ഓരോ മാസവും മ്യൂച്വൽഫണ്ടിലെ മലയാളികളുടെ മൊത്ത നിക്ഷേപം റെക്കോർ‌‌ഡ് തകർത്ത് കൂടുകയാണ്. ഭൂമി,​ സ്വർണം. എഫ്ഡി,​ ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികളും പ്രത്യേകിച്ച് യുവാക്കൾ ഓഹരി,​ മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് കളംമാറ്റിത്തുടങ്ങി

ഓരോ മാസവും മ്യൂച്വൽഫണ്ടിലെ മലയാളികളുടെ മൊത്ത നിക്ഷേപം റെക്കോർ‌‌ഡ് തകർത്ത് കൂടുകയാണ്. ഭൂമി,​ സ്വർണം. എഫ്ഡി,​ ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികളും പ്രത്യേകിച്ച് യുവാക്കൾ ഓഹരി,​ മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് കളംമാറ്റിത്തുടങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ മാസവും മ്യൂച്വൽഫണ്ടിലെ മലയാളികളുടെ മൊത്ത നിക്ഷേപം റെക്കോർ‌‌ഡ് തകർത്ത് കൂടുകയാണ്. ഭൂമി,​ സ്വർണം. എഫ്ഡി,​ ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികളും പ്രത്യേകിച്ച് യുവാക്കൾ ഓഹരി,​ മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് കളംമാറ്റിത്തുടങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയതലത്തിൽ മ്യൂച്വൽഫണ്ടുകളിലേക്കുള്ള നിക്ഷേപമൊഴുക്ക് സെപ്റ്റംബറിൽ കുത്തനെ ഇടിഞ്ഞിട്ടും ട്രെൻഡിനെതിരെ നീന്തി മലയാളികളുടെ മുന്നേറ്റം. ദേശീയതലത്തിൽ മ്യൂച്വൽഫണ്ട് സ്കീമുകളിൽ നിന്ന് കഴിഞ്ഞമാസം 71,​114 കോടി രൂപ പിൻവലിക്കപ്പെട്ടു. ഓഗസ്റ്റിൽ 1.1 ലക്ഷം കോടി രൂപയുടെ നിക്ഷേപം നേടിയശേഷമാണ് സെപ്റ്റംബറിലെ തിരിച്ചടി. എന്നാൽ,​ മ്യൂച്വൽഫണ്ട് സ്കീമുകളിലെ മലയാളികളുടെ നിക്ഷേപം കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന രേഖപ്പെടുത്തി.

മ്യൂച്വൽഫണ്ടിലെ ലിക്വിഡ്/ഡെറ്റ് (കടപ്പത്രം)​ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും കഴിഞ്ഞമാസം മലയാളികളുടെ നിക്ഷേപം വ‌‌ർധിച്ചു. കേരളത്തിൽ നിന്നുള്ള മൊത്തം നിക്ഷേപമൂല്യം (എയുഎം)​ 84,​743.26 കോടി രൂപയെന്ന എക്കാലത്തെയും ഉയരത്തിലുമെത്തിയെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി)​ കണക്കുകൾ വ്യക്തമാക്കുന്നു.  ജൂലൈയിൽ 78,​411 കോടി രൂപയും ഓഗസ്റ്റിൽ 81,​812 കോടി രൂപയുമായിരുന്നു ഇത്. ദേശീയതലത്തിലും കഴിഞ്ഞമാസം ലിക്വിഡ്/ഡെറ്റ് ഫണ്ടുകളിൽ നിന്നാണ് നിക്ഷേപം കൊഴിഞ്ഞത്.

ADVERTISEMENT

റെക്കോർഡ് തകർത്ത് മലയാളി
 

ഓരോ മാസവും മ്യൂച്വൽഫണ്ടിലെ മലയാളികളുടെ മൊത്ത നിക്ഷേപം റെക്കോർ‌‌ഡ് തകർത്ത് കൂടുകയാണ്. 10 വർഷം മുമ്പ് കേരളത്തിൽ നിന്നുള്ള ആകെ എയുഎം 8,​400 കോടി രൂപയായിരുന്നു. 2019ൽ ഇത് 25,​000 കോടി രൂപ കടന്നു. 2024 ജനുവരിയിൽ എയുഎം 61,​000 കോടി രൂപ ഭേദിച്ചു. കോവിഡിന് ശേഷമാണ് നിക്ഷേപത്തിലെ കുതിച്ചുകയറ്റം. കഴിഞ്ഞവ‌ർഷം സെപ്റ്റംബറിലെ എയുഎം 56,​131 കോടി രൂപയായിരുന്നു. അതായത്,​ ഒരു വർഷത്തിനിടെ വളർച്ച 28,​612 കോടി രൂപ.

ADVERTISEMENT

ഇഷ്ടം കൂടുതൽ ഓഹരി
 

മ്യൂച്വൽഫണ്ടിലെ ഓഹരി (ഇക്വിറ്റി)​ അധിഷ്ഠിത ഫണ്ടുകളോടാണ് മലയാളികൾക്ക് കൂടുതൽ ഇഷ്ടം. സെപ്റ്റംബറിലെ കണക്കുപ്രകാരമുള്ള മൊത്തം നിക്ഷേപത്തിൽ 64,​443.25 കോടി രൂപയും ഇക്വിറ്റി സ്കീമുകളിലാണ്. ഓഗസ്റ്റിൽ ഇത് 61,​292 കോടി രൂപയായിരുന്നു. കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ നിക്ഷേപം ഓഗസ്റ്റിലെ 5,​573.08 കോടി രൂപയിൽ നിന്ന് 5,​000.07 കോടി രൂപയായി കുറഞ്ഞു. കടപ്പത്രാധിഷ്ഠിതമായ മറ്റ് നിക്ഷേപങ്ങളിലെ (Othet Debt Oriented) നിക്ഷേപവും 6,​556.96 കോടി രൂപയിൽ നിന്ന് 6,​501.13 കോടി രൂപയിലേക്ക് നേരിയതോതിൽ താഴ്ന്നു.

ADVERTISEMENT

എന്നാൽ,​ വിദേശ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സ് നിക്ഷേപം 376.83 കോടി രൂപയിൽ നിന്ന് 381.55 കോടി രൂപയായി. ഗോൾഡ് ഇടിഎഫ് നിക്ഷേപം 204.20 കോടി രൂപയിൽ നിന്ന് 213.75 കോടി രൂപയിലെത്തി. മറ്റ് ഇടിഎഫ് നിക്ഷേപങ്ങൾ 1,​086.01 കോടി രൂപയിൽ നിന്നുയർന്ന് 1,​094.48 കോടി രൂപയായി.  

എസ്ഐപി പണമൊഴുക്ക് 25,​000 കോടിയിലേക്ക്
 

മ്യൂച്വൽഫണ്ട് പദ്ധതികളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ)​ വഴിയുള്ള പ്രതിമാസ നിക്ഷേപം ദേശീയതലത്തിൽ 25,​000 കോടി രൂപയിലേക്ക് അടുക്കുന്നു. 24,​508 കോടി രൂപയാണ് കഴിഞ്ഞമാസം ഒഴുകിയെത്തിയത്. ഇത് സർവകാല റെക്കോർഡാണ്. തുടർച്ചയായ 15-ാം മാസമാണ് റെക്കോർഡ് പുതുക്കുന്നതും. ഈ ട്രെൻഡ് തുടർന്നാൽ,​ ഈ മാസം എസ്ഐപി പണമൊഴുക്ക് 25,​000 കോടി രൂപ ഭേദിച്ചേക്കും.

എന്തുകൊണ്ട് മലയാളിപ്പണം കൂടുന്നു?​
 

ഭൂമി,​ സ്വർണം. എഫ്ഡി,​ ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികളും പ്രത്യേകിച്ച് യുവാക്കൾ ഓഹരി,​ മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് കളംമാറ്റിത്തുടങ്ങിയിട്ടുണ്ട്. എസ്ഐപി സംബന്ധിച്ച അവബോധം വർധിച്ചതും റിസ്കിന് വിധേയമാണെങ്കിലും ഓഹരികളും മ്യൂച്വൽഫണ്ടുകളും താരതമ്യേനെ മെച്ചപ്പെട്ട നേട്ടം (റിട്ടേൺ)​ നൽകുന്നതുമാണ് ഇതിന് പിന്നിൽ. മൊബൈൽ ആപ്പുകൾ വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം നടത്താമെന്നതും സ്വീകാര്യത ഉയർത്തുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT