്നും മുൻ വർഷത്തിൽ നിന്നും മികച്ച വരുമാന-ലാഭക്കണക്കുകൾ സ്വന്തമാക്കിയതും ഓഹരിക്ക് അനുകൂലമാണ്. 

∙സൊമാറ്റോ ആദ്യമായി ലാഭം റിപ്പോർട്ട് ചെയ്തത് വെള്ളിയാഴ്ച ഓഹരിക്ക് മികച്ച മുന്നേറ്റം നൽകി. ഓഹരി ദീർഘ നിക്ഷേപത്തിന് പരിഗണിക്കാം. 

∙എംആർഎഫിന് പിന്നാലെ ജെകെ ടയറും മുൻ വർഷത്തിൽ നിന്നും മികച്ച ലാഭവളർച്ച നേടിയത് ഓഹരിക്ക് അനുകൂലമാണ്. ടയർ ഓഹരികൾ ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം. വരുമാനം വർദ്ധിക്കുമ്പോളും ചെലവ് പിടിച്ചു നിർത്താനാകുന്നതാണ് ടയർ ഓഹരികൾക്ക് അനുകൂലമാകുന്നത്. 

∙എച്ച്ഡിഎഫ്സി ലിമിറ്റഡിന് പകരമായി നിഫ്റ്റി ഫിനാൻഷ്യൽ സർവീസസിൽ ഇടംപിടിച്ച എൽഐസി ഹൗസിങ് ഫിനാൻസ് മികച്ച ആദ്യപാദ റിസൾട്ട് പ്രഖ്യാപിച്ചത് ഓഹരിക്ക് മുന്നേറ്റം നൽകി. ദീർഘകാല നിക്ഷേപത്തിന് ഓഹരി പരിഗണിക്കാം. 

∙മികച്ച ആദ്യപാദ റിസൾട്ട് പ്രഖ്യാപിച്ച അംബുജ സിമന്റ് സംഖി സിമെന്റിന്റെ 56.74% ഓഹരി പ്രൊമോട്ടർമാരിൽ നിന്നും സ്വന്തമാക്കുന്നതും ഓഹരിക്ക് അനുകൂലമാണ്.  

∙ഭാരത് ഡൈനാമിക്സിന് പിന്നാലെ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റേയും ആദ്യപാദ റിസൾട്ടുകൾ വിപണിയെ നിരാശപ്പെടുത്തി. ഇരു ഓഹരികളും തിരുത്തലിൽ നിക്ഷേപത്തിന് പരിഗണിക്കാം. 

∙പുതിയ കോൾ ബ്ലോക്കുകൾ ലഭ്യമായത് എൻഎൽസി, എൻടിപിസി, ഹിൻഡാൽകോ ഓഹരികൾക്ക് അനുകൂലമാണ്. 

അടുത്ത ആഴ്ചയിലെ പ്രധാന റിസൾട്ടുകൾ 

ടാറ്റ കെമിക്കൽസ്, ഗോദ്‌റെജ്‌ കൺസ്യൂമർ, ഇമാമി, ഗ്ലാൻഡ് ഫാർമ, ഇന്ത്യ സിമന്റ്, രാംകോ സിമന്റ്, പോളിസി ബസാർ, ഒലക്ട്രാ ഗ്രീൻടെക്, അൽകൈൽ അമിൻ, ജിഎൻഎഫ്സി, ബയേർ കോർപ്, ബാൾമർ ലൗറി, രാംകോ സിസ്റ്റംസ്, ഉജ്ജീവൻ, വോൾട്ടാമ്പ്, എൻഡിആർ ഓട്ടോ മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഓഎൻജിസി, ഓയിൽ ഇന്ത്യ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ്, ബിഇഎംഎൽ, ആർവിഎൻഎൽ, ഐആർഎഫ്സി, പിടിസി, അപ്പോളോ ഹോസ്പിറ്റൽ, ഹിൻഡാൽകോ, അദാനി പോർട്സ്, ജിൻഡാൽ സ്റ്റീൽ, ജെകെ സിമന്റ്, വിമാർട്ട്, ബാറ്റ, ട്രെന്റ്, സീ, ക്രോപ്റ്റൻ, അമരരാജ, മുതലായ കമ്പനികളും അടുത്ത ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്,കല്യാൺ ജ്വല്ലേഴ്സ്, കിറ്റെക്സ്, വി ഗാർഡ് തുടങ്ങിയ കേരള ഓഹരികളും അടുത്ത ആഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

സൗദിയും, റഷ്യയും ക്രൂഡ് ഓയിൽ ഉല്പാദനത്തിൽ വീണ്ടും കുറവ് വരുത്തുന്നത് ക്രൂഡ് ഓയിലിന് വീണ്ടും തുടർച്ചയായ ആറാമത്തെ ആഴ്ചയിലും മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ വില മാസങ്ങൾക്ക് ശേഷം വീണ്ടും 86 ഡോളറിലേക്ക് തിരികെയെത്തി. 88-90 ഡോളറിലെ കടമ്പ ബ്രെന്റ് ക്രൂഡിന് നിർണായകമാണ്. 

സ്വർണം 

നോൺ ഫാം പേറോൾ കണക്കുകൾ വിപണി പ്രതീക്ഷയ്ക്കുള്ളിൽ നിന്നതിനെ തുടർന്ന് വെള്ളിയാഴ്ച ഡോളറും, ബോണ്ട് യീൽഡും ക്രമപ്പെട്ടത് സ്വർണത്തിനും അനുകൂലമാണ്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.04 പോയിന്റിലേക്കിറങ്ങിയത് സ്വർണത്തിന്  വെള്ളിയാഴ്ച 1978 ഡോളറിലേക്ക് മുന്നേറ്റം നൽകി. 

ഐപിഒ 

∙എസ്ബിഎഫ്സി ഫിനാൻസിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. ആയിരം കോടിയിലേറെ രൂപ ഐപിഒയിലൂടെ സമാഹരിക്കുന്ന കമ്പനിയുടെ ഐപിഒ വില 54-57 രൂപയാണ്.

∙ബയോഫാർമ കമ്പനിയായ കോൺകോർഡ് ബയോടെക്കിന്റെ ഐപിഓ ഓഗസ്റ്റ് എട്ടിന് ചൊവ്വാഴ്ച അവസാനിക്കുന്നു. ജുൻജുൻവാലയുടെ റെയർ എന്റർപ്രൈസസിന്റെ പിന്തുണയോടെ വരുന്ന കമ്പനി വിപണിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

∙ടിവിഎസ് മൊബിലിറ്റി ഗ്രൂപ്പിന്റെ ടിവിഎസ് സപ്ലൈചെയിൻ ഐപിഓ ഓഗസ്റ്റ് പത്തിന് ആരംഭിച്ച് ഓഗസ്റ്റ് പതിനാലിന് അവസാനിക്കുന്നു. 600 കോടി രൂപയാണ് കമ്പനി ഓഹരി വില്പനയിലൂടെ സമാഹരിക്കുന്നത്.

വാട്സാപ് : 8606666722

English Summary : Global Stock Market Next Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക