ഓഹരികളെപ്പോലെ സ്വർണം വാങ്ങാനും വിൽക്കാനും നിക്ഷേപമാക്കി സൂക്ഷിക്കാനും കഴിയുമോ? ഇനി കഴിയും. ഓഹരി വിപണികളിൽ വലിയ മാറ്റത്തിന്റെ തുടക്കം കുറിച്ച് സ്വർണത്തിന്റെ ഇത്തരം വാങ്ങലും വിൽക്കലും കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇലക്ട്രോണിക് ഗോൾഡ് റസീറ്റായാണ് (ഇജിആർ) സ്വർണം വാങ്ങാനും വിൽക്കാനും കഴിയുക. ഒക്ടോബർ 24 ന് ദീപാവലിയോട് അനുബന്ധിച്ചു നടന്ന മുഹൂർത്ത വ്യാപാരത്തിൽ, രാജ്യത്തെ പ്രധാന ഓഹരി വിപണിയായ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്‌സി) ഓഹരിപോലെ സ്വർണത്തിന്റെ വ്യാപാരവും തുടങ്ങിവച്ചു. ആവശ്യമെങ്കിൽ സ്വർണം ഫിസിക്കൽ രൂപത്തിൽ തിരികെയെടുക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. 995, 999 പരിശുദ്ധിയുള്ള തങ്കമാണ് ഇജിആറുകളാക്കി മാറ്റുന്നത്. ബിഎസ്‌സി ആദ്യ സ്വർണ വ്യാപാര ഇടപാട് പൂർത്തീകരിച്ചതോടെ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചും ഉടൻ സ്വർണ ഇജിആറുകളുടെ വ്യാപാരം തുടങ്ങിയേക്കും. ബിഎസ്‌സിയുടെ പ്ലാറ്റ്ഫോമിൽ ആദ്യദിനം തന്നെ നൂറിലധികം പേരാണ് സ്വർണ ഓഹരികളുടെ വ്യാപാരം നടത്തിയത്. കൂടുതൽ സുതാര്യമായി സ്വർണം വാങ്ങാവുന്ന എക്സ്ചേഞ്ചുകൾ ആരംഭിക്കുന്നതോടെ രാജ്യത്താകെ ഒരൊറ്റ സ്വർണവില വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എങ്ങനെയാണ് ‘സ്വർണ’ ഓഹരികളുടെ വ്യാപാരം നടക്കുന്നത്? സ്വർണം എങ്ങനെ ഇജിആർ ആക്കി മാറ്റാം? എന്തെല്ലാമാണ് ഇജിആറിന്റെ പ്രത്യേകതകൾ? ഇതെങ്ങനെ, ആർക്കെല്ലൊം വാങ്ങാനാകും? എത്രകാലം വരെ നിക്ഷേപകന് ഇജിആർ ക‌യ്യിൽ സൂക്ഷിക്കാം? ഇതിന്റെ നേട്ടങ്ങൾ എന്തെല്ലാമാണ്? ഇ–റെസീറ്റുകൾ കൈകാര്യം ചെയ്യുക ആരുടെ മേൽനോട്ടത്തിലായിരിക്കും? എല്ലാം വിശദമായറിയാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരികളെപ്പോലെ സ്വർണം വാങ്ങാനും വിൽക്കാനും നിക്ഷേപമാക്കി സൂക്ഷിക്കാനും കഴിയുമോ? ഇനി കഴിയും. ഓഹരി വിപണികളിൽ വലിയ മാറ്റത്തിന്റെ തുടക്കം കുറിച്ച് സ്വർണത്തിന്റെ ഇത്തരം വാങ്ങലും വിൽക്കലും കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇലക്ട്രോണിക് ഗോൾഡ് റസീറ്റായാണ് (ഇജിആർ) സ്വർണം വാങ്ങാനും വിൽക്കാനും കഴിയുക. ഒക്ടോബർ 24 ന് ദീപാവലിയോട് അനുബന്ധിച്ചു നടന്ന മുഹൂർത്ത വ്യാപാരത്തിൽ, രാജ്യത്തെ പ്രധാന ഓഹരി വിപണിയായ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്‌സി) ഓഹരിപോലെ സ്വർണത്തിന്റെ വ്യാപാരവും തുടങ്ങിവച്ചു. ആവശ്യമെങ്കിൽ സ്വർണം ഫിസിക്കൽ രൂപത്തിൽ തിരികെയെടുക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. 995, 999 പരിശുദ്ധിയുള്ള തങ്കമാണ് ഇജിആറുകളാക്കി മാറ്റുന്നത്. ബിഎസ്‌സി ആദ്യ സ്വർണ വ്യാപാര ഇടപാട് പൂർത്തീകരിച്ചതോടെ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചും ഉടൻ സ്വർണ ഇജിആറുകളുടെ വ്യാപാരം തുടങ്ങിയേക്കും. ബിഎസ്‌സിയുടെ പ്ലാറ്റ്ഫോമിൽ ആദ്യദിനം തന്നെ നൂറിലധികം പേരാണ് സ്വർണ ഓഹരികളുടെ വ്യാപാരം നടത്തിയത്. കൂടുതൽ സുതാര്യമായി സ്വർണം വാങ്ങാവുന്ന എക്സ്ചേഞ്ചുകൾ ആരംഭിക്കുന്നതോടെ രാജ്യത്താകെ ഒരൊറ്റ സ്വർണവില വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എങ്ങനെയാണ് ‘സ്വർണ’ ഓഹരികളുടെ വ്യാപാരം നടക്കുന്നത്? സ്വർണം എങ്ങനെ ഇജിആർ ആക്കി മാറ്റാം? എന്തെല്ലാമാണ് ഇജിആറിന്റെ പ്രത്യേകതകൾ? ഇതെങ്ങനെ, ആർക്കെല്ലാം വാങ്ങാനാകും? എത്രകാലം വരെ നിക്ഷേപകന് ഇജിആർ ക‌യ്യിൽ സൂക്ഷിക്കാം? ഇതിന്റെ നേട്ടങ്ങൾ എന്തെല്ലാമാണ്? ഇ–റെസീറ്റുകൾ കൈകാര്യം ചെയ്യുക ആരുടെ മേൽനോട്ടത്തിലായിരിക്കും? എല്ലാം വിശദമായറിയാം...

‘സ്വർണ’ ഓഹരികൾ– വ്യാപാരം എങ്ങനെ

ADVERTISEMENT

2022 സെപ്റ്റംബറിലാണ് ഇലക്ട്രോണിക് റസീറ്റുകളായി ഓഹരി വിപണികൾ വഴിയുള്ള സ്വർണ വ്യാപാരത്തിന് ഓഹരി വിപണി നിയന്ത്രണ അതോറിറ്റിയായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംഗീകാരം നൽകിയത്. അന്നു തന്നെ ഇജിആറിന് അംഗീകാരം ലഭിക്കുകയും ചെയ്തു. ഓഹരി വിപണികൾ ഇഷ്യൂ ചെയ്യുന്ന ഫിസിക്കൽ സ്വർണത്തിന്റെ ഓഹരികളാണ് ഇജിആർ എന്നു ലളിതമായി പറയാം. നിശ്ചിത ഗ്രാമുകളിലും പരിശുദ്ധിയിലുമാണ് ഇലക്ട്രിക് റസീറ്റുകൾ പുറത്തിറക്കുന്നത്. ടി പ്ലസ് 1 ഡേ എന്ന തരത്തിലാണ് ഇജിആറിന്റെ സെറ്റിൽമെന്റ് നടക്കുന്നത്. ഓഹരികളുടേതിനു സമാനമായി ട്രേഡിങ് ദിവസവും ഒരു ദിവസവും കഴിഞ്ഞാൽ വാങ്ങലും വിൽപനയും സെറ്റിൽ ആകും. മുൻപ് ഓഹരികൾക്ക് ടി പ്ലസ് 2 ഡേ ആയിരുന്നു സെറ്റിൽമെന്റ് സമയമെങ്കിലും പിന്നീട് ഇത് ഒരു ദിവസമാക്കി കുറച്ചു. 995, 999 ശതമാനം പരിശുദ്ധിയുള്ള സ്വർണത്തിന്റെ വ്യാപാരമാണ് തുടങ്ങിയത്. ഒരു ഗ്രാമോ അതിന്റെ ഗുണിതങ്ങളോ ആയി ഇടപാട് നടത്താം. 10 ഗ്രാം, 100 ഗ്രാം എന്നിങ്ങനെയാകും ഫിസിക്കൽ രൂപത്തിൽ സ്വർണം തിരിച്ചെടുക്കാൻ കഴിയുക.

ഇജിആറിന്റെ പ്രത്യേകതകൾ

∙ മറ്റേതൊരു നിക്ഷേപവും പോലെയാകും ഇലക്ട്രോണിക് ഗോൾഡ് റസീറ്റും. നിക്ഷേപകർക്ക് എപ്പോൾ വേണമെങ്കിലും റസീറ്റ് കൈമാറി യഥാർഥ സ്വർണമായി മാറ്റിയെടുക്കാം.

∙ വോൾട്ട് മാനേജർമാർ, ക്ലിയറിങ് കോർപറേഷൻ, ഡിപ്പോസിറ്ററി എക്സ്ചേഞ്ചുകൾ തുടങ്ങിയ ഇടനിലക്കാർ വഴിയാണ് വ്യാപാരം നടക്കുക. 50 കോടി ആസ്തിയുള്ള സ്ഥാപനങ്ങൾക്ക് റജിസ്റ്റേഡ് വോൾട്ട് മാനേജരാകാൻ അപേക്ഷിക്കാം.

ADVERTISEMENT

∙ യഥാർഥ സ്വർണത്തെ ഇജിആർ ആക്കാൻ വോൾട്ട് മാനേജർമാരെ (ഇവരാകും സ്വർണത്തിന്റെ സൂക്ഷിപ്പുകാർ) സമീപിക്കാം. വോൾട്ട് മാനേജർ സ്വർണം ഇജിആർ ആക്കി രാജ്യാന്തര സെക്യൂരിറ്റി ഐഡന്റിഫിക്കേഷൻ നമ്പർ നൽകും. തുടർന്ന് നിലവിലെ എക്സ്ചേഞ്ചുകളിലൂടെ വ്യാപാരം നടത്താം.

∙ ഇജിആർ യഥാർഥ സ്വർണമാക്കി മാറ്റുന്നതും മാനേജർമാർ വഴിയാണ്. ഒരു വ്യാപാര ദിനവും തൊട്ടടുത്ത ദിനവും കഴിഞ്ഞാൽ യഥാർഥ സ്വർണമാക്കാം. നിലവിൽ എംസിഎക്സ് അടക്കമുള്ള കമ്മോഡിറ്റി എക്സ്ചേഞ്ചുകളിൽ ഡെറിവേറ്റിവുകളായാണ് സ്വർണ വ്യാപാരം. ഇത് കാലാവധി എത്തുന്ന സമയത്തു മാത്രമാണ് ഡെലിവറി സാധ്യമാകുക.

ചിത്രം: AFP

∙ താൽപര്യമുള്ളിടത്തോളം കാലം നിക്ഷേപകന് ഇജിആർ സൂക്ഷിക്കാം.

∙ നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപയോക്താക്കളായിട്ടും വലിയ ഇറക്കുമതി ഡിമാൻഡ് ഉണ്ടായിട്ടും രാജ്യാന്തര സ്വർണ വില നിർണയത്തിൽ രാജ്യത്തിനു പങ്കില്ല. ഗോൾഡ് എക്സ്ചേഞ്ച് ഈ മേഖലയിൽ സാധ്യതകൾ തുറന്നേക്കാം.

ADVERTISEMENT

ആർക്കെല്ലാം വാങ്ങാം സ്വർണ ഓഹരി?

ഓഹരിവിപണിയിൽ ആർക്കും ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്നതുപോലെ സ്വർണ ഓഹരികളും വാങ്ങാനും വിൽക്കാനും കഴിയും. വ്യക്തികൾക്കും നിക്ഷേപകർക്കും സ്വർണം വാങ്ങാം. സ്വർണ ഇറക്കുമതിക്കാർ, റിഫൈനറികൾ, ബാങ്കുകൾ, ബുള്ള്യൻ വ്യാപാരികൾ, ആഭരണ നിർമാതാക്കൾ, സ്വർണ വ്യാപാര സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കൊക്കെ ഓഹരി വിപണിയിലൂടെ സ്വർണ ഇജിആറുകളുടെ വ്യാപാരം നടത്താം. വില കുറയുമ്പോൾ വാങ്ങുകയും വില ഉയരുമ്പോൾ വിൽക്കുകയും ചെയ്യാം. നിക്ഷേപമെന്ന നിലയിൽ ദീർഘകാലത്തേക്ക് വാങ്ങലുകൾ നടത്താം. രണ്ടു വ്യാപാര ദിനങ്ങൾക്കുള്ളിൽ ഫിസിക്കൽ സ്വർണം ലഭിക്കുമെന്നതിനാൽ റീട്ടെയ്ൽ വ്യാപാരികൾക്ക് ഇജിആർ ലാഭം നേടിക്കൊടുക്കും.

∙ വ്യാപാരത്തിൽ മേൽനോട്ടം ആർക്ക്?

സെബിയുടെ ഗോൾഡ് എക്സ്ചേഞ്ച് ചട്ടക്കൂട് പ്രകാരം അംഗീകൃത വോൾട്ട് മാനേജർമാർക്കു മാത്രമേ ഇ–റെസീറ്റുകൾ കൈകാര്യം ചെയ്യാനാകൂ. ഫിസിക്കൽ സ്വർണത്തിന് ആനുപാതികമായി ഇജിആറുകൾ പുറത്തിറക്കുന്നതു മാത്രമല്ല ഈ അംഗീകൃത വോൾട്ട് മാനേജർമാരുടെ ജോലി. ഇവ നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും സംബന്ധിച്ച എല്ലാ ഉത്തരവാദിത്തങ്ങളും ഇവർക്കായിരിക്കും. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട പരാതികളും വോൾട്ട് മാനേജർമാർ തന്നെ കൈകാര്യം ചെയ്യണം.

സ്വർണം ഇജിആർ ആക്കി മാറ്റാൻ...

അംഗീകൃത ഡെലിവറി സെന്ററുകൾ വഴി നിക്ഷേപിക്കുന്നതു വഴി സ്വർണം ഇജിആർ ആക്കി മാറ്റാം. തുടർന്ന് ബിഎസ്‌ഇയിൽ വ്യാപാരം ചെയ്യുന്നതിനായുള്ള ഡിപോസിറ്ററി റസീറ്റ് ജനറേറ്റ് ചെയ്യും. സ്വർണത്തിന്റെ മേലുള്ള ഈ റസീറ്റിൽ വോൾട്ട് മാനേജർമാർ പൊതുവായ ഒരു ഇന്റർഫെയ്സിൽ എല്ലാ വിവരങ്ങളും അടയാളപ്പെടുത്തി ഇലക്ട്രോണിക് ഗോൾഡ് റസീറ്റാക്കി മാറ്റും. ഇത് ഉടമയുടെ ഡീമാറ്റ് അക്കൗണ്ടിലേക്കു വരും. തുടർന്ന് വ്യാപാരം ആരംഭിക്കാം.

ഇജിആർ എങ്ങനെ വാങ്ങാം?

ഓഹരി വാങ്ങുന്നതിനോളം ലളിതമാണ് ഇജിആർ വാങ്ങുന്നതും. ഇതിന് ആവശ്യമുള്ളത് ഡിമാറ്റ് അക്കൗണ്ട് തന്നെയാണ്. ഓഹരി വിപണി പ്ലാറ്റ്പോമിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ ഇജിആർ വാങ്ങാം, വിൽക്കാം. സ്വർണം ഇജിആർ ആക്കി മാറ്റുക, ഇജിആറിന്റെ വ്യാപാരം (വാങ്ങലും വിൽക്കലും), ഇജിആറിനെ തിരിച്ച് ഫിസിക്കൽ സ്വർണമാക്കി മാറ്റുക എന്നീ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഗോൾഡ് എക്സ്ചേഞ്ച് ചെയ്യുന്നത്.

ഇജിആറിന്റെ നേട്ടങ്ങൾ

സ്വർണം പോലെ മൂല്യമേറിയ ലോഹത്തിന്റെ വ്യാപാരം കാര്യക്ഷമമാക്കുന്നതിനും വില സുതാര്യത ഉറപ്പുവരുത്തുന്നതിനും പുതിയ സംവിധാനം സഹായിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് സെബിയുടെ തത്വത്തിലുള്ള അംഗീകാരം ബിഎസ്ഇക്ക് ലഭിച്ചത്. തുടർന്ന് എക്സ്ചേഞ്ച് അംഗങ്ങൾക്കിടയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇജിആറുകളിൽ ഇടപാട് നടത്തി. അന്തിമ അനുമതി ലഭിച്ച് ഒരുമാസത്തിനകം ഇടപാടിന് തുടക്കമിടാൻ ബിഎസ്ഇക്ക് ആയി എന്നതു നേട്ടമാണ്. സ്വർണത്തിന്റെ പരിശുദ്ധി, കാര്യക്ഷമമായ വില, ഇടപാടിലെ സുതാര്യത എന്നിവ ഉറപ്പുവരുത്താൻ പുതിയ സംവിധാനം വഴി കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രയോജനം. 

∙സ്വർണ ഇടപാടുകളിലെ സുതാര്യതയേറും

ആഗോളതലത്തിൽ സ്വർണത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. ശരാശരി 800-900 ടൺ സ്വർണമാണ് രാജ്യം പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത്. വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന രാജ്യമായിട്ടും രാജ്യാന്തര തലത്തിൽ വിലയിൽ ഇടപെടാനോ സ്വാധീനം ചെലുത്താനോ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സ്പോട് ഗോൾഡ് വ്യാപാരത്തിലൂടെ വിലയിൽ ഇടപെടാൻ ഇജിആർ പ്ലാറ്റ്ഫോമിലൂടെ കഴിയുമെന്ന വിലയിരുത്തലുകളും വരുന്നുണ്ട്. അതായത് സ്വർണ ഓഹരിയുടെ സുതാര്യ വ്യാപാരം നടക്കുന്ന ഇന്ത്യയിലെ സാഹചര്യങ്ങളും ആഗോള സ്വർണവിലയെ ഭാവിയിൽ നിർണായകമായി സ്വാധീനിച്ചേക്കും. കൂടുതൽ ഇടപാടുകാരും നിക്ഷേപകരും വ്യാപാരികളും സ്വർണ ഓഹരികളിലേക്കിറങ്ങുകയും നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് കൂടി സംവിധാനം ആരംഭിക്കുകയും ചെയ്താൽ സ്വർണവിലയുടെ കാര്യത്തിലും സ്വർണ ഇടപാടുകളിലെ സുതാര്യതയുടെ കാര്യത്തിലും ഭാവിയിൽ വലിയ മാറ്റങ്ങൾ വന്നേക്കാം. 

∙സ്വർണവില ഏകീകരിക്കപ്പെടുമെന്ന പ്രതീക്ഷ

നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങാനാഗ്രഹിക്കുന്നവർക്ക് ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ ഇടമാണ് രാജ്യത്തെ ഗോൾഡ് എക്സ്ചേഞ്ച് നൽകുക. ഭാവിയിലെങ്കിലും രാജ്യത്ത് സ്വർണവില ഏകീകരിക്കപ്പെടുമെന്ന പ്രതീക്ഷയും സ്വർണ എക്സ്ചേഞ്ച് നൽകുന്നുണ്ട്. കമ്മോഡിറ്റി എക്സ്ചേഞ്ചുകളിൽ ഡെറിവേറ്റീവുകളായി നടന്നിരുന്ന സ്വർണ വ്യാപാരത്തിന്റെ രീതിയും മാറും. ഡെറിവേറ്റീവുകളുടെ കാലാവധി എത്തുമ്പോൾ മാത്രമായിരുന്നു ഇതുവരെ ഡെലിവറി സാധ്യമായിരുന്നതെങ്കിൽ ഇനി ടി പ്ലസ് വൺ ഡേ (ഓഹരി വിപണിയിലെ ഒരു വ്യാപാരദിനവും തൊട്ടടുത്ത ദിവസവും) കഴിഞ്ഞാൽ ഡെലിവറിയെടുക്കാം.

വരുമോ സ്വർണത്തിന് ഒറ്റവില?

ഓഹരിയുടെ രൂപത്തിൽ സ്വർണം വാങ്ങാനും വിൽക്കാനുമുള്ള ഗോൾഡ് എക്സ്ചേഞ്ച് ആരംഭിക്കുമ്പോൾ രാജ്യം മുഴുവൻ സ്വർണത്തിന് ഒരു വിലയാകുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. രാജ്യത്തെവിടെ നിന്നും ഗോൾഡ് എക്സ്ചേഞ്ചുകളിലൂടെ ഒരേ വിലയിൽ ഗുണമേന്മ ഉറപ്പുള്ള സ്വർണം വാങ്ങാനാകുമെങ്കിലും സ്വർണാഭരണ വിപണന മേഖലയിൽ വിലയുടെ ഏകീകരണം നടക്കാനുള്ള സാധ്യതയില്ല. നിലവിൽ പല സംസ്ഥാനങ്ങളിലും പല വിലയാണു സ്വർണത്തിന്. ഒരു പവന്റെ സ്വർണാഭരണത്തിന് കേരളത്തിലും തമിഴ്നാട്ടിലും രണ്ടു വിലയാണ്. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലും വിലയിൽ വ്യത്യാസമുണ്ട്. സംസ്ഥാനത്തു തന്നെ ഇപ്പോൾ ജ്വല്ലറികളിൽ നേരിയ തോതിലുള്ള വിലവ്യത്യാസങ്ങളുണ്ട്. 

സുതാര്യ വില നിർണയം

എങ്കിലും ഏകീകൃത സ്വർണവില എന്ന ലക്ഷ്യത്തിലേക്കെത്താൻ ഗോൾഡ് എക്സ്ചേഞ്ചിനു കഴിയുമോ എന്നു കാത്തിരുന്നു കാണണം. സ്വർണത്തിന് ഏറ്റവും സുതാര്യമായ രീതിയിൽ വില നിർണയിക്കാൻ ഗോൾഡ് എക്സ്ചേഞ്ച് സഹായിക്കുമെന്ന് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി അറിയിച്ചിട്ടുണ്ട്. സ്വർണത്തിന് രാജ്യത്ത് ഒരു വില എന്നതു നിക്ഷേപത്തിന്റെ കാര്യത്തിൽ പ്രായോഗികമാകുമെങ്കിലും ആഭരണ വ്യാപാരമേഖലയെ ഇതു ബാധിക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിക്ഷേപത്തിനു 24 കാരറ്റ് സ്വർണമാണ് വരുന്നത്. ആഭരണ നിർമാണത്തിനു കുറച്ചു കൂടി പരിശുദ്ധി കുറഞ്ഞ കാരറ്റുകളാണ്. മാത്രമല്ല, നിക്ഷേപത്തിനുള്ള സ്വർണവില നിശ്ചയിക്കുന്ന രീതിയിലല്ല, ആഭരണങ്ങളുടെ വില നിർണയം നടക്കുന്നത്.

(Photo by NOAH SEELAM / AFP)

സ്വർണവ്യാപാരത്തിന് അതോറിറ്റി വരുമ്പോൾ

ഗോൾഡ് എക്സ്ചേഞ്ചിൽ സെബി പോലുള്ള ഉന്നത നിയന്ത്രണ സംവിധാനം വരുമ്പോൾ അതിന്റെ പ്രയോജനവും നിക്ഷേപകർക്കു ലഭിക്കും. കൂടുതൽ സുതാര്യതയും കൃത്യതയുമാകും വലിയ പ്രത്യേകത. രാജ്യത്തെ വില ഏകീകരിക്കപ്പെടുമെന്ന് സെബി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാരം കൂടുതൽ നിയമാനുസൃതമാകും. സ്വർണത്തിന്റെ ഗുണമേൻമ ഉറപ്പാക്കാനാകുമെന്നതും വലിയ നേട്ടമാണ്. ഗുണമേൻമയുള്ള, ഉറപ്പുള്ള സ്വർണത്തിന്റെ വ്യാപാരമായിരിക്കും എക്സ്ചേഞ്ചിൽ നടക്കുക. കഴിഞ്ഞ ദീപാവലി ദിവസം രാജ്യം തുടങ്ങിവച്ച സുതാര്യ സ്വർണവ്യാപാരത്തിലേക്ക് സാധാരണക്കാർ ഉൾപ്പെടെ ഒട്ടേറെപ്പേർ ഉടൻ എത്തിയേക്കും.

English Summary: BSE Launches Electronic Gold Receipts (EGR): What is it? How it Works? Explained