പുതുവർഷത്തില്‍ നിക്ഷേപിക്കാൻ 5 ഓഹരികൾ

ഓഹരി വിപണിയിൽ അനിശ്ചതത്വം തുടരുകയാണെങ്കിലും സ്ഥിരമായി വളർച്ച പ്രകടിപ്പിക്കുന്ന കമ്പനികളുടെ  ഓഹരികളില്‍ ഇപ്പോൾ നിക്ഷേപിക്കാം, പുതുവർഷത്തിൽ നിക്ഷേപത്തിനായി തെരഞ്ഞെടുത്ത 5 ഓഹരികളെ പരിചയപ്പെടാം.

1 ആര്‍തി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 

പെട്രോളിയം അധിഷ്ഠിത ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ആഗോള നായക സ്ഥാനത്തുള്ള കമ്പനിയാണ് ആര്‍തി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്(ARTO).ഏറ്റവും പുതിയ സാങ്കേതിക വിദ്യ സ്വായത്തമാക്കാനും ഉല്‍പന്ന വിലയുടേയും കാര്യക്ഷമതയുടേയും കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്താനും കമ്പനിക്ക്   കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഉപഭോക്താക്കളില്‍ നിന്ന് ഏറ്റവും വിശ്വസ്തനായ ഉല്‍പാദകന്‍ എന്ന അംഗീകാരം നേടിയെടുത്തിട്ടുണ്ട്. ARTO നല്‍കി വരുന്ന അധിക ക്ഷമതാ സംവിധാനങ്ങളും  പുതിയ ഉല്‍പന്നങ്ങളും സ്‌പെഷ്യാലിറ്റി, ഫാര്‍മ വിഭാഗങ്ങളിലുള്ള പുതിയ സംരംഭങ്ങളും കമ്പനിയെ മുന്നോട്ടു നയിക്കുന്നു. 2018 സാമ്പത്തിക വര്‍ഷം മുതല്‍ മുതല്‍ 2020 സാമ്പത്തിക വര്‍ഷം അവസാനം വരെയുള്ള വര്‍ഷങ്ങളില്‍  കമ്പനിയുടെ പ്രതിവര്‍ഷ മൊത്ത വളര്‍ച്ചാ നിരക്ക് (CAGR ) 29 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

2 ഇന്റര്‍ ഗ്‌ളോബല്‍ ഏവിയേഷന്‍ ലിമിറ്റഡ്  

ഇന്ത്യന്‍ വ്യോമയാന രംഗത്തെ ഏറ്റവും കഴിവുറ്റതും ചെലവു കുറഞ്ഞതുമായ  വിമാനക്കമ്പനികളിലൊന്നാണ് 40 ശതമാനം വിപണി പങ്കാളിത്തമുള്ള ഇന്റര്‍ ഗ്‌ളോബല്‍ ഏവിയേഷന്‍ ലിമിറ്റഡ് (Indigo). 2014 സാമ്പത്തിക വര്‍ഷം മുതല്‍ 2018 സാമ്പത്തിക വര്‍ഷം വരെ വ്യോമയാന രംഗത്തെ  പ്രതിവര്‍ഷ മൊത്ത വളര്‍ച്ചാ നിരക്ക് (CAGR ) 15 ശതമാനം ആയിരിക്കേ ഇന്‍ഡിഗോ യാത്രക്കാരുടെ നിരക്കില്‍ 31 ശതമാനം വളര്‍ച്ചയാണുണ്ടായത്.  കൂടുതല്‍ വിമാനങ്ങള്‍ ഉള്‍പ്പെടുത്തി വിപണിയിലെ സാന്നിധ്യം വിപുലമാക്കാനും വിവിധ മേഖലകളെ ബന്ധപ്പെടുത്താനുമുള്ള പദ്ധതികള്‍ ഫലപ്രദമായി മുന്നേറുന്നുണ്ട്.  15 ശതമാനം കൂടുതല്‍ ഇന്ധന ക്ഷമതയുള്ള വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ എണ്ണ വില വര്‍ധനവിന്റെ കാലത്തും ലാഭത്തിലോ വിപണി പങ്കാളിത്തത്തിലോ കുറവു വരാതെ ശ്രദ്ധിക്കാനാകുന്നു. ഓഹരിയില്‍ നിന്നുള്ള ലാഭം (RoE ) 40 ശതമാനമായി നില നിര്‍ത്താനും കാര്യക്ഷമമായ സര്‍വീസും ശക്തമായ ബാലന്‍സ് ഷീറ്റും കാത്തുസൂക്ഷിക്കാനും കമ്പനിക്ക്   കഴിയുന്നു. 

   

3 എസ്‌കോട്‌സ് ലിമിറ്റഡ്  

2018 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച്  വിപണി മൂല്യത്തിന്റെ 11 ശതമാനവുമായി രാജ്യത്ത്   മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ട്രാക്ടര്‍ നിര്‍മ്മാണ കമ്പനിയാണ് എസ്‌കോട്‌സ്. തെരഞ്ഞടുപ്പുകളും സാമ്പത്തിക പ്രതിസന്ധിയും കാരണം താല്‍ക്കാലികമായി സംസ്ഥാന സര്‍ക്കാറുകളുടേയും കേന്ദ്ര ഗവണ്മെന്റിന്റേയും നയങ്ങളില്‍ മെല്ലെപ്പോക്കുണ്ടാകാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ട്രാക്ടര്‍ വ്യവസായത്തിലെ  അടിസ്ഥാന തത്വങ്ങള്‍ ഉറച്ചതാണ്.  എന്നാല്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക നിലപാടുകളില്‍ സ്റ്റാറ്റസ്‌കോ നില നിര്‍ത്തുമെന്നും  2018 മുതല്‍ 2020 സാമ്പത്തിക വര്‍ഷാവസാനം വരെ പ്രതിവര്‍ഷ മൊത്ത വളര്‍ച്ചാ നിരക്ക് 25 ശതമാനത്തിലധികമാവുമെന്നും ഇത്   ഓഹരികളില്‍  വിശ്വാസം വളര്‍ത്തുമെന്നും  കരുതുന്നു. 

4 എച്ചഡിഎഫ്‌സി ബാങ്ക്   

രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക്.  ആസ്തി നിലവാരമുള്ള, ചില്ലറ വ്യാപാര രംഗത്ത്  മികച്ച സാന്നിധ്യമുള്ള,  ബാലന്‍സ് ഷീറ്റ്   വളര്‍ച്ച രേഖപ്പെടുത്തിയ ബാങ്കിന്റെ ഘടന ശക്തമാണ്. 90 ശതമാനം മാത്രം കൈമാറ്റ അവസരം ആവശ്യമുള്ളപ്പോള്‍ 118 ശതമാനമാണ് ലിക്വിഡിറ്റി കവറേജ് റേഷ്യോ. ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുള്ള (NBFC ) വായ്പ ഞെരുക്കവും പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണവും എച്ച്ഡിഎഫ്‌സി ബാങ്കിന് ഗുണകരമാണ്. തിരിച്ചടവു അനുപാതത്തിന്റെ കാര്യത്തിലും ബാങ്ക്  മുന്നിട്ടു നില്‍ക്കുന്നു. 2018-2020 സാമ്പത്തിക വര്‍ഷത്തില്‍ തിരിച്ചടവ് അനുപാതം  RoE  18 ശതമാനമാകുമെന്നാണ് പ്രതീക്ഷ. ഇക്കാരണത്താല്‍ ബാങ്കിംഗ് രംഗത്ത്   മുന്തിയ മൂല്യ നിര്‍ണയമുണ്ട് എച്ച്ഡിഎഫ്‌സി ബാങ്കിന്.  

5 യു.പി.എല്‍ ലിമിറ്റഡ്  

വിള സംരക്ഷണ ഉല്‍പന്നങ്ങളുടെ ഏറ്റവും പ്രധാന ഉല്‍പാദകരാണ് UPL.  കമ്പനിക്ക്   2018 -2020 സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്കും പലിശക്കും മൂല്യാപചയത്തിനും മുമ്പുള്ള വരുമാനം(EBITDA ) / നികുതി കഴിച്ചുള്ള ലാഭം (PAT ) തുടങ്ങിയവയും പ്രതിവര്‍ഷ മൊത്ത വളര്‍ച്ചാ നിരക്ക്   24 നും 31 ശതമാനത്തിനുമിടയില്‍ ആയിരിക്കുമെന്നാണ് കണക്കു കൂട്ടല്‍. ഇതോടൊപ്പം ജൈവ ഉല്‍പാദന രംഗത്തേക്കുള്ള ക്രമാനുഗതമായ മാറ്റവും നടക്കും. യു.പി.എല്‍ ലിമിറ്റഡിന്റെ  ആഗോള ഓഹരി പങ്കാളിത്തത്തിലെ തുടര്‍ച്ചയായ വര്‍ധനയും കമ്പനിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ആരിസ്റ്റ ലൈഫ് സയന്‍സിനെ ഈയിടെ ഏറ്റെടുത്തതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ യു.പി.എല്ലിന്   സുപ്രധാനമായ മുന്‍തൂക്കം നല്‍കും. 

ഓബരികൾ തെരെഞ്ഞെടുത്ത് അവതരിപ്പിക്കുന്നത് കൊച്ചിയിലെ ജിയോജിത് ഫിനാൻഷ്യൽ സർവീസസ്  ഫണ്ടമെന്റല്‍ റിസര്‍ച്ച് ടീം ആണ്.