വിലകുതിക്കുന്നു, വീട് വാങ്ങാനും വാടകയ്ക്കും ചിലവേറും!
രാജ്യത്ത് വീടുകളുടെ വില കഴിഞ്ഞ അഞ്ചു വർഷത്തെ ഉയർന്ന നിലയിൽ! അതേസമയം വില വർധിച്ചിട്ടും വീട് വാങ്ങാനും വാടകയ്ക്കെടുക്കാനുമുള്ള ഡിമാൻഡ് കുതിച്ചുയരുകയാണെന്നാണ് റിപ്പോർട്ട്. നിർമാണ വസ്തുക്കളുടെ വിലയിലുണ്ടാകുന്ന വർധനയും പലിശ നിരക്കു ഉയരുന്നതും മൂലം വരും നാളുകളിലും വീടിന്റെ വില വർധന തുടരും.

രാജ്യത്ത് വീടുകളുടെ വില കഴിഞ്ഞ അഞ്ചു വർഷത്തെ ഉയർന്ന നിലയിൽ! അതേസമയം വില വർധിച്ചിട്ടും വീട് വാങ്ങാനും വാടകയ്ക്കെടുക്കാനുമുള്ള ഡിമാൻഡ് കുതിച്ചുയരുകയാണെന്നാണ് റിപ്പോർട്ട്. നിർമാണ വസ്തുക്കളുടെ വിലയിലുണ്ടാകുന്ന വർധനയും പലിശ നിരക്ക് ഉയരുന്നതും മൂലം വരും നാളുകളിലും വീടിന്റെ വില വർധന തുടരും. അതേസമയം കോവിഡ് ഭീതി അകന്നതും വർക് ഫ്രം ഹോമിൽ നിന്ന് ഓഫീസുകളിലെത്താൻ തൊഴിലുടമകൾ നിർബന്ധിക്കുന്നതും മൂലം ആളുകൾ കൂടുതലായി തിരിച്ചെത്തുന്നത് നഗരങ്ങളിലും പട്ടണങ്ങളിലും വീടിനു ഡിമാൻഡ് വർധിപ്പിക്കുകയാണ്. അതിനാൽ വരും വർഷങ്ങളിലും വിലവർധന തുടരാനാണ് സാധ്യതയെന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ പ്രോപ്പർട്ടി അനലിസ്റ്റുകൾക്കിടയിൽ നടത്തിയ സർവേ വ്യക്തമാക്കുന്നു. എന്നാൽ മുംബൈയിലും ഡൽഹിയിലും മാത്രമല്ല മറ്റ് മെട്രോ നഗരങ്ങളിലും വീടുകൾക്കുള്ള ഡിമാൻഡും വിലയും വർധിക്കുന്നുണ്ട്.
നിർമാണ വസ്തുക്കളുടെ വില വർധന
നിർമാണ വസ്തുക്കളുടെ വില വർധനയാണ് വീട്, ഫ്ളാറ്റ്, വില്ല എന്നിവയുടെ വില ഉയരാൻ പ്രധാന കാരണം. ഇതോടൊപ്പം ഭവനവായ്പയുടെ പലിശയിലുണ്ടാകുന്ന വർധന കൂടിയാകുമ്പോൾ സ്വന്തം വീട് എന്ന സ്വപ്നം ഭുരിപക്ഷത്തിനും താങ്ങാനാകാത്ത സ്ഥിതിയാകും. ബംഗ്ളൂരുവിൽ വീടുകളുടെ വിലയിൽ 8–10 ശതമാനം വർധന ഇതിനകം തന്നെയുണ്ടെന്നാണ് കണക്ക്. സ്റ്റീൽ, സിമന്റ്, അലുമിനിയം, പിവിസി എന്നിവയിലെല്ലാം കഴിഞ്ഞ ഒരു വർഷത്തിൽ 30 മുതൽ 100 ശതമാനം വില വർധിച്ചിട്ടുണ്ട്. നിർമാണവസ്തുക്കളുടെ വില വർധന തുടരുമെന്നും അതനുസരിച്ച് വീടുകൾക്കും വില കൂടുമെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്.
കോവിഡ് ഉണ്ടാക്കിയ തകർച്ചയിൽ നിന്നും ഇന്ത്യൻ റിയൽ എസ്റേറ്റ് രംഗം ഉയർത്തെഴുന്നേൽക്കുകയാണ്. വർക് ഫ്രം ഹോം മാറി ജോലി സ്ഥലത്തേയ്ക്ക് തിരിച്ചെത്തിയവർ വീടിനായി നെട്ടോടം ഓടുന്നു. വാങ്ങാനായാലും വാടകയ്ക്കായാലും ലോക് ഡൗണിനു മുൻപുണ്ടായിരുന്നതിനേക്കാൾ 25 മുതൽ 50 ശതമാനം വരെ കൂടുതൽ കൊടുക്കേണ്ട സ്ഥിതിയാണ് മെട്രോകളിൽ. മറ്റ് നഗരങ്ങളിലേക്കും പട്ടണങ്ങളിലേയ്ക്കും ഈ സ്ഥിതി വ്യാപിക്കുന്നുമുണ്ട്.
മുംബൈയിലും മുന്നേറ്റം
മുംബൈയിൽ ഈ വർഷം വീടുകളുടെ വിലയിൽ 7.5 ശതമാനം വർധന പ്രതീക്ഷിക്കുന്നു. മാർച്ചിൽ അഞ്ചു ശതമാനം വളർച്ച എന്നു കണക്കാക്കിയിരുന്നതാണ് ഇപ്പോൾ രണ്ടര ശതമാനം കൂട്ടിയിരിക്കുന്നത്. വായ്പാ പലിശ വർധന കൂടാതെയുള്ള കണക്കാണിത്. അതുകൂടി വിലയിരുത്തുമ്പോൾ യഥാർത്ഥ വാങ്ങൽകാരന് അതിലും കൂടുതൽ നൽകേണ്ടി വരും. ബംഗ്ലൂരു, ചെന്നൈ എന്നിവിടങ്ങളിൽ വില വർധന അതിലും അധികമാകുമെന്നാണ് വിലയിരുത്തൽ.
മേയിൽ മുംബൈയിൽ റെക്കോർഡ് പ്രോപ്പർട്ടി റജിസ്ട്രേഷൻ ആണ് നടന്നത്, 9630 എണ്ണം. മുൻവർഷത്തെ അപേക്ഷിച്ച് 80 ശതമാനം വർധന. അതേസമയം ഇതിലൂടെ മഹാരാഷ്ട്ര സർക്കാരിനു കിട്ടിയ വരുമാനം ഒരു വർഷത്തിനിടിൽ 166 ശതമാനം കൂടി 714 കോടി രൂപയിലെത്തി. ബജറ്റ് ഹൗസുകൾക്കാണ് ഏറെ പ്രിയം എന്നു കണക്കുകൾ കാണിക്കുന്നു.
English Summary : Real Estate Prices are Going Up