സാധനം വാങ്ങുമ്പോൾ പരമാവധി നേട്ടമുണ്ടാക്കാൻ റിവാര്‍ഡ് പോയിന്റ്
കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ റിവാര്‍ഡ് പോയിന്റുകള്‍ കിട്ടാറില്ലേ? ഓരോ തവണ വാങ്ങുമ്പോഴും റിവാര്‍ഡ് പോയിന്റുകള്‍ നമ്മുടെ അക്കൗണ്ടില്‍ കൂടി വരും. എന്നാല്‍ ഇവ എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. മാത്രമല്ല, റിവാര്‍ഡ് പോയിന്റുകള്‍ക്ക് സമയ പരിധിയുമുണ്ട്. ലളിതമായി റിവാര്‍ഡ്

കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ റിവാര്‍ഡ് പോയിന്റുകള്‍ കിട്ടാറില്ലേ? ഓരോ തവണ വാങ്ങുമ്പോഴും റിവാര്‍ഡ് പോയിന്റുകള്‍ നമ്മുടെ അക്കൗണ്ടില്‍ കൂടി വരും. എന്നാല്‍ ഇവ എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. മാത്രമല്ല, റിവാര്‍ഡ് പോയിന്റുകള്‍ക്ക് സമയ പരിധിയുമുണ്ട്. അതിനുള്ളിൽതന്നെ അവയുപയോഗപ്പെടുത്തണം. ലളിതമായി റിവാര്‍ഡ് പോയിന്റുകള്‍ വഴി നമുക്ക് ഇടപാട് നടത്താവുന്നതാണ്.
റിവാര്‍ഡ് പോയിന്റുകള്‍ കിട്ടുന്നതെങ്ങനെ?
ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസിലൂടെ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, വ്യക്തിഗത ബാങ്കിങ് തുടങ്ങിയവ ഉപയോഗിക്കുമ്പോഴും റിവാര്‍ഡ് പോയിന്റ് ലഭിക്കും.
മൂല്യത്തില്‍ വ്യത്യാസം
എസ് ബി ഐയുടെ ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്ക് ഒരു റിവാര്‍ഡ് പോയിന്റ് എന്നത് 25 പൈസയാണ് (100 പോയിന്റ്=25 രൂപ). ഓരോ ബാങ്കുകളിലും റിവാര്‍ഡ് പോയിന്റ് മൂല്യത്തില്‍ വ്യത്യാസം വരാം. അതിനാല്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ട് മൂല്യം അറിയുക.
ക്രെഡിറ്റ് കാര്‍ഡ് എടുക്കുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കാര്‍ഡിന് ലഭിക്കുന്ന റിവാര്‍ഡ് പോയിന്റിന്റെ മൂല്യം എത്രയെന്ന് അറിയാന്‍ സാധിക്കും. 100 രൂപയുടെ പര്‍ച്ചേസിന് ഒരു രൂപ വരെ ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളുമുണ്ട്. കാര്‍ഡിന്റെ പരിധി അനുസരിച്ചാണ് ഇവ അറിയാന്‍ സാധിക്കുക. അല്ലെങ്കില്‍ കസ്റ്റമര്‍ കെയര്‍ നമ്പറുമായി ബന്ധപ്പെടാം. ബാങ്കുകള്‍ റിവാര്‍ഡ് പോയിന്റുകള്‍ക്ക് പല പേരുകൾ നൽകിയിട്ടുളളതിനാല്‍ ബാങ്കിന്റെ സൈറ്റുകളില്‍ ഇത് പരിശോധിക്കാം
ഓഫറുകള്‍
ചില കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ചിലവാക്കുന്ന പണത്തിന് റിവാര്‍ഡ് പോയിന്റുകള്‍ നല്‍കാറുണ്ട്. ഓരോ സാധനങ്ങള്‍ക്കും കമ്പനികള്‍ വ്യത്യസ്ത റിവാര്‍ഡുകളാണ് നല്‍കുന്നത്. ഉദാഹരണം: 200 രൂപയ്ക്ക് സാധനം വാങ്ങുമ്പോള്‍ നാല് റിവാര്‍ഡ് പോയിന്റ് തുടങ്ങിയ രീതിയിലാകും ഓഫറുകള്‍ ലഭിക്കുക.
പോയിന്റ് ഉപയോഗിക്കാം
ഫോൺ–ഡി.ടി.എച്ച് റിച്ചാര്‍ജ് ചെയ്യാന്‍, ബസ് ടിക്കറ്റ്, എയര്‍ ടിക്കറ്റ് ബുക്കിങ്, സിനിമാ ടിക്കറ്റ് ബുക്കിങ് തുടങ്ങിയവയും ചില ഗിഫ്റ്റുകൾ വാങ്ങാനും ഇതു വഴി സാധിക്കും ചില സ്റ്റോറുകളില്‍ നിന്നും വസ്ത്രങ്ങള്‍ ചെരുപ്പ് ബാഗ് തുടങ്ങിയവ വാങ്ങാനും സാധിക്കും. എല്ലാ സ്‌റ്റോറുകളിലും റിവാര്‍ഡ് പോയിന്റ് സ്വീകരിക്കില്ല എന്നോര്‍ക്കുക
കാലാവധിക്ക് മുന്‍പ് ഉപയോഗിക്കുക
ഒരു പര്‍ച്ചേസിനു ലഭിക്കുന്ന റിവാര്‍ഡ് പോയിന്റിന് നിശ്ചിത വര്‍ഷത്തെ കാലാവധിയുണ്ട്. അതിനിടയില്‍ ഉപയോഗിച്ചാല്‍ മതി. കാലാവധി ഓർമപ്പെടുത്തുന്ന സന്ദേശങ്ങൾ ഫോണിലേക്ക് വരും. കൂടുതല്‍ പോയിന്റുകള്‍ ഒന്നിച്ചുപയോഗിച്ചാല്‍ ചിലപ്പോള്‍ വാങ്ങിയ സാധനത്തിന് പണം നല്‍കേണ്ടതായി വരില്ല.