പാസ്വേർഡുകളില്ലാത്ത ലോകം വരുന്നു! അക്കൗണ്ടുകൾ മറ്റാർക്കും തുറക്കാനാകില്ല
ഇ മെയിൽ, ഫോൺ, ബാങ്ക് , ഡീമാറ്റ് അക്കൗണ്ട്,ഷോപ്പിംഗ് സൈറ്റ് പാസ്‌വേർഡുകൾ തുടങ്ങി എല്ലാദിവസവും ഒട്ടനവധി പാസ്‌വേർഡുകളാണ് നമുക്ക് ഓർത്തിരിക്കേണ്ടത്. പലതിന്റെയും പാസ്സ്‌വേർഡുകൾ മറന്നു പോയുണ്ടാകുന്ന പ്രശ്നങ്ങൾ വേറെ. ഈ പ്രശ്നങ്ങളെല്ലാം ഇല്ലാതാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ഇപ്പോൾ വരുന്നു. പാസ്

ഇ മെയിൽ, ഫോൺ, ബാങ്ക്, ഡീമാറ്റ് അക്കൗണ്ട്, ഷോപ്പിങ് സൈറ്റ് പാസ്‌വേർഡുകൾ തുടങ്ങി എല്ലാദിവസവും ഒട്ടനവധി പാസ്‌വേർഡുകളാണ് നമുക്ക് ഓർത്തിരിക്കേണ്ടത്. പലതിന്റെയും പാസ്സ്‌വേർഡുകൾ മറന്നു പോയാലുണ്ടാകുന്ന പ്രശ്നങ്ങൾ വേറെ. ഈ പ്രശ്നങ്ങളെല്ലാം ഇല്ലാതാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ഇപ്പോൾ വരുന്നു.
പാസ് കീ
ആൻഡ്രോയിഡ്, ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് വ്യക്തിഗത പാസ്‌വേഡുകൾ ആവശ്യമില്ലാതെ വ്യത്യസ്ത സേവനങ്ങളിലേക്ക് സൈൻ ഇൻ ചെയ്യാൻ ഗൂഗിൾ ഒരു പുതിയ ഫീച്ചർ പുറത്തിറക്കി. 'പാസ് കീ' എന്ന പുതിയ ഫീച്ചർ അധിക സുരക്ഷ നൽകുകയും പരമ്പരാഗത 'ടു-ഫാക്ടർ ഓഥന്റിക്കേഷൻ രീതിക്ക്' എളുപ്പമുള്ള ബദലായി മാറുകയും ചെയ്യും. പാസ്‌വേഡ് ആവശ്യപ്പെടുന്നതിനു പകരം ഉപയോക്താക്കൾക്ക് ബയോമെട്രിക് ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി തെളിയിക്കാനുള്ള ഓപ്ഷൻ ലഭിക്കും.
ഓൺലൈൻ തട്ടിപ്പുകൾക്ക് വിരാമം?
ഈ വർഷം അവസാനത്തോടെ ഈ ഒരു സൗകര്യം നിലവിൽ വരുമെന്നാണ് ഗൂഗിൾ നൽകുന്ന സൂചന. ഓൺലൈൻ കള്ളത്തരങ്ങൾക്കും, മോഷണങ്ങൾക്കും നല്ലൊരു പരിധി വരെ തടയിടാൻ പുതിയ സംവിധാനത്തിന് സാധിക്കുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. കഴിഞ്ഞ ഏഴ് വർഷത്തിൽ ഇന്ത്യൻ ബാങ്കുകളിൽ നിന്നും 100 കോടി രൂപയും, മറ്റ് കള്ളത്തരങ്ങളിലൂടെ രണ്ടര ലക്ഷം കോടി രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബയോ മെട്രിക് സൗകര്യത്തിലൂടെയുള്ള പാസ് വേർഡുകൾ വന്നാൽ നമുക്കല്ലാതെ മറ്റാർക്കും അക്കൗണ്ടുകൾ തുറക്കാനാകില്ല.
English Summary : New Biometric Option will Come Soon from Google