പഠിക്കാനും പണമുണ്ടാക്കാനും വിദേശത്തു പോകണോ? നാട്ടിലുമുണ്ടു വഴികൾ
മലയാളികളുടെ തൊഴിലിനും മികച്ച ജീവിത ശൈലി ആര്‍ജിക്കുന്നതിനും വേണ്ടിയുള്ള കുടിയേറ്റങ്ങള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1960-70കളില്‍ ആരംഭിച്ച ഗള്‍ഫിലേക്ക് തൊഴില്‍ തേടിയുള്ള മലയാളികളുടെ കുടിയേറ്റം കേരളത്തിന്റെ ഗാര്‍ഹിക സമ്പാദ്യ നിരക്ക് വര്‍ധിക്കാന്‍ ഏറെ
മലയാളികളുടെ തൊഴിലിനും മികച്ച ജീവിത ശൈലി ആര്‍ജിക്കുന്നതിനും വേണ്ടിയുള്ള കുടിയേറ്റങ്ങള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1960-70കളില്‍ ആരംഭിച്ച ഗള്‍ഫിലേക്ക് തൊഴില്‍ തേടിയുള്ള മലയാളികളുടെ കുടിയേറ്റം കേരളത്തിന്റെ ഗാര്‍ഹിക സമ്പാദ്യ നിരക്ക് വര്‍ധിക്കാന്‍ ഏറെ
മലയാളികളുടെ തൊഴിലിനും മികച്ച ജീവിത ശൈലി ആര്‍ജിക്കുന്നതിനും വേണ്ടിയുള്ള കുടിയേറ്റങ്ങള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1960-70കളില്‍ ആരംഭിച്ച ഗള്‍ഫിലേക്ക് തൊഴില്‍ തേടിയുള്ള മലയാളികളുടെ കുടിയേറ്റം കേരളത്തിന്റെ ഗാര്‍ഹിക സമ്പാദ്യ നിരക്ക് വര്‍ധിക്കാന്‍ ഏറെ
മലയാളികളുടെ തൊഴിലിനും മികച്ച ജീവിത ശൈലി ആര്‍ജിക്കുന്നതിനും വേണ്ടിയുള്ള കുടിയേറ്റങ്ങള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1960-70കളില്‍ ആരംഭിച്ച ഗള്‍ഫിലേക്ക് തൊഴില്‍ തേടിയുള്ള മലയാളികളുടെ കുടിയേറ്റം കേരളത്തിന്റെ ഗാര്‍ഹിക സമ്പാദ്യ നിരക്ക് വര്‍ധിക്കാന്‍ ഏറെ സഹായകമായി. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് പഠനത്തിനും തൊഴിലിനുമായി യൂറോപ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്‌ഡങ്ങളിലേക്കുള്ള മലയാളി യുവാക്കളുടെ ഒഴുക്ക് സംഭവിക്കുന്നത്.
കേരളം തൊഴിലിനും പഠനത്തിനുമുള്ള മികച്ച ഇടമല്ലെന്ന തോന്നല്‍ നമ്മുടെ യുവാക്കള്‍ക്കിടയില്‍ പ്രചരിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ഇപ്പോള്‍ ആ തോന്നല്‍ അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നുവെന്ന് പറയാം. കേരളത്തിലെ പട്ടണങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സ്വകാര്യ ആഡംബര ബസ് സര്‍വീസുകള്‍ നടക്കുന്നത് ബാംഗ്ലൂരിലേക്ക് ആയത് അവിടം തൊഴിലിനും വിദ്യാഭ്യാസത്തിനും ഉചിതമായ ഇടമാണെന്ന ധാരണയില്‍ മലയാളി യുവാക്കള്‍ നടത്തുന്ന യാത്രകള്‍ പെരുകിയത് മൂലമാണ്. ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന ഗ്രൗണ്ടില്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ `ഫ്‌ളൈയിങ് ടു കൊച്ചി/ തിരുവനന്തപുരം/ കോഴിക്കോട്' എന്ന പരസ്യം തെളിയുന്നത് ബാംഗ്ലൂര്‍ പോലുള്ള അന്യസംസ്ഥാന നഗരങ്ങളേക്കാള്‍ ആകര്‍ഷകമായി ലണ്ടന്‍ പോലുള്ള അന്യ രാജ്യ നഗരങ്ങളെ മലയാളികള്‍ കാണാന്‍ തുടങ്ങിയതിന്റെ ഒരു ഫലമാണ്.
ലക്ഷ്യം സമ്പൂര്‍ണ കുടിയേറ്റം
വിദ്യാഭ്യാസത്തിനായി വായ്‌പയെടുത്തും ആസ്‌തികള്‍ വിറ്റും കേരളത്തിലെ യുവാക്കളുടെ യൂറോപ്പിലേക്കും കാനഡയിലേക്കുമുള്ള ഒഴുക്ക് ഗള്‍ഫിലേക്കുള്ള തൊഴില്‍ തേടിയുള്ള പോക്കില്‍ നിന്ന് വ്യത്യസ്‌തമായി ഒരു സമ്പൂര്‍ണമായ കുടിയേറ്റം തന്നെ ലക്ഷ്യമിട്ടാണ്. യൂറോപ്പും കാനഡയും ഓസ്‌ട്രേലിയയുമൊക്കെ ജീവിതകാലം മുഴുവന്‍ സെറ്റില്‍ ചെയ്യാനുള്ള മികച്ച ഇടങ്ങളായാണ് അവര്‍ കാണുന്നത്.
കാനഡയും ഓസ്‌ട്രേലിയയും പോലുള്ള ജനസംഖ്യ കുറഞ്ഞ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എമിഗ്രേഷന്‍ ചട്ടങ്ങള്‍ കൂടുതല്‍ ശക്തമായി വരികയാണ്. മാത്രവുമല്ല, വികസിത രാജ്യങ്ങളിലെ ഉയര്‍ന്ന ജീവിത ചെലവ് ഇടത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സമ്പാദിക്കാനുള്ള സാധ്യത കുറയ്‌ക്കുകയാണ് ചെയ്യുന്നത്. ഇടത്തരം തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് ജീവിത ശൈലി താരതമ്യേന മികച്ച രീതിയില്‍ തുടരണമെങ്കില്‍ സമ്പാദ്യശീലത്തില്‍ പല വിട്ടുവീഴ്‌ചകളും ചെയ്യേണ്ടിവരുമെന്നതാണ് ഈ രാജ്യങ്ങളിലെ സ്ഥിതി. ഉപഭോഗം ശീലമാക്കുകയും സമ്പാദ്യം അപ്രധാനമായി കാണുകയും ചെയ്യുന്ന വികസിത രാജ്യങ്ങളിലെ പൗരന്‍മാരുടെ വഴിയേ തിരിയേണ്ടി വരുന്നതോടെ കുടിയേറ്റത്തിന്റെ പ്രധാന ലക്ഷ്യമായ നല്ല സമ്പാദ്യം എന്ന ലക്ഷ്യം ബലി കഴിക്കേണ്ടി വരും.
ഉചിതമായ രീതിയോ?
ഇന്ത്യ മികച്ച വളര്‍ച്ച കൈവരിക്കുന്ന സാഹചര്യത്തില്‍ അതില്‍ വിശ്വസിക്കാതെ വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുന്ന വികസിത രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് ഉചിതമായ രീതിയാണോ എന്ന ചോദ്യവും പ്രസക്തമാണ്. പഠനത്തിനൊപ്പം പാര്‍ട്ട് ടൈം തൊഴിലും ചെയ്യുക എന്ന ലക്ഷ്യത്തോടെ യൂറോപ്പിലേക്കും കാനഡയിലേക്കും പോകുന്നവര്‍ക്കു തൊഴിൽ, വരുമാന സാധ്യതകള്‍ കുറഞ്ഞുവരികയാണ്. യുകെ പോലുള്ള രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം വര്‍ധിച്ചതോടെ പാര്‍ട് ടൈം തൊഴില്‍ അവസരങ്ങള്‍ തീര്‍ത്തും കുറഞ്ഞു.
ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പഠിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നതിന് പകരം വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതാണ് നല്ലത് എന്ന് തീരുമാനിച്ചുറപ്പിക്കുന്നതിന് മുമ്പ് അവിടങ്ങളിലെ ഉപഭോഗ ചെലവ്, എമിഗ്രേഷന്‍ സങ്കീര്‍ണതകള്‍, തൊഴില്‍ അവസരങ്ങള്‍ കുറയുന്ന പ്രവണത തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യ ഗ്രോത്ത് സ്റ്റോറി മികച്ച വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരങ്ങള്‍ ഏറിവരുന്നതിന് വഴിവെക്കുമെന്നു കൂടി നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്. പല ആഗോള സ്ഥാപനങ്ങളും ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ തയാറെടുക്കുന്നതിനാൽ വരും നാളുകളിൽ ഇന്ത്യയിൽ വ്യവസായ രംഗത്തും തൊഴിൽ രംഗത്തുമൊക്കെ വൻ മുന്നേറ്റമുണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്.
ലേഖകന്‍ ഹെഡ്‌ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്