ഈ ഓൺലൈൻ തട്ടിപ്പ് നിങ്ങളേയും തേടി എത്തിയേക്കാം. തട്ടിപ്പ് ഇങ്ങനെ ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, LCD ടിവികൾ, വാഷിങ് മെഷീനുകൾ, സോഫകൾ തുടങ്ങിയവ നിസ്സാര വിലയ്ക്കോ പാരിതോഷികമായോ സ്വന്തമാക്കാം. ഓൺലൈനിലൂടെയാണ് കച്ചവടം. അമ്പരപ്പിക്കുന്ന ഇത്തരം ഓഫറുകൾ നിത്യേന സമൂഹ മാധ്യമങ്ങളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, LCD ടിവികൾ, വാഷിങ് മെഷീനുകൾ, സോഫകൾ തുടങ്ങിയവ നിസാര വിലയ്ക്കോ പാരിതോഷികമായോ സ്വന്തമാക്കാം! ഓൺലൈനിലൂടെയാണ് കച്ചവടം. അമ്പരപ്പിക്കുന്ന ഇത്തരം ഓഫറുകൾ നിത്യേന സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിനൊപ്പം Fans അല്ലെങ്കിൽ club എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ. ഓൺലൈൻ ട്രാൻസ് ലേറ്റർ ഉപയോഗിച്ച് വിവിധ ഭാഷകളിൽ പരസ്യങ്ങൾ നൽകുന്നു. അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമാണ് പരസ്യ വാക്യങ്ങൾ. ഒറ്റ നോട്ടത്തിൽ തന്നെ ഇതു തട്ടിപ്പാണെന്നു മനസ്സിലാക്കാം.

തട്ടിപ്പിനായി മത്സരങ്ങളും

ADVERTISEMENT

പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിന്റെ വലയെറിഞ്ഞ് കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിനു പേരാണ് ഫോളോ ചെയ്യുന്നത്. ഓഫർ പോസ്റ്റുകളിൽ പ്രതികരിക്കുന്നവരെ മത്സരത്തിൽ തിരഞ്ഞെടുത്തതായി അറിയിക്കും. തുടർന്ന് സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം ആവശ്യപ്പെടും. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഇ മെയിൽ വിലാസം, ജനന തീയതി തുടങ്ങിയ വിവരങ്ങൾ പങ്ക് വയ്ക്കാൻ ലിങ്ക് അയച്ചു നൽകും. വിശ്വാസം നേടാനായി നേരത്തെ സമ്മാനം ലഭിച്ചവരുടേതെന്ന് അവകാശപ്പെടുന്ന ഫോട്ടോകളും അയച്ചു തരും. പണവും വിവരങ്ങളും നൽകിയാൽ അയച്ചു കൊടുത്തതും അക്കൗണ്ടിലുള്ള സംഖ്യയും നഷ്ടപ്പെടും. പിന്നീട് അവരെ ബന്ധപ്പെടാനും കഴിഞ്ഞെന്നു വരില്ല. ചില കമ്പനികളുടെ നൂറാം വാർഷിക ഓഫർ എന്നെല്ലാം പറഞ്ഞും തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്.

പൊലീസ് മുന്നറിയിപ്പ്

ADVERTISEMENT

ഇത്തരം പരസ്യങ്ങളിൽ ഭ്രമിച്ച് തട്ടിപ്പുകളിൽ ചെന്നു വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു. അവരുടെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച അറിയിപ്പ്. ഇതു പോലുള്ള പോസ്റ്റുകൾ അവഗണിക്കണമെന്നും പ്രതികരിക്കാൻ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പിൽ പറയുന്നു.

English Summary : Online Frauds in New Form. Never Respond to it 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT