700 കോടിയും കടന്ന് ജവാന് കുതിക്കുമ്പോൾ പ്രതീക്ഷയില്‍ ഈ ഓഹരി
ബോളിവുഡ് ബോക്സോഫീസിന്റെ സാമ്പത്തിക വരള്‍ച്ചയ്ക്ക് അറുതിയായെന്ന് വേണം കരുതാന്‍. സമീപകാലത്ത് വന്ന ചിത്രങ്ങള്‍ പലതും പണം വാരിത്തുടങ്ങിയതോടെയാണ് വറുതിയുടെ നാളുകള്‍ അവസാനിക്കുന്നത്. കിങ് ഖാനായി അരങ്ങുവാണിരുന്ന ഷാറൂഖിന്റെ തിരിച്ചുവരവാണ് ബോളിവുഡിനെ പ്രതാപകാലത്തേക്ക് വീണ്ടും തിരിച്ചുകൊണ്ടുവരുന്നത്.

ബോളിവുഡ് ബോക്സോഫീസിന്റെ സാമ്പത്തിക വരള്‍ച്ചയ്ക്ക് അറുതിയായെന്ന് വേണം കരുതാന്‍. സമീപകാലത്ത് വന്ന ചിത്രങ്ങള്‍ പലതും പണം വാരിത്തുടങ്ങിയതോടെയാണ് വറുതിയുടെ നാളുകള്‍ അവസാനിക്കുന്നത്. കിങ് ഖാനായി അരങ്ങുവാണിരുന്ന ഷാറൂഖിന്റെ തിരിച്ചുവരവാണ് ബോളിവുഡിനെ പ്രതാപകാലത്തേക്ക് വീണ്ടും തിരിച്ചുകൊണ്ടുവരുന്നത്. പത്താനിലൂടെ തന്റെ വിജയകഥ പുനരാരംഭിച്ച ഷാറൂഖ് ഖാന് ജവാനിലൂടെ ബോക്സ് ഓഫീസ് റെക്കോഡുകള്‍ തിരുത്തിക്കുറിക്കുകയാണ്.
അതിവേഗത്തില്‍ 500 കോടി
ആഗോള ബോക്സ്ഓഫീസില്‍ അതിവേഗം 700 കോടി രൂപ വാരുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് തമിഴ് സംവിധായകന് അറ്റ്ലീയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായ ജവാന്. റിലീസ് ചെയ്ത് 7 ദിവസത്തിനുള്ളിലാണ് ജവാന് 700 കോടി ക്ലബ്ബില്‍ കയറിയത്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 350 കോടി രൂപ നേടിക്കഴിഞ്ഞു ഷാറൂഖ് ചിത്രം.
ഈ ഓഹരി ചിരിക്കുന്നു
പത്താനും ജവാനുമെല്ലാം ബോളിവുഡിനെ വീണ്ടും പണംവാരുന്ന വ്യവസായമാക്കുമ്പോള് ഓഹരി വിപണിയിലും അതിന്റെ പ്രതിഫലനമുണ്ട്. തിയറ്ററുകളിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയതോടെ പിവിആര്‍ ഇനോക്സ് ഉള്‍പ്പടെയുള്ള ഓഹരികള്‍ക്ക് നല്ല കാലമാണെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഏറെക്കാലത്തിന് ശേഷമായിരുന്നു പത്താനിലൂടെ സില്‍വര്‍ സ്ക്രീനിലേക്കുള്ള ഷാറൂഖ് ഖാന്റെ തിരിച്ചുവരവ്. ബോളിവുഡ് ബോക്സ്ഓഫീസ് കടുത്ത മാന്ദ്യത്തില്‍ നില്കുന്ന സമയം കൂടിയായിരുന്നു അത്. ആഗോളതലത്തില്‍ 1000 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ പത്താന് സാധിച്ചു.
തുടര്‍ന്ന് രണ്‍വീര്‍ സിങ്ങിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയും സണ്ണി ഡിയോളിന്റെ ഗദര്‍ രണ്ടാം ഭാഗവുമെല്ലാം തിയറ്ററുകളില്‍ വലിയ ചലനങ്ങളുണ്ടാക്കി. ഓഗസ്റ്റ് 11-13 ദിവസങ്ങളില്‍ മാത്രം 390 കോടി രൂപയാണ് ബോക്സ്ഓഫീസ് വരുമാനം. സെപ്റ്റംബര്‍ ആദ്യവാരം വരെയുള്ള കണക്കനുസരിച്ച് സണ്ണി ഡിയോളിന്റെ ഗദര്‍ 2, 470 കോടി രൂപയും അക്ഷയ് കുമാറില്‍ ഒഎംജി 2, 140 കോടി രൂപയും കളക്ഷന്‍ നേടി. രജനികാന്തിന്റെ ജയിലറും ബോളിവുഡ് ബോക്സ്ഓഫീസില്‍ ചലനങ്ങളുണ്ടാക്കി.
വരുമാനത്തില്‍ 32 ശതമാനം വര്‍ധന
ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്സ് ശൃംഖലയായ പിവിആര്‍ ഇനോക്സ് ജൂണ്‍ പാദത്തിലെ വരുമാനത്തില്‍ 32 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മള്‍ട്ടിപ്ലക്സിലേക്ക് ആളുകള്‍ തിരിച്ചെത്താന്‍ തുടങ്ങിയതോടെ ഓഹരിയിലുണ്ടാകുന്നത് മികച്ച വര്‍ധനയാണ്. കഴിഞ്ഞ ആഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 1856 രൂപയായിരുന്നു പിവിആര്‍ ഇനോക്സിന്റെ ഓഹരി വില. ഈ ആഴ്ച്ച വ്യാപാരം പുനരാരംഭിച്ചതോടെ ഓഹരി വിലയില്‍ ചെറിയ ഇടിവുണ്ടായെങ്കില്‍ കൂടി മികച്ച സാധ്യതകളാണ് മുന്നിലുള്ളതെന്ന് ഓഹരി നിരൂപകര്‍ കരുതുന്നു. സല്മാന് ഖാന്റെ ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രം, രണ്‍ബീര്‍ കപൂറിന്റെ അനിമല്‍, ഷാറൂഖ് ഖാന്റെ അടുത്ത ചിത്രമായ ഡന്‍കി തുടങ്ങിയവയെല്ലാം വരും മാസങ്ങളിലും തിയറ്ററുകളുടെ കുതിപ്പിന് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ.
English Summary : PVR Inox and Success of Jawan Movie