2023 ഓഗസ്റ്റ് 1 മുതൽ, ജിഎസ്ടിയുമായി ബന്ധപ്പെട്ട വിവിധ മാറ്റങ്ങൾ,എൽപിജി, പിഎൻജി, വാണിജ്യ വാതക വിലകളിലും മാറ്റങ്ങൾ ഉണ്ടായേക്കാം.ഈ മാറ്റങ്ങൾ ഒരു സാധാരണക്കാരന്റെ ബജറ്റിനെ നേരിട്ട് ബാധിക്കുന്നവയാണ്. ജി എസ് ടി : 5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള ബിസിനസുകൾ ഓഗസ്റ്റ് 1 മുതൽ ഇലക്ട്രോണിക് ഇൻവോയ്‌സുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഗസ്റ്റ് 1 മുതൽ, ജിഎസ്ടിയുമായി ബന്ധപ്പെട്ട വിവിധ മാറ്റങ്ങൾക്ക് പുറമേ, എൽപിജി, പിഎൻജി, വാണിജ്യ വാതക വിലകളിലും മാറ്റങ്ങൾ ഉണ്ടായേക്കാം. ഈ മാറ്റങ്ങൾ ഒരു സാധാരണക്കാരന്റെ ബജറ്റിനെ നേരിട്ട് ബാധിക്കുന്നവയാണ്. 

ജി എസ് ടി : 5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള ബിസിനസുകാർ ഓഗസ്റ്റ് 1 മുതൽ ഇലക്ട്രോണിക് ഇൻവോയ്‌സുകൾ നൽകണം. 

ADVERTISEMENT

ആദായ നികുതി :ഐടിആർ പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു, അതിനാൽ ഈ തീയതിക്ക് ശേഷം ഐടിആർ സമർപ്പിക്കുന്ന ആളുകൾ പിഴ അടയ്‌ക്കേണ്ടിവരും. അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ ഡിസംബർ 31 വരെ 5000 രൂപ പിഴയോടെ ഐടിആർ ഫയൽ ചെയ്യാനാകും. 

ബാങ്ക് അവധി : ഓഗസ്റ്റിൽ രക്ഷാബന്ധൻ, മുഹറം തുടങ്ങിയ വിവിധ ആഘോഷങ്ങൾ കാരണം 14 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. ശനി, ഞായർ ദിവസങ്ങളിലെ അവധികളും ഓണാവധിയും ശ്രീനാരായണ ഗുരു ജയന്തിയുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. 

ADVERTISEMENT

എൽ പി ജി സിലിണ്ടർ വില : എൽപിജി, വാണിജ്യ സിലിണ്ടറുകൾ എന്നിവയുടെ വിലയിലും ഓഗസ്റ്റിൽ മാറ്റം പ്രതീക്ഷിക്കുന്നു. എണ്ണക്കമ്പനികൾ എല്ലാ മാസവും 1, 16 തീയതികളിൽ എൽപിജി വില മാറ്റുന്നതിനാൽ. ഇതിന് പുറമെ പിഎൻജി, സിഎൻജി എന്നിവയുടെ നിരക്കിലും മാറ്റമുണ്ടായേക്കും.

ചെലവ് ചുരുക്കാൻ ഉത്സവ സീസൺ : ഓഗസ്റ്റിൽ, സ്വാതന്ത്ര്യ ദിനത്തിനും രക്ഷാ ബന്ധനോടും അനുബന്ധിച്ച് പല  ഷോപ്പിങ് ഓഫറുകൾ ഉണ്ടാകും. കേരളത്തിൽ ഓണം സീസണ് പുറമേയാണിത്. ഉത്സവ സീസണിൽ ക‍ൃത്യമായ ബജറ്റ് തയ്യാറാക്കി  ഷോപ്പിങ് നടത്തിയില്ലെങ്കിൽ പോക്കറ്റ് ചോരുന്ന വഴിയറിയില്ല. അധിക  ചെലവുകൾ ഒഴിവാക്കുക. അധിക കിഴിവുകൾക്കും ക്യാഷ്ബാക്കുകൾക്കുമായി  കാർഡുകൾ ഉപയോഗിക്കുക. റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യുക. 

ADVERTISEMENT

English Summary : Know these Financial Changes in August