മുഖം കാണിച്ചാൽ മതി, ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നൽകാം
Mail This Article
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) പെന്‍ഷന്‍കാര്‍ക്ക് വേണ്ടി പുതിയ സൗകര്യം അവതരിപ്പിച്ചു. 'ഫേസ് റെക്കഗ്നിഷന്‍' (മുഖം തിരിച്ചറിയല്‍) സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇപിഎഫ്ഒ അവതരിപ്പിച്ചത്. പ്രായാധിക്യം മൂലം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് നേിടുന്ന പെന്‍ഷന്‍കാരെ ഉദ്ദേശിച്ചാണിത്. രാജ്യത്തുടനീളമുള്ള 73 ലക്ഷത്തിലധികം പെന്ഷന്കാര്ക്കിതിന്റെ പ്രയോജനം ലഭിക്കും.
പുതിയ സൗകര്യം ഉപയോഗിച്ച് പെന്‍ഷന്‍കാര്‍ക്ക് അവരുടെ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ എളുപ്പത്തില്‍ സമര്‍പ്പിക്കാം. രാജ്യത്ത് എവിടെനിന്നും ഈ സേവനം പ്രയോജനപ്പെടുത്താം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനായി ബയോമെട്രിക്സ് (വിരലടയാളം, ഐറിസ്) എടുക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിടുന്ന പെന്‍ഷന്‍കാര്‍ക്ക് ഫേസ് റെക്കഗ്നീഷന്‍ സൗകര്യം സഹായകരമാകുമെന്ന് ഇപിഎഫ്ഒ അറിയിച്ചു. എംപ്ലോയീസ് പെന്ഷന് സ്കീം 1995ല്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ പെന്‍ഷന്‍കാരും പെന്ഷന് തുടരുന്നതിന് ഓരോ വര്‍ഷവും ജീവന് പ്രമാണ് പത്ര / ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.
English Summary : Face Recognition Facility for Life Certificate Submission