ജോലി ചെയ്യാനാവുന്നതു വരെ സഹായം, 'സരള്‍ സുരക്ഷാ ഭീമ' ഏപ്രിൽ ഒന്നുമുതൽ
ഇന്‍ഷൂറന്‍സ് മേഖലയിലെ സമഗ്ര പരിഷ്കരണത്തിന്റെ ഭാഗമായി ആരോഗ്യ ഇന്‍ഷൂറന്‍സ്, ടേം ഇന്‍ഷൂറന്‍സ് എന്നിവയക്ക് പിന്നാലെ അപകട ഇന്‍ഷൂറന്‍സ് പോളിസികളിലും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍ നടപ്പിലാക്കുന്നു. 'സരള്‍ സുരക്ഷാ ഭീമാ' എന്ന പൊതു നാമധേയത്തില്‍ 2021 ഏപ്രില്‍ ഒന്നിന്

ആരോഗ്യ ഇന്‍ഷൂറന്‍സ്, ടേം ഇന്‍ഷൂറന്‍സ് എന്നിവയക്ക് പിന്നാലെ അപകട ഇന്‍ഷൂറന്‍സ് പോളിസികളിലും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍ നടപ്പിലാക്കുന്നു. 'സരള്‍ സുരക്ഷാ ഭീമാ' എന്ന പേരില്‍ 2021 ഏപ്രില്‍ ഒന്നിന് ഇത്തരം പോളിസികള്‍ തുടങ്ങിയിരിക്കണമെന്നാണ് കമ്പനികള്‍ക്ക് ഐ ആര് ഡി എ ഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുതുതായി തയ്യാറാക്കുന്ന സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍ കവറേജ്, ചട്ടങ്ങള്‍, നേട്ടം, തുടങ്ങിയവ അടക്കമുള്ള കാര്യങ്ങളില്‍ ഏകരൂപമായിരിക്കും. അതേസമയം പ്രീമിയം തുക, ക്ലെയിം സെറ്റില്‍മെന്റ് തുടങ്ങിയവ ഒരു പക്ഷെ വ്യത്യസ്തമായിരിക്കാം.
2.5 ലക്ഷം മുതല്‍ ഒരു കോടി വരെ
അപകട ഇന്‍ഷൂറന്‍സിന്റെ ഈ സ്റ്റാന്‍ഡേര്‍ഡ് ഉത്പന്നത്തില്‍ ചുരുങ്ങിയ സം ഇന്‍ഷ്വേര്‍ഡ് തുക 2.5 ലക്ഷമായിരിക്കും. പരമാവധി ഒരു കോടിയും.
പുതിയ പോളിസികളില്‍ ഡെത്ത് ബെനിഫിറ്റ്, സ്ഥിരമായ പൂര്‍ണ അംഗവൈകല്യം, ഭാഗീകമായ വൈകല്യം എന്നിവയെല്ലാം അടിസ്ഥാന കവറേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മരണം സംഭവിച്ചാല്‍ സം ഇന്‍ഷ്വേര്‍ഡ് തുകയുടെ 100 ശതമാനം ലഭിക്കത്തക്കവിധമാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.
ജോലി ചെയ്യാനാവുന്നതു വരെ സഹായം
ഇനി അപകടത്തെ തുടര്‍ന്നുള്ള ബലഹീനയ്ക്ക് 50 ശതമാനം വരെ ലഭിക്കും. കൂടാതെ നിര്‍ബന്ധിതമല്ലാത്ത കവറേജുകളും പോളിസിയുടെ ഭാഗമായി ഉണ്ടാകും. ഇതനുസരിച്ച് അപകടമുണ്ടാകുമ്പോള്‍ ചെയ്തിരുന്ന തൊഴില്‍ തുടരാനാവാത്ത അവസ്ഥ വന്നാല്‍ തിരിച്ച് ജോലിയില്‍/ തൊഴിലില്‍ പ്രവേശിക്കാറാവുന്നത് എന്നാണോ അന്ന് വരെ ആഴ്ചയിലൊരിക്കല്‍ സം ഇന്‍ഷ്വേര്‍ഡ് തുകയുടെ 0.2 ശതമാനം തുകയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. ഇനി പോളിസി കൃത്യമായി പുതുക്കി വരികയും ക്ലെയിം ഇല്ലാതിരിക്കുകയും ചെയ്താല്‍ പോളിസി സം അഷ്വേര്‍ഡ് തുകയില്‍ അഞ്ച് ശതമാനം വരെ സ്വാഭാവിക വര്‍ധന ഉണ്ടാകും. അതായത് 10 ലക്ഷമാണ് സം അഷ്വേര്‍ഡ് എങ്കില്‍ ആ വര്‍ഷം ക്ലെയിമില്ലെങ്കില്‍ അടുത്ത വര്‍ഷം തുക അഞ്ച് ശതമാനം കൂടി 10.5 ലക്ഷം രൂപയാകും.
അപകടത്തെ തുടര്‍ന്നുണ്ടാകുന്ന ആശുപത്രി ചെലവുകള്‍, വിദ്യാഭ്യാസ സഹായധനം എന്നിവ നിര്‍ബന്ധിതമല്ലാതെ പോളിസിയുടെ ഭാഗമായിരിക്കും.
English Summary : Saral Surksha Bima Yojanawill Start from April 1