കൊറിയറിന്റെ പേരിലും തട്ടിപ്പ്, കരുതലില്ലെങ്കിൽ കുടുങ്ങും
മെട്രോ നഗരങ്ങളിലുടനീളം കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷകണക്കിന് രൂപ തട്ടിച്ചെടുക്കുന്ന സംഘങ്ങൾ പെരുകുന്നു. 'കൊറിയർ തട്ടിപ്പെന്നാണ് ' ഇത് അറിയപ്പെടുന്നത്. തങ്ങളുടെ പേരിൽ അയച്ചിരിക്കുന്ന കൊറിയറുകളിൽമയക്കുമരുന്നുകളോ മറ്റ് നിരോധിത വസ്തുക്കളോ ഉണ്ടെന്ന് പറഞ്ഞാണ് ഇരകളെ സ്വാധീനിക്കുന്നത്. പൊലീസാണ്

കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷകണക്കിന് രൂപ തട്ടിച്ചെടുക്കുന്ന സംഘങ്ങൾ പെരുകുന്നു. 'കൊറിയർ തട്ടിപ്പെന്നാണ് ' ഇത് അറിയപ്പെടുന്നത്. തങ്ങളുടെ പേരിൽ അയച്ചിരിക്കുന്ന കൊറിയറുകളിൽ മയക്കുമരുന്നുകളോ മറ്റ് നിരോധിത വസ്തുക്കളോ ഉണ്ടെന്ന് പറഞ്ഞാണ് ഇരകളെ സ്വാധീനിക്കുന്നത്. പൊലീസാണ് വിളിക്കുന്നത് എന്ന പേരിലാണ് ഫോൺ കോളുകൾ വരുന്നത്. കസ്റ്റംസിൽ നിന്നുമാണ് എന്ന രീതിയിലും തട്ടിപ്പുകാർ ഇരകളെ ബന്ധപ്പെട്ട് പണം തട്ടുന്നുണ്ട്. 35 നും 50 നും ഇടയിൽ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നത്, ഈ വർഷം നൂറുകണക്കിന് കേസുകൾ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മയക്കു മരുന്ന് പാഴ്‌സലിൽ ഉണ്ടെന്നും, ഉടനെ പോലീസ് അറസ്റ്റ് ചെയ്യുമെന്നും, അറസ്റ്റ് ഒഴിവാക്കണമെങ്കിൽ പണം കൊടുക്കണം എന്ന് പറഞ്ഞുമാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഇത് വിശ്വസിച്ച് കേസ് ഒഴിവാക്കാൻ പണം കൊടുക്കുന്നവരാണ് കുടുങ്ങുന്നത്.പോലീസ് ഇത്തരം തട്ടിപ്പുകളെ കുറിച്ച് എപ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഓരോ ദിവസവും പുതിയ രീതിയിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്.