വ്യാജ ക്രിപ്‌റ്റോകറൻസി സമ്മാനങ്ങളുമായി തട്ടിപ്പുകാർ ടിക് ടോക് പ്ലാറ്റ്‌ഫോമിൽ നിറയുകയാണ്. ഇലോൺ മസ്‌ക് ക്രിപ്റ്റോ കറൻസി 'ഗിവ് എവേ' നടത്തുന്നുവെന്ന പേരിലാണ് പുതിയ തട്ടിപ്പ്. ഈ തട്ടിപ്പിന് കൂടുതൽ വിശ്വാസം തോന്നാൻ മസ്‌കുമായുള്ള അഭിമുഖം എന്ന രീതിയിൽ വ്യാജ വിഡിയോയും പ്രചരിപ്പിക്കുന്നുണ്ട്.ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാജ ക്രിപ്‌റ്റോകറൻസി സമ്മാനങ്ങളുമായി തട്ടിപ്പുകാർ ടിക് ടോക്  പ്ലാറ്റ്‌ഫോമിൽ നിറയുകയാണ്. ഇലോൺ മസ്‌ക് ക്രിപ്റ്റോ കറൻസി 'ഗിവ് എവേ' നടത്തുന്നുവെന്ന പേരിലാണ് പുതിയ തട്ടിപ്പ്. ഈ തട്ടിപ്പിന് കൂടുതൽ വിശ്വാസം തോന്നാൻ മസ്‌കുമായുള്ള അഭിമുഖം എന്ന രീതിയിൽ വ്യാജ വിഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. ഒരു ലിസ്‌റ്റ് ചെയ്‌ത വെബ്‌സൈറ്റിൽ എങ്ങനെ ലോഗിൻ ചെയ്യാമെന്നും സൗജന്യ ബിറ്റ്‌കോയിൻ ലഭിക്കുന്നതിന് ഒരു പ്രൊമോ കോഡ് നൽകാമെന്നും കാണിക്കുന്ന വെബ്സൈറ്റുകളുമുണ്ട്. ഇതിൽ  പങ്കെടുക്കാൻ, ഒരു അക്കൗണ്ട് റജിസ്റ്റർ ചെയ്യാനും ടിക് ടോക്ക് വീഡിയോയിൽ പങ്കിട്ട ഒരു പ്രൊമോ കോഡ് നൽകാനും ഉപയോക്താക്കളോട് ആവശ്യപ്പെടുന്നതാണ്‌ തട്ടിപ്പിന്റെ ആദ്യ പടി.  കോഡ് നൽകിക്കഴിഞ്ഞാൽ ബിറ്റ്കോയിൻ ഉപയോക്താവിന്റെ വാലറ്റിൽ നിക്ഷേപിക്കുന്നതായി കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പ് നടത്തിയതിന്  ക്രിപ്റ്റോ കറൻസി  മേധാവിക്ക് 11,196 വർഷം തടവ് 

ADVERTISEMENT

നിക്ഷേപകരുടെ ദശലക്ഷക്കണക്കിന് ഡോളർ  തട്ടിയെടുത്തതിന്  ടർക്കിയിൽ  ക്രിപ്‌റ്റോകറൻസി മേധാവിയെയും അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളെയും 11,196 വർഷം  തടവിന് ശിക്ഷിച്ചു.രണ്ട് വർഷം മുമ്പ് ആരംഭിച്ച ലിറയുടെ മൂല്യത്തിലുണ്ടായ വലിയ  ഇടിവിനെ പ്രതിരോധിക്കാൻ  അവിടെ വ്യാപകമായി  ക്രിപ്‌റ്റോകറൻസികൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു .ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ് തുടങ്ങിയത്.

2017-ൽ 29 കാരനായ ഫാറൂക്ക്  സ്ഥാപിച്ച തോഡെക്‌സ് വെർച്വൽ കറൻസികൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ചുകളിലൊന്നായിരുന്നു. 2021 ൽ തന്റെ തോഡക്സ് എക്സ്ചേഞ്ച് പെട്ടെന്ന് തകർന്നതിനെത്തുടർന്ന് നിക്ഷേപക ആസ്തികളുമായി അൽബേനിയയിലേക്ക് ഓസർ ഒളിവിൽ പോയി..

ADVERTISEMENT

ഇന്റർപോളിന്റെ അന്താരാഷ്ട്ര വാറണ്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം അൽബേനിയയിൽ വെച്ച് അറസ്റ്റ് ചെയ്ത ഇയാളെ നീണ്ട നിയമ നടപടികൾക്ക് ശേഷം കൈമാറുകയും ചെയ്തു.

ജൂണിൽ തുർക്കിയിലേക്ക് തിരിച്ചയച്ച ഇയാളെ കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇസ്താംബൂളിലെ ഹ്രസ്വ വിചാരണയിൽ അദ്ദേഹത്തിന്റെ സഹോദരി സെറാപ്പും സഹോദരൻ ഗുവെനും ഇതേ തട്ടിപ്പിൽ പങ്കാളികളാണെന്ന് കണ്ടെത്തി. 2,027 പേരെ തട്ടിച്ചതിനാലാണ് ഇത്രയധികം വര്ഷം ഒരുമിച്ച് തടവ് ശിക്ഷ ലഭിച്ചത്. 2004-ൽ വധശിക്ഷ നിർത്തലാക്കിയതിന് ശേഷം തുർക്കിയിൽ ഇത്തരം അസാധാരണമായ ജയിൽ ശിക്ഷകൾ സാധാരണമാണ്.

ADVERTISEMENT

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : Crypto Fraud, in the Name of Elon Musk also

Show comments