വീട്ടിലിരുന്നു ഡോക്ടറെ കാണാo ചികിത്സയും മരുന്നും സൗജന്യം
കോവിഡ് കാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിലിരുന്നു തന്നെ ഡോക്ടറെ കാണാം. ഇ–സഞ്ജീവനി ടെലിമെഡിസിൻ സംവിധാനത്തിലൂടെ സംസ്ഥാന സർക്കാർ ആണ് ഈ സൗജന്യ ചികിത്സാ സഹായം ഒരുക്കിയിരിക്കുന്നത്. ഡോക്ടറോട് വിഡിയോ കോളിലൂടെ മലയാളത്തിൽ തന്നെ സംസാരിക്കാം. ഒപി സമയം ജനറൽ– ദിവസവും, 8

കോവിഡ് കാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിലിരുന്നു തന്നെ ഡോക്ടറെ കാണാം. ഇ–സഞ്ജീവനി ടെലിമെഡിസിൻ സംവിധാനത്തിലൂടെ സംസ്ഥാന സർക്കാർ ആണ് ഈ സൗജന്യ ചികിത്സാ സഹായം ഒരുക്കിയിരിക്കുന്നത്. ഡോക്ടറോട് വിഡിയോ കോളിലൂടെ മലയാളത്തിൽ സംസാരിക്കാം.
ഒപി സമയം
ജനറൽ– ദിവസവും, 8 AM – 8 PM. ശിശുവിഭാഗം– തിങ്കൾ –ശനി, 10 AM– 1 PM. സൈക്യാട്രി- തിങ്കൾ– വെള്ളി, 9 AM– 1 PM.
സ്പെഷ്യൽറ്റി സേവനം
സ്പെഷ്യൽറ്റി സേവനങ്ങളും ലഭ്യമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് തിരുവനന്തപുരം, കൊച്ചിൻ കാൻസർ സെന്റർ, തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ (RCC), തലശേരി മലബാർ കാൻസർ സെന്റർ തുടങ്ങി പ്രശസ്തമായ മുപ്പതോളം സ്ഥാപനങ്ങൾ ഇ–സഞ്ജീവനി വഴി സേവനം ലഭ്യമാക്കുന്നു. െഡർമറ്റോളജി, മാനസികാരോഗ്യ ക്ലിനിക്, കൗമാര ക്ലിനിക്, ഡിഇഐസി േസവനങ്ങളും സ്പെഷ്യൽറ്റി ഡോക്ടർമാരുടെ കൗൺസിലിങ് േസവനവും ലഭ്യമാണ്.
കൺസൽറ്റേഷൻ എങ്ങനെ?
www.esanjeevaniopd.in എന്ന ഓൺലൈൻ സൈറ്റ്, ഇ–സഞ്ജീവനി മൊൈബൽ ആപ്ലിക്കേഷൻ എന്നിവ വഴി നിങ്ങളുടെ മൊൈബൽ നമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യുക. തുടർന്നു ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തു പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം, വിഡിയോ കോൺഫറൻസ് വഴി ഡോക്ടറോടു സംസാരിക്കാം. മുൻരോഗവിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും ൈസറ്റിൽ സൗകര്യമുണ്ടാകും.
മരുന്നും ലാബ് ടെസ്റ്റും സൗജന്യം
കൺസൽറ്റേഷനുശേഷം ഡോക്ടറുടെ കുറിപ്പടി ഡൗൺലോഡ് ചെയ്ത് എടുത്ത് അടുത്ത ഗവ. ആശുപത്രിയിൽനിന്നു മരുന്നു സൗജന്യമായി വാങ്ങാം. ലാബ് ടെസ്റ്റുകളും സൗജന്യമായി നടത്താം. ഇ–സഞ്ജീവനി കുറിപ്പടിക്ക് 24 മണിക്കൂറേ സാധുതയുള്ളൂ. അതിനാൽ, അന്നുതന്നെയോ തൊട്ടടുത്ത ദിവസമോ ഉപയോഗിക്കണം.
English Summary : Details of E Sanjeevani, Consult Doctor from Home