ക്രിസ്മസിന് സമ്മാനിക്കാം, യേശുവിന്‍റെ ചിത്രം പതിച്ച സ്വർണ ബാർ
ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ റിഫൈനറിയായ എംഎംടിസി-പിഎഎംപി ലോര്‍ഡ് ജീസസ് ഗോള്‍ഡ് ബാര്‍ ഉള്‍പ്പെടെയുള്ള ഉത്സവശേഖരം പുറത്തിറക്കി. യേശുക്രിസ്തുവിന്‍റെ ജനനത്തെ ലോകമെമ്പാടും അനുസ്മരിക്കുന്ന ക്രിസ്മസ് ആഘോഷത്തിനായി 10 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണക്കട്ടിയില്‍ യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ ചിത്രമാണ്

ഈ ക്രിസ്മസിന് പ്രിയപ്പെട്ടവർക്ക് സ്വർണത്തിൽ തീർത്ത തിരുഹൃദയം സമ്മാനിക്കാം. ഗോൾഡ് ആന്‍ഡ് സില്‍വര്‍ റിഫൈനറിയായ എംഎംടിസി-പിഎഎംപി ലോര്‍ഡ് ജീസസ് ഗോള്‍ഡ് ബാര്‍ ഉള്‍പ്പെടെയുള്ള ഉത്സവശേഖരം പുറത്തിറക്കി. ക്രിസ്മസ് ആഘോഷത്തിനായി 10 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണക്കട്ടിയില്‍ യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. ഇരുപത്തിനാല് കാരറ്റ് സ്വര്‍ണബാറിലാണ് (999.9 പരിശുദ്ധി) ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്വിസ് സാങ്കേതികവിദ്യയിൽ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഈ ഉല്‍പ്പന്നം തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക പാക്കറ്റില്‍ ലഭ്യമാക്കുന്ന 24 കാരറ്റ് (999.9 പരിശുദ്ധി) ശുദ്ധ സ്വര്‍ണ്ണം പ്രിയപ്പെട്ടവര്‍ക്കു സമ്മാനിക്കുന്നതിന് അനുയോജ്യമാണെന്ന് എംഎംടിസി-പിഎഎംപി സിഇഒയും എംഡിയുമായ വികാസ് സിംഗ് പറഞ്ഞു.
ക്രിസ്മസ് നാണയങ്ങള്‍ പോലുള്ള മറ്റ് ക്രിസ്മസ് ഓഫറുകള്‍ക്കൊപ്പം ജീസസ് ഗോള്‍ഡ് ബാറും എംഎംടിസി-പിഎഎംപിയുടെ എക്സ്ക്ലൂസീവ് ഔട്ട്ലെറ്റ് അല്ലെങ്കില്‍ വെബ്സൈറ്റ്, ജ്വല്ലറി പങ്കാളികള്‍, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ പങ്കാളികള്‍ തുടങ്ങിയവ വഴി വാങ്ങാം. ഇരുപതു ഗ്രാം നാണയങ്ങളില്‍ ഹോളി, റെയിന്‍ ഡിയര്‍, ക്രിസ്മസ് ഐക്കണോഗ്രഫി എന്നിവയുടെ ചിത്രമുണ്ട്.
English Summary : MMTC PAMp Launched Lord Jesus Gold Bar for Christmas Gifting