ഞാൻ 2006 ൽ വാങ്ങിയ ഭൂമി വിൽക്കുവാൻ ഉദ്ദേശിക്കുന്നു. ഇവിടെ ക്യാപ്പിറ്റൽ ഗെയിൻ ടാക്സ് കണക്കാക്കുന്നത് എങ്ങനെ? ആദായനികുതി ഇളവിനായി എവിടെ നിക്ഷേപിക്കാം? ഇവയുടെ ലോക് ഇൻ പീരിയഡ് എത്ര? എത്ര ആദായം പ്രതീക്ഷിക്കാം? ഭാസ്കരൻ, കൊച്ചി നിലവിലെ വിലക്കയറ്റ സൂചിക അനുസരിച്ച്, അന്നു ഭൂമി വാങ്ങിയ വിലയുടെ ഇപ്പോഴത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ 2006 ൽ വാങ്ങിയ ഭൂമി വിൽക്കുവാൻ ഉദ്ദേശിക്കുന്നു. ഇവിടെ ക്യാപ്പിറ്റൽ ഗെയിൻ ടാക്സ് കണക്കാക്കുന്നത് എങ്ങനെ? ആദായനികുതി ഇളവിനായി എവിടെ നിക്ഷേപിക്കാം? ഇവയുടെ ലോക് ഇൻ പീരിയഡ് എത്ര? എത്ര ആദായം പ്രതീക്ഷിക്കാം?

ഭാസ്കരൻ, കൊച്ചി

ADVERTISEMENT

നിലവിലെ വിലക്കയറ്റ സൂചിക അനുസരിച്ച്, അന്നു ഭൂമി വാങ്ങിയ വിലയുടെ ഇപ്പോഴത്തെ വില ആദ്യം നിർണയിക്കണം. അതിന്റെയും താങ്കൾ വിൽക്കുന്ന വിലയുടെയും വ്യത്യാസമാണ് മൂലധന നേട്ടം. ഓരോ വർഷവും ആദായനികുതി വകുപ്പ് വിലക്കയറ്റ സൂചിക പ്രഖ്യാപിക്കും. 2006-07 ലെ സൂചിക 122 ആണ്. 2022-23 ൽ അത് 331 ആണ്. 2023-24 ലേത് 348 രൂപയാണ്. വസ്തു വാങ്ങി മൂന്നു വർഷത്തിനു ശേഷമാണു വിൽപനയെന്നതിനാൽ ഇവിടത്തെ ലാഭം ദീർഘകാല മൂലധനനേട്ടമാണ്. ആദ്യം അതു കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 2006-07 ൽ 10 ലക്ഷം രൂപയ്ക്കാണു വസ്തു വാങ്ങിയതെന്നും 2022-23 ൽ 50 ലക്ഷം രൂപയ്ക്കു വിറ്റു എന്നും സങ്കൽപിക്കുക. വാങ്ങിയ വിലയുടെ വിലക്കയറ്റ സൂചിക അനുസരിച്ചുള്ള ഇപ്പോഴത്തെ വില കണക്കാക്കാൻ വിറ്റ വർഷത്തിന്റെ വിലക്കയറ്റ സൂചികയെ വാങ്ങിയ വർഷത്തെ സൂചിക കൊണ്ടു ഹരിക്കുക. ആ സംഖ്യ കൊണ്ടു വാങ്ങിയ വിലയെ ഗുണിച്ചാൽ വാങ്ങിയ വിലയുടെ സൂചിക അനുസരിച്ചുള്ള ഇപ്പോഴത്തെ വില ലഭിക്കും.

ADVERTISEMENT

മേൽപറഞ്ഞ ഉദാഹരണത്തിൽ ( 331 / 122 ) x 10,00,000 = 27,13,115 രൂപ എന്നത് ഇപ്പോഴത്തെ വിലയായി കണക്കാക്കാം. വിറ്റ വിലയായ 50 ലക്ഷത്തിൽനിന്ന് അതു കുറച്ചാൽ കിട്ടുന്ന 22,86,885 രൂപ ദീർഘകാല മൂലധന ലാഭമാണ്. അതിന്റെ 20% അതായത്, 4.57 ലക്ഷം രൂപ നികുതിയായി നൽകണം. ആദായ നികുതി നിയമം 54 എഫ് അനുസരിച്ചു വിൽക്കുന്ന തുക മുഴുവനും കൊണ്ട് പുതിയ വീടു നിർമിച്ചാൽ ഈ നികുതി മുഴുവനായും ഒഴിവാക്കാം.

ADVERTISEMENT

54 ഇസി അനുസരിച്ചു വിൽപനയിലെ ലാഭം NHAI, REC, PFC, IRFC എന്നീ സർക്കാർ സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിൽ നിക്ഷേപിച്ചാലും നികുതി ഒഴിവാക്കാം. ഇവിടെ 50 ലക്ഷം രൂപയാണ് ഉയർന്ന നിക്ഷേപ പരിധി. കാലാവധി 5 വർഷവും വാർഷിക പലിശ 5% ആണ്. കിട്ടുന്ന പലിശയ്ക്കു നികുതി നൽകുകയും വേണം. താങ്കളുടെ ബാങ്ക് മുഖാന്തരം ഇവയിൽ നിക്ഷേപിക്കാൻ കഴിയും.

മലയാള മനോരമ സമ്പാദ്യം 2023 മെയ് ലക്കം  ഫിൻഇൻഫോ കോളത്തിൽ പ്രസിദ്ധീകരിച്ചത്.

സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ 9207749142 എന്ന നമ്പരിലേക്ക് പേരും സ്ഥലവും അടക്കം വാട്‌സാപ് ചെയ്യുക.  എഡിറ്റർ, മനോരമ സമ്പാദ്യം, കോട്ടയം– 686001 എന്ന വിലാസത്തിൽ തപാലിലോ sampadyam@mm.co.in എന്ന മെയിലിലോ ചോദ്യങ്ങൾ അയക്കാം.

English Summary-How to save Capital Gains Tax on Sale of Land