ആധാറിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ രേഖകൾ വേണ്ട
ആധാറില്ലാതെ ഇപ്പോഴൊരു കാര്യവും നടക്കില്ല. വിവിധ സർക്കാർ പദ്ധതികളിൽ അംഗമാകുന്നതിനും വായ്പകൾ, സബ്സിഡികൾ തുടങ്ങിയവ നേടുന്നതിനും ആധാർ നമ്പർ കൂടിയേ തീരൂ. ബാങ്ക് അക്കൗണ്ട് തുടങ്ങാനും കെവൈസി നടപടികൾ പൂർത്തീകരിക്കാനും ആധാർ നമ്പർ വേണം. ടെലികോം കമ്പനികൾ, പൊതുവിതരണ സമ്പ്രദായം എന്നിവയ്ക്കെല്ലാം ആധാറാണ്

ആധാറില്ലാതെ ഇപ്പോഴൊരു കാര്യവും നടക്കില്ല. വിവിധ സർക്കാർ പദ്ധതികളിൽ അംഗമാകുന്നതിനും വായ്പകൾ, സബ്സിഡികൾ തുടങ്ങിയവ നേടുന്നതിനും ആധാർ നമ്പർ കൂടിയേ തീരൂ. ബാങ്ക് അക്കൗണ്ട് തുടങ്ങാനും കെവൈസി നടപടികൾ പൂർത്തീകരിക്കാനും ആധാർ നമ്പർ വേണം. ടെലികോം കമ്പനികൾ, പൊതുവിതരണ സമ്പ്രദായം എന്നിവയ്ക്കെല്ലാം ആധാറാണ് തിരിച്ചറിയൽ രേഖയായി നൽകുന്നത്.
ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കുന്നതെന്തിന്?
ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം. മൊബൈലിലൂടെ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് മിക്കവാറും ഇടപാടുകൾ പൂർത്തീകരിക്കുന്നത്. ഇൻകംടാക്സ് റിട്ടേൺ സബ്മിറ്റ് ചെയ്തശേഷം ഇ–വെരിഫിക്കേഷൻ നടത്താനുള്ള ഏറ്റവും എളുപ്പമാർഗം ആധാർ ഒടിപി വഴിയാണ്. ഇങ്ങനെ ഒടിപി ലഭിക്കണമെങ്കിൽ ആധാറിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തിരിക്കണം. ഇ ആധാറിന്റെ പകർപ്പ് സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യുന്നതുപോലും മൊബൈലിലേക്കു ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) വഴിയാണ്.
രേഖകൾ വേണ്ട
ആധാറിൽ മൊബൈൽ നമ്പർ ചേർക്കാൻ ഇനി രേഖകളുടെ ആവശ്യമില്ല. ആധാർ സേവാ കേന്ദ്രത്തിൽ നേരിട്ടു ചെന്ന് ഒരു ഫോം പൂരിപ്പിച്ചു നൽകിയാൽ മാത്രം മതി. ചേർക്കേണ്ട മൊബൈൽ നമ്പർ കൃത്യമായി നിർദിഷ്ട സ്ഥാനത്ത് എഴുതിയിരിക്കണം. മൊബൈൽ നമ്പർ കൂടാതെ ഫോട്ടോ, ഇ–മെയിൽ വിലാസം, ബയോമെട്രിക്സ് എന്നിവയും രേഖകളില്ലാതെതന്നെ അപ്ഡേറ്റ് ചെയ്യാം.
English Summary : No Document is needed for Aadhaar-Mobile Updation