വരും മാസങ്ങളിലും മുണ്ട് മുറുക്കി ഉടുക്കേണ്ടി വരും
2020ല്‍ ഇന്ത്യന്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന വേതന വര്‍ധന 9.1 ശതമാനത്തില്‍ ഒതുങ്ങുമെന്ന് സര്‍വേ. ഇതാകട്ടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ താഴ്ന്ന നിലയിലായിരിക്കുമെന്നും പഠനം. നിലവില്‍ ബാധിച്ചിരിക്കുന്ന സാമ്പത്തിക ഞെരുക്കം ജീവനക്കാരുടെ ശമ്പളവര്‍ധനവിലും പ്രതിഫലിക്കുമെന്ന് ചുരുക്കം. ഇപ്പോഴത്തെ

2020ല്‍ ഇന്ത്യന്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന വേതന വര്‍ധന 9.1 ശതമാനത്തില്‍ ഒതുങ്ങുമെന്ന് സര്‍വേ. ഇതാകട്ടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ താഴ്ന്ന നിലയിലായിരിക്കുമെന്നും പഠനം. നിലവില്‍ ബാധിച്ചിരിക്കുന്ന സാമ്പത്തിക ഞെരുക്കം ജീവനക്കാരുടെ ശമ്പളവര്‍ധനവിലും പ്രതിഫലിക്കുമെന്ന് ചുരുക്കം. ഇപ്പോഴത്തെ പ്രതിസന്ധി ഉടനെ കുറയാനിടയില്ല എന്നാണ് വ്യക്തമാകുന്നത്
താഴേക്കു തന്നെ
കഴിഞ്ഞ വര്‍ഷം ഇത് 9.3 ശതമാനമായിരുന്നു. 2015 ന് ശേഷം ഇത് തുടര്‍ച്ചയായി കുറയുകയായിരുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനമടക്കമുള്ള കമ്പനികളാണ് പഠനവിധേയമാക്കിയത്. വിവിധ മേഖലകളില്‍ പെടുന്ന 1,000 സ്ഥാപനങ്ങളാണ് സാമ്പിളായി എടുത്തത്. സ്റ്റാര്‍ട്ട് അപ്പുകളും ഇ കൊമേഴ്‌സ് കമ്പനികളും ഫാര്‍മ സ്ഥാപനങ്ങളും വേതന വര്‍ധനവിന് 2020ല്‍ മുന്നില്‍ നില്‍ക്കുമെന്ന് സര്‍വെ പറയുന്നു. എന്നാല്‍ ലൊജിസ്റ്റിക്, ഓട്ടോ, ഇന്‍ഫ്രാ കമ്പനികളെല്ലാം ഇക്കാര്യത്തില്‍ പിറകോട്ട് തന്നെ.
തമ്മിൽ ഭേദം
ഇ കൊമേഴ്‌സ് കമ്പനികള്‍ 10 ശതമാനം വര്‍ധന നല്‍കുമെന്നാണ് കണക്കാക്കുന്നത്. ഐ ടി, ഫാര്‍മ സെക്ടര്‍ യാഥാക്രമം 9.6,9.9 ശതമാനവും ഗതാഗത മേഖല 7.6 ശതമാനവും വേതന വര്‍ധന നല്‍കും. വലിയ പ്രതിസന്ധി നേരിടുന്ന ഓട്ടോമൊബൈല്‍ മേഖല 8.3 ശതമാനത്തിലൊതുക്കും.
മനുഷ്യ വിഭവ ശേഷി മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ അയോണിന്റെ ആന്യൂല്‍ സാലറി ഔട്ട് ലുക്ക് സര്‍വേയുടേതാണ് കണ്ടെത്തല്‍. അതേസമയം ഏഷ്യയിലെ മറ്റ് രാജ്യങ്ങളേക്കാല്‍ മുന്‍പിലാണ് ഇന്ത്യയുടെ സ്ഥാനം എന്ന് അയോണ്‍ വ്യക്താക്കുന്നു. ചൈന 6.3 ഉം ഫിലിപ്പൈന്‍സ് 5.8 ഉം മല്യേഷ 5.3 ഉം സിംഗപൂര്‍ 3.8 ഉം ആസ്‌ത്രേലിയ 3.1 ഉം ജപ്പാന്‍ 2.4 ഉം ആണ് വേതന വര്‍ധന ന്ല്‍കുക.