പണ്ടൊക്കെ കഷ്ടപ്പാടിന്റെ വേളയിൽ അവസാന ആശ്രയമെന്ന നിലയിലാണ് പലരും സ്വർണം പണയം വയ്ക്കാനൊരുങ്ങുന്നത്. മാനക്കേട് ആയിരുന്നു അന്ന് സ്വർണം പണയം വയ്ക്കാൻ ചെല്ലുമ്പോഴുള്ള മനോഭാവമെങ്കിൽ ഇന്ന് തികഞ്ഞ അഭിമാനത്തോടെ കൈവശമുള്ള സ്വർണം പണയം വെച്ച് സ്വന്തം സാമ്പത്തികാവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നതിലേയക്ക്

പണ്ടൊക്കെ കഷ്ടപ്പാടിന്റെ വേളയിൽ അവസാന ആശ്രയമെന്ന നിലയിലാണ് പലരും സ്വർണം പണയം വയ്ക്കാനൊരുങ്ങുന്നത്. മാനക്കേട് ആയിരുന്നു അന്ന് സ്വർണം പണയം വയ്ക്കാൻ ചെല്ലുമ്പോഴുള്ള മനോഭാവമെങ്കിൽ ഇന്ന് തികഞ്ഞ അഭിമാനത്തോടെ കൈവശമുള്ള സ്വർണം പണയം വെച്ച് സ്വന്തം സാമ്പത്തികാവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നതിലേയക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ടൊക്കെ കഷ്ടപ്പാടിന്റെ വേളയിൽ അവസാന ആശ്രയമെന്ന നിലയിലാണ് പലരും സ്വർണം പണയം വയ്ക്കാനൊരുങ്ങുന്നത്. മാനക്കേട് ആയിരുന്നു അന്ന് സ്വർണം പണയം വയ്ക്കാൻ ചെല്ലുമ്പോഴുള്ള മനോഭാവമെങ്കിൽ ഇന്ന് തികഞ്ഞ അഭിമാനത്തോടെ കൈവശമുള്ള സ്വർണം പണയം വെച്ച് സ്വന്തം സാമ്പത്തികാവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നതിലേയക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ടൊക്കെ കഷ്ടപ്പാടിന്റെ വേളയിൽ അവസാന ആശ്രയമെന്ന നിലയിലാണ് പലരും സ്വർണം പണയം വയ്ക്കാനൊരുങ്ങുന്നത്. മാനക്കേട് ആയിരുന്നു അന്ന് സ്വർണം പണയം വയ്ക്കാൻ ചെല്ലുമ്പോഴുള്ള മനോഭാവമെങ്കിൽ ഇന്ന് തികഞ്ഞ അഭിമാനത്തോടെ കൈവശമുള്ള സ്വർണം പണയം വെച്ച്  സ്വന്തം സാമ്പത്തികാവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നതിലേയ്ക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. പക്ഷെ ഈ ഘട്ടത്തിലും സ്വർണം പണയം വെക്കുമ്പോൾ എന്തെല്ലാം അറിഞ്ഞിരിക്കണം എന്നതിനെക്കുറിച്ച് വലിയ ധാരണ പലർക്കുമില്ല.

ഇന്ത്യക്കാർക്ക് പണ്ടു മുതലേ സ്വർണത്തോട് പ്രിയമുള്ളതുകൊണ്ടാകും ഒരിക്കലും അത് കൈവിടാൻ തയാറാകാത്തത്. അതുകൊണ്ടുതന്നെ അത്യാവശ്യ ഘട്ടങ്ങളിൽ അവ പണയം വയ്ക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പക്ഷെ ഇങ്ങനെ സ്വർണം പണയം വയ്ക്കുമ്പോൾ ചില കാര്യങ്ങളറിഞ്ഞിരിക്കുക. ആഭരണം മാത്രമേ പണയം വയ്ക്കാന്‍ കഴിയുകയുള്ളോ അതേ സ്വർണ നാണയം ഡിജിറ്റൽ ഗോൾഡ് ഇവയും പണയം വയ്ക്കാനാകുമോ? സ്വർണ വായ്പയുടെ മൂല്യം കണക്കാക്കുന്നതെങ്ങനെയാണ്? ബാങ്കിലും സ്വർണ പണയ വായ്പാ സ്ഥാപനങ്ങളിലും പണയം വയ്ക്കുന്നതു കൊണ്ടുള്ള നേട്ടങ്ങളും കോട്ടങ്ങളുമെന്തൊക്കെയാണ്? കാർഷികാവശ്യത്തിന് പണയം വയ്ക്കുന്നതു കൊണ്ടുള്ള പ്രത്യേകതകളെന്തൊക്കയാണ്? ഇങ്ങനെ പല കാര്യങ്ങളഉം അറിഞ്ഞിരുന്നാൽ അത്യാവശ്യത്തിന് പണയം വയ്ക്കാൻ തുടങ്ങുമ്പോൾ ഉപകാരമാകും

ADVERTISEMENT

ഇത്തരത്തിൽ സ്വർണം പണയം വയ്ക്കുമ്പോൾ അറിയേണ്ടതെല്ലാം വിശദമായി പ്രതിപാദിക്കുകയാണ് ഇത്തവണത്തെ മനോരമ ഓൺലൈൻ–മലബാർ ഗോൾഡ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിൽ. കൂടുതൽ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും സ്വർണം കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിന്റെ ലക്ഷ്യം. സ്വർണത്തെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കുമുള്ള ഉത്തരം സ്വർണ നിക്ഷേപരംഗത്തെ വിദഗ്ധർ ഈ വിഡിയോ പരമ്പരയിലൂടെ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.manoramaonline.com/citizen

ADVERTISEMENT

പണയ കാലാവധിക്കുള്ളിൽ സ്വർണ വായ്പ തിരിച്ചെടുത്തില്ലെങ്കിൽ എന്താണ്, പണയ ഉരുപ്പടി ലേലം ചെയ്യുന്നതിനു മുമ്പുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്? ഉപഭേക്താവിന്റെ അവകാശങ്ങളെന്തൊക്കെ തുടങ്ങി എല്ലാവരെയും ബാധിക്കുന്ന വിവിധങ്ങളായ സംശയങ്ങൾക്ക് കൃത്യമായ മറുപടി എവിടെ നിന്ന് ലഭിക്കുമെന്നതിൽ പലർക്കും ധാരണയില്ല. റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിലൂടെ 'സ്വർണപ്പണയവായ്പ അറിയേണ്ടതെല്ലാം" എന്ന ഇത്തവണത്തെ വിഡിയോയിൽ വിശദമായി സംസാരിക്കുന്നത് ബാങ്കിങ് വിദഗ്ധനായ കെ എ ബാബു ആണ്

മലയാളിയുടെ ജീവിതത്തിൽ വൈകാരികമായ സ്ഥാനമുണ്ട് സ്വർണത്തിന്. പ്രത്യേകിച്ചും സ്വ‍ർണാഭരണത്തിന്. അതുകൊണ്ടുതന്നെ അവ പണയം വയ്ക്കുമ്പോഴുമുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും കൃത്യമായറിയുക. ബഹുഭൂരിപക്ഷം മലയാളികൾക്കും അറിവില്ലാത്ത ആഭരണത്തിന്റെ പണയം സംബന്ധമായ കാര്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാകും ഇത്തവണത്തെ റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസ്.

ADVERTISEMENT

ജ്വല്ലറി, നിക്ഷേപം, വൈറ്റ് ഗോൾഡ്, ശുദ്ധത, കരുതൽ, പണയം വയ്ക്കൽ, വിൽക്കൽ തുടങ്ങിയവ ഉൾപ്പെടെ സ്വർണത്തിന്റെ എല്ലാ ഉപയോഗ സാധ്യതകളെയും പറ്റിയുമുള്ള സംശയങ്ങൾക്ക് ഉത്തരമാകും ഗോൾഡ് വിഡിയോ സീരീസിൽ ഉണ്ടാകുക. 8 വിഡിയോകൾ ഉൾപ്പെടുന്ന രണ്ട് മാസത്തെ ക്യാംപെയ്നാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരിസ്.

റസ്പോൺസബിൾ സിറ്റിസൻ ക്യാംപെയ്ൻ

സമൂഹത്തോടും സഹജീവികളോടും കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹിക അവബോധന പദ്ധതിയാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റസ്പോൺസബിൾ സിറ്റിസൻ. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ, നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനായി നടത്തിയ ടാക്സ്പെയർ മത്സരം വൻ വിജയമായിരുന്നു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിതരണം ചെയ്തു. ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

English Summary : Know Everything About Gold Loan