റിവാര്‍ഡ് പോയിന്റ് പണമാക്കി മാറ്റാം', ഈ സന്ദേശം സൂക്ഷിക്കണം
റിവാര്‍ഡ് പോയിന്റ് പണമാക്കി മാറ്റാമെന്നുളള സന്ദേശങ്ങള്‍ പുത്തരിയല്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും മറ്റും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഇതുപോലുള്ളവ സ്വീകരിച്ച് ലിങ്കുകള്‍ തുറക്കുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് എസ് ബി ഐ അവരുടെ കസ്റ്റമേഴ്‌സിന് മുന്നറിയിപ്പ്

റിവാര്‍ഡ് പോയിന്റ് പണമാക്കി മാറ്റാമെന്നുളള സന്ദേശങ്ങള്‍ പുത്തരിയല്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും മറ്റും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഇതുപോലുള്ളവ സ്വീകരിച്ച് ലിങ്കുകള്‍ തുറക്കുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് എസ് ബി ഐ അവരുടെ കസ്റ്റമേഴ്‌സിന് മുന്നറിയിപ്പ് നല്‍കുന്നത്. ഒപ്പം കാര്‍ഡ്, പിന്‍, ഒടിപി,സിവിവി നമ്പര്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ഒന്നും യാതൊരു കാരണവശാലും മറ്റൊരാള്‍ക്ക് കൈമാറരുതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. റിവാർഡ് പോയിന്റ് കാഷ് ആക്കി മാറ്റാമെന്നു പറഞ്ഞുള്ള ഇത്തരം അറിയിപ്പുകള്‍ നല്‍കി ഇടപാടുകാരുടെ റിവാര്‍ഡ് പോയിന്റുകള്‍ സൂത്രത്തില്‍ തട്ടിയെടുക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം ചതിക്കുഴിയില്‍ വീഴരുതെന്നുമാണ് ബാങ്ക് വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ പണമിടപാട് പെരുകിയതോടെ പല വിധത്തിലുള്ള തട്ടിപ്പ് സംഘങ്ങളും വ്യാപിക്കുകയാണ്. ഇതിനെതിരെ ഉപഭോക്താക്കളും ധനകാര്യ സ്ഥാപനങ്ങളും ജാഗരൂകരായിരിക്കേണ്ടതുണ്ട്. എസ് ബി ഐയുടെ പേരില്‍ വരുന്ന ഇത്തരം സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ റിവാര്‍ഡ് പോയിന്റും വിലപ്പെട്ട വിവരങ്ങളും തട്ടിപ്പ് സംഘം കൈക്കലാക്കുകയാണ് രീതി. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് ബാങ്ക് ഇടപാട്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
English Summary : Beware about Banking Frauds