തുടർച്ചയായ രണ്ടാം മാസത്തിലും 7.5 ലക്ഷം കോടി രൂപ കടന്നു യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) പ്ലാറ്റ്ഫോം വഴിയുള്ള ഡിജിറ്റൽ പണമിടപാട്. 7.68 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നവംബറിൽ നടന്നത്. ഇത് വരെ നടന്നത് 418 കോടി ഇടപാടുകളാണ് .2016 ഏപ്രിലിൽ ആരംഭിച്ച യുപിഐ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം കൈമാറിയത് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവാക്കളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചതോടെ യുപിഐ പ്ലാറ്റ്ഫോം വഴിയുള്ള ഡിജിറ്റൽ പണമിടപാട് കുതിക്കുന്നു. ഇതോടെ തുടർച്ചയായ രണ്ടാം മാസത്തിലും 7.5 ലക്ഷം കോടി രൂപ കടന്നു യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) ഡിജിറ്റൽ പണമിടപാട്. 7.68 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നവംബറിൽ നടന്നത്. ഇത് വരെ നടന്നത് 418 കോടി ഇടപാടുകള്‍. 2016 ഏപ്രിലിൽ ആരംഭിച്ച യുപിഐ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം കൈമാറിയത് ഈ വർഷം ഒക്ടോബറിലാണ്. ഉത്സവ സീസണോടനുബന്ധിച്ച് ഓൺലൈൻ ഷോപ്പിങ് വർധിച്ചതാണ് ഒക്ടോബർ മാസത്തിൽ യുപിഐ ഇടപാടുകൾ വർധിക്കാൻ കാരണം. കോവിഡ് രണ്ടാം തരംഗത്തിന് ശേഷമുള്ള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവും ഈ നേട്ടത്തിന് കാരണമായി. 

കോവിഡ് പ്രതിസന്ധിയും യുപിഐ പ്ലാറ്റ്ഫോം വഴിയുള്ള  ഇടപാടുകൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. യുപിഐ വഴിയുള്ള പണം കൈമാറ്റം 75 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ് എൻപിസിഐയുടെ ലക്ഷ്യം. ആദ്യ ലോക്ഡൗൺ തുടങ്ങിയ 2020 മാർച്ചിൽ 206,462 കോടി രൂപയുടെ ഇടപാടുകളാണു നടന്നത്. രണ്ടാം ലോക്ഡൗൺ പ്രഖ്യാപിച്ച ഈ വർഷം മാർച്ചിൽ 5,04,886 കോടി രൂപയിലേക്ക് ഇടപാടുകൾ ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ക്രിസ്മസ് – പുതുവത്സരകാലം ആയതിനാൽ ഡിസംബർ, ജനുവരി മാസങ്ങളിലും യുപിഐ പണമിടപാടുകൾ ഉയർന്നു നിൽക്കുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT

∙എന്താണ് യുപിഐ?

നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഒരു തൽക്ഷണ പെയ്മെന്റ് സംവിധാനമാണ്‌ യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ). 2016 ഏപ്രിൽ11ന് മുംബൈയിൽ അന്നത്തെ ആർബിഐ ഗവർണർ ഡോ. രഘുറാം രാജനാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് അവതരിപ്പിച്ചത്. ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) എന്നത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഉൾപ്പെടുത്തുന്ന സംവിധാനമാണ്, നിരവധി ബാങ്കിങ് ഫീച്ചറുകൾ, തടസ്സമില്ലാത്ത ഫണ്ട് റൂട്ടിങ്, മർച്ചന്റ് പേയ്‌മെന്റുകൾ എന്നിവ ആവശ്യത്തിനും സൗകര്യത്തിനും അനുസരിച്ച് ഷെഡ്യൂൾ ചെയ്യാനും പണമടയ്ക്കാനും  സാധ്യമാക്കുന്നു. യുപിഐയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങള്‍ കര്‍ശനമായി പിന്തുടരണം.

∙യു.പി.ഐ പിന്‍ എന്റര്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധാലുവായിരിക്കുക. യു.പി.ഐ ആപ്പിന്റെ പിന്‍ പേജില്‍ മാത്രമേ അത് എന്റര്‍ ചെയ്യാവു.

∙ഏതെങ്കിലും സംശയകരമായ അക്കൗണ്ട് ശ്രദ്ധയില്‍ പെട്ടാല്‍ ബാങ്കിനെ അറിയിക്കുക.

ADVERTISEMENT

∙മികച്ച കച്ചവട സ്ഥാപനങ്ങള്‍ വഴി മാത്രം ഓണ്‍ലൈനായുള്ള വാങ്ങലുകള്‍ നടത്തുക.

∙ഇടപാടുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ എസ്.എം.എസ് പരിശോധിക്കുക.

∙യു.പി.ഐ ആപ്പുമായി ബന്ധപ്പെട്ട സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

∙ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാതിരിക്കുക

ADVERTISEMENT

യു പി ഐ സേവനദാതാക്കൾ

274 ബാങ്കുകൾ നിലവിൽ യുപിഐ ശൃംഖലയിലുണ്ട്.

വിവിധ ബാങ്കുകളുടെ ആപ്പുകൾക്കു പുറമേ നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ഭീം ആപ്, ഗൂഗിൾ പേ, പേടിഎം, ഫോൺ പേ, ആമസോൺ പേ തുടങ്ങി യുപിഐ പ്ലാറ്റ്ഫോം അടിസ്ഥാനപ്പെടുത്തി പണമിടപാടുകൾക്കു സൗകര്യമൊരുക്കുന്ന ആപ്പുകൾ ഏറെയുണ്ട്.

English Summary : UPI Payment is Going Upward