പുസ്തക ദിനത്തിൽ പോക്കറ്റ് കാലിയാക്കാതെ വായന തുടരാം
തിരക്ക് പിടിച്ച ജീവിതത്തിൽ മാനസിക സംഘർഷങ്ങൾ കുറക്കുവാൻ പുസ്തക വായന പോലുള്ള മറ്റൊരു മാർഗമില്ല.ശാരീരിക ആരോഗ്യത്തെകുറിച്ചു എല്ലാവരും ശ്രദ്ധിക്കുന്ന ഈ കാലത്തു മാനസിക ആരോഗ്യത്തെ കുറിച്ച് കൂടി ബോധപൂർവം ചിന്തിക്കേണ്ടതുണ്ട്. ജീവിതത്തിൽ വിജയിക്കണമെങ്കിൽ ഇത് കൂടിയേ തീരൂ . വായനയുടെ രസം പിടിച്ചാൽ പിന്നെ

തിരക്ക് പിടിച്ച ജീവിതത്തിൽ മാനസിക സംഘർഷങ്ങൾ കുറക്കുവാൻ പുസ്തക വായന പോലുള്ള മറ്റൊരു മാർഗമില്ല. ശാരീരിക ആരോഗ്യത്തെകുറിച്ചു എല്ലാവരും ശ്രദ്ധിക്കുന്ന ഈ കാലത്തു മാനസിക ആരോഗ്യത്തെ കുറിച്ച് കൂടി ബോധപൂർവം ചിന്തിക്കേണ്ടതുണ്ട്. ജീവിതത്തിൽ വിജയിക്കണമെങ്കിൽ ഇത് കൂടിയേ തീരൂ. വായനയുടെ രസം പിടിച്ചാൽ പിന്നെ അത് നമ്മെ വിട്ടു പിരിയില്ല. അറിയാതെ തന്നെ അറിവ് വളരുന്നതിനോടൊപ്പം സഹാനുഭൂതി വളർത്തുന്നതിനും ബുദ്ധി കൂട്ടുന്നതിനും വായന സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഇതുവരെ ശീലമല്ലാത്തവർ പോലും ഇന്ന് മുതൽ താഴെ പറയുന്ന സൗജന്യ ആപ്പുകളിലൂടെ പുസ്തകവായന തുടങ്ങുക.
കിൻഡിൽ
ആമസോണിൽനിന്ന് പുസ്തകങ്ങൾ സൗജന്യമായി വായിക്കണമെങ്കിൽ കിൻഡിൽ സൗകര്യം ഉപയോഗപ്പെടുത്താം. കിൻഡിൽ ആപ്പ് സൗജന്യമായി ഡൗൺലോഡ്ചെയ്യാം. അതോടൊപ്പം ഇപ്പോൾ കിൻഡിൽ വെബുവഴിയും പുസ്തകങ്ങൾ വലിയ സ്‌ക്രീനിൽ വായിക്കുവാൻ ഉപയോഗിക്കാം. പല വില കൂടിയ പുസ്തകങ്ങളും പ്രസാധകർ ചില സമയങ്ങളിൽ സൗജന്യമായി കിൻഡിലിൽ ഡൗൺലോഡ് ചെയ്യുവാൻ സമ്മതിക്കാറുണ്ട്. അത്തരം അറിയിപ്പുകൾ ലഭിക്കുന്ന സമയത്തു തന്നെ ഈ പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്തു നമ്മുടെ കിൻഡിൽ ലൈബ്രറിയിൽ സൂക്ഷിക്കാം. സൗകര്യമുള്ള സമയത്ത് പിന്നീട് വായിച്ചാൽ മതി.
നൂക്ക്
സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു 'ഇ റീഡർ' ആണ് നൂക്ക്. പല വിലകൂടിയ പുസ്തകങ്ങളും ഇതിലൂടെ സൗജന്യമായി വായിക്കാം. പത്രങ്ങളും, ലേഖനങ്ങളും ഇതിൽ ലഭ്യമാണ്.
സ്ക്രിബ്ഡ്
ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ ഓൺലൈൻ വായനക്കായി ഉപയോഗിക്കുന്ന ഇബുക്ക് ആപ്പാണ് സ്ക്രിബ്ഡ്. ഇതിലൂടെ ഓഡിയോ പുസ്തകങ്ങളും ഡോക്യൂമെന്ററികളും മാസികകളും ഡൌൺലോഡ് ചെയ്യാം.
ഗൂഗിൾ പ്ലേബുക്
നിരവധി പുസ്തകങ്ങൾ ഇതിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. 10 ലക്ഷത്തിലധികം പുസ്തകങ്ങൾ ഇപ്പോൾ സൗജന്യമായി ലഭ്യമാണ്.
ഗുഡ്റീഡ്‌സ്
ഗുഡ് റീഡ്‌സ് സൗജന്യ ബുക്ക് ആപ്പിലൂടെ വ്യക്തിഗത ശുപാർശകൾ മനസിലാക്കാനും, കവറുകൾ സ്കാൻ ചെയ്യാനും, വായന ചലഞ്ചുകളിൽ പങ്കെടുക്കാനും സാധിക്കും.
ക്‌ളൗഡ് ഷെൽഫ് റീഡർ
ക്‌ളൗഡ് ഷെൽഫ് റീഡറിലൂടെ ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ എല്ലാം സൗജന്യമായി വായിക്കാം. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന പല വായന ക്രമീകരണങ്ങളും ഇതിലുണ്ട്.
കോബോ
കോംബോ സൗജന്യ ഇ ബുക്ക് ആപ്പ് ഡൌൺലോഡ് ചെയ്‌താൽ, നിരക്കുകളൊന്നും നൽകാതെ നൂറുകണക്കിന് പുസ്തകങ്ങൾ വായിക്കാം. അവസാനം വായിച്ച പുസ്തകം ഒരു പ്രത്യേക കോളത്തിൽ സൂക്ഷിക്കാനുള്ള സവിശേഷതയും ഇതിനുണ്ട്.
വാട്ട്പാഡ്
എഴുത്തുകാരുടെ കൂട്ടായ്മയായി തുടങ്ങിയ ഇത് പിന്നീട് പുസ്തകങ്ങൾ സൗജന്യമായി ലഭ്യമാക്കാനുള്ള ഒരു വേദി കൂടി ആക്കുകയായിരുന്നു. സാമൂഹ്യ വായനയെ പ്രോത്സാഹിപ്പിക്കുന്ന ഈ ഇടം, പുസ്തകങ്ങൾ വായിച്ചതിനു ശേഷം നമ്മുടെ ചിന്തകൾ മറ്റുള്ളവരുമായി പങ്കിടാൻ അനുവദിക്കുന്നു.
ഐ ബുക്ക്സ്
ഇ ബുക്കുകൾക്കും, ഓഡിയോ ബുക്കുകൾക്കുമായി ആപ്പിളിന്റെ പുസ്തകശാലയാണിത്. ഏത് ആപ്പിൾ ഉപകരണത്തിലും ലളിതമായി ഉപയോഗിക്കാൻ ഉതകുന്ന തരത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
സീരിയൽ ബോക്സ്
എഴുത്തുകാരുടെ ടീമുകൾ വികസിപ്പിച്ചെടുത്ത എപ്പിസോഡ് വലുപ്പത്തിലുള്ള കഥകൾ ആഴ്ചതോറും നൽകുന്ന ഒരു പ്ലാറ്റഫോമാണ്. ടി വിയിൽ കാണുന്ന പോലുള്ള ഘടനയിലാണ് കഥകളും, ഓഡിയോകളും നൽകുന്നത്.
ഓരോ യാത്രയിലും പുസ്തകങ്ങളുടെ ഭാരം ചുമക്കാതെ തന്നെ പരിസരം മറന്നു വായിക്കാമെന്നതാണ് ആപ്പുകളിലൂടെ വായിക്കുന്നതിന്റെ ഏറ്റവും പ്രയോജനം. ആപ്പുകളിലൂടെ വായിക്കുമ്പോൾ ഒരു പുസ്തകം എവിടെയെങ്കിലും വെച്ച് മറന്നുപോകുമെന്ന പേടിയും വേണ്ട. പണമൊന്നും മുടക്കേണ്ട എന്നതിനാൽ പോക്കറ്റിനെയും ഇത്തരത്തിലുള്ള വായനകൾ ബാധിക്കുകയില്ല.
English Summary : Know more About E Book Reading Apps