മിഠായി വാങ്ങണേലും വേണം യുപിഐ, ഇടപാട് പരിധി അറിയുമോ?
ഒരു മിഠായി വാങ്ങിയാല്‍ അല്ലെങ്കില്‍ ഒരു ചായ കുടിച്ചാല്‍ പോലും ഗൂഗില്‍ പേയോ ഫോണ്‍പേയോ ഉപയോഗിച്ചാണ് പണം നല്‍കുന്നത്. അതായത് യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഉപയോഗിച്ചുള്ള ഇടപാടുകള്‍ ആണ് നമ്മള്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ നിരവധി യുപിഐ ഇടപാടുകള്‍ ഇന്നുണ്ട്. ദിവസം കോടികളുടെ ഇടപാടുകളാണ് യുപിഐ

ഒരു മിഠായി വാങ്ങിയാല്‍ അല്ലെങ്കില്‍ ഒരു ചായ കുടിച്ചാല്‍ പോലും ഗൂഗില്‍ പേയോ ഫോണ്‍പേയോ ഉപയോഗിച്ചാണ് പണം നല്‍കുന്നത്. അതായത് യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഉപയോഗിച്ചുള്ള ഇടപാടുകള്‍ ആണ് നമ്മള്‍ കൂടുതലും നടത്തുന്നത്. അതുകൊണ്ട് തന്നെ നിരവധി യുപിഐ ഇടപാടുകള്‍ ഇന്നുണ്ട്. ദിവസം കോടികളുടെ ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. ഓഫറുകളും മറ്റ് ഡിസ്‌കൗണ്ടുകളും ഇത്തരം പ്ലാറ്റ് ഫോം നല്‍കുന്നുമുണ്ട്.
കൈയ്യില്‍ പണം സൂക്ഷിക്കുന്ന രീതി കുറഞ്ഞ് ആളുകള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി മാറുന്നു എന്നതാണിത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഒരു ദിവസം എത്ര ഇടപാടുകള്‍ നടത്താം, എത്ര രൂപ അയയ്ക്കാം തുടങ്ങിയ വിവരങ്ങള്‍ എത്ര പേർക്കറിയാം. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുക.
ഒരു ദിവസത്തെ പരിധി
ഒരു ദിവസം യുപിഐ വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുന്ന തുക നിങ്ങളുടെ ബാങ്കിനെയും നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പിനെയും ആശ്രയിച്ചിരിക്കും. എന്നാല്‍, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രകാരം ഒരു ഉപയോക്താവിന് ഒരു ദിവസം യുപിഐ വഴി ഒരു ലക്ഷം രൂപ വരെ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയൂ. 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ യുപിഐ പേയ്മെന്റുകള്‍ ഒരു ബാങ്കും അനുവദിക്കില്ല.
ഗൂഗിള്‍ പേ
ഒരു ലക്ഷം രൂപയാണ് ഗൂഗിള്‍ പേയുടെ പരിധി.മാത്രമല്ല ഒരു ദിവസം 10 ഇടപാടുകളില്‍ കൂടുതല്‍ നടത്താന്‍ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നില്ല. ഇതിനര്‍ത്ഥം ഉപയോക്താവിന് ഒരു ദിവസം ഒന്നുകില്‍ ഒരു ലക്ഷം രൂപയുടെ ഒരു ഇടപാട് അല്ലെങ്കില്‍ വിവിധ തുകകളുടെ 10 ഇടപാടുകള്‍ വരെ നടത്താം. ഇന്ത്യയില്‍ എവിടെയും ഗൂഗില്‍ പേ ഉപയോഗിക്കാം.
ഫോണ്‍പേ
ഫോണ്‍പേ ഗൂഗിള്‍പേ പോലെ തന്നെയാണ്. സമാനമായ രീതിയിലുള്ള ഇടപാട് പരിധികള്‍ ഉണ്ട്. ഒരു ദിവസത്തേക്ക് ഒരു ലക്ഷം രൂപ മാത്രമേ അയക്കാന്‍ സാധിക്കുകയുള്ളു, എന്നാല്‍ ആപ്പില്‍ ഒരു ദിവസം 20 ഇടപാടുകള്‍ വരെ നടത്താം.
പേടിഎം
എന്‍പിസിഐ പറയുന്നതനുസരിച്ച്, പേടിഎം വഴി ഒരു ദിവസം ഒരു ലക്ഷം രൂപ വരെ മാത്രമേ അയക്കാന്‍ അനുവദിക്കൂ.ഒരു വ്യക്തിക്ക് യുപിഐ വഴി മണിക്കൂറില്‍ 20,000 രൂപ വരെ പേടിഎം ഇടപാടുകള്‍ നടത്താം. പേടിഎം യുപിഐ വഴി ഒരു മണിക്കൂറില്‍ പരമാവധി അഞ്ച് ഇടപാടുകളും ഒരു ദിവസം പരമാവധി 20 ഇടപാടുകളും എന്ന പരിധിയുണ്ട്.
ആമസോണ്‍ പേ
യുപിഐ വഴി ഒരു ലക്ഷം രൂപ വരെ പേയ്മെന്റുകള്‍ നടത്താന്‍ ആമസോണ്‍ പേ അനുവദിക്കുന്നു. മറ്റൊരു പ്രത്യേകത എന്താണെന്നാല്‍ ആപ്പ് ഒരു ദിവസം 20 ഇടപാടുകള്‍ അനുവദിക്കുന്നു, അതേസമയം, പുതിയ ഉപയോക്താക്കള്‍ക്ക് ആദ്യ 24 മണിക്കൂറിനുള്ളില്‍ 5,000 രൂപ വരെ മാത്രമേ ഇടപാട് നടത്താന്‍ കഴിയൂ.