ചെസ്സ് പണമൊഴുകുന്ന ഗെയിം, ജയിച്ചാൽ എത്ര ലഭിക്കും ?
ഇന്ത്യയുടെ വൈശാലി രമേഷ് ബാബു ഫിഡെയുടെ ഗ്രാൻഡ് മാസ്റ്റർ ടൈറ്റിൽ നേടിയിരിക്കുകയാണ്.പെൺകുട്ടികൾ അധികം കടന്നു വരാത്ത ഈ മേഖലയിൽ ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ചിരിക്കുന്ന പെൺകുട്ടിയായിരിക്കുകയാണ് വൈശാലി. പ്രശസ്ത ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയുടെ സഹോദരി ആണ് അവർ. ആദ്യമായി

ഇന്ത്യയുടെ വൈശാലി രമേഷ് ബാബു ഫിഡെയുടെ ഗ്രാൻഡ് മാസ്റ്റർ ടൈറ്റിൽ നേടിയിരിക്കുകയാണ്.പെൺകുട്ടികൾ അധികം കടന്നു വരാത്ത ഈ മേഖലയിൽ ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ചിരിക്കുന്ന പെൺകുട്ടിയായിരിക്കുകയാണ് വൈശാലി. പ്രശസ്ത ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയുടെ സഹോദരി ആണ് അവർ. ആദ്യമായി ഗ്രാൻഡ്മാസ്റ്റർ ആകുന്ന സഹോദരങ്ങൾ എന്ന പദവിയും ഇവർക്ക് സ്വന്തം.
പണമൊഴുകുന്ന കളി
കോടികണക്കിന് രൂപയുടെ പണമൊഴുകുന്ന കളിയാണ് ചെസ്സ്. ഇന്ത്യയിൽ ചെസ്സിന്റെ പ്രാധാന്യം കൂടി വരികയാണ്. എന്നാൽ വർഷങ്ങളോളം അധ്വാനിച്ചാൽ മാത്രമേ ഗ്രാൻഡ് മാസ്റ്റർ പദവിയിൽ എത്താൻ സാധിക്കുകയുള്ളൂ. ചെസ്സ് കോച്ചിങിനായി തന്നെ ലക്ഷകണക്കിന് രൂപ ചെലവിടേണ്ടി വരുമെന്നർത്ഥം. ഒരു മണിക്കൂറിനു 500 രൂപ മുതൽ 3000 രൂപ വരെയാണ് ചെസ്സ് കോച്ചുകൾ ഈടാക്കുന്നത്. രാജ്യത്തിനകത്തും, പുറത്തുമുള്ള ചെസ്സ് ടൂര്‍ണമെന്റുകൾക്ക് പോകുന്നതിന് വേണ്ട ചെലവുകൾ വേറെയും.
ചുരുക്കി പറഞ്ഞാൽ സാധാരണക്കാർക്ക് സ്‌പോൺസർഷിപ് ഇല്ലാതെ എത്തിപ്പിടിക്കാൻ ആകാത്ത ഒരു 'ഗെയിം' ആയി ചെസ്സ് വളരുകയാണ്. ഇനി സ്‌പോൺസർഷിപ് ലഭിക്കണമെങ്കിൽ പോലും ഫിഡെയിൽ നല്ല റേറ്റിങ് എത്തിയെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.
എന്നാൽ ഇന്റർനെറ്റിൽ സൗജന്യമായി ലഭിക്കുന്ന യു ട്യൂബ് വിഡിയോകളിലൂടെയും പലരും ചെസ്സ് പഠിക്കുന്നുണ്ട്. അതുപോലെ 'ലി ചെസ്സ്', ചെസ്സ്.കോം ' എന്നീ സൈറ്റുകളും ചെസ്സ് സൗജന്യമായി പഠിക്കാൻ കുട്ടികളെ സഹായിക്കുന്നു. പക്ഷെ ഒരു നല്ല കളിക്കാരനായി വളരാൻ ഈ സൗജന്യ സൗകര്യങ്ങൾ മതിയാവുകയില്ല.
ഇന്ത്യയുടെ മെട്രോ നഗരങ്ങളിൽ കൂണ് മുളക്കുന്ന പോലെ ചെസ്സ് ക്ലബ്ബുകൾ ഉണ്ട്. ഞായറാഴ്ചകളില്‍ ചെസ്സ് ടൂർണമെന്റ്റുകളും ധാരാളമുണ്ട്. ഈ ടൂര്ണമെണ്റ്റുകളിൽ ജയിക്കുന്നവർക്ക് പതിനായിരം മുതൽ 3 ലക്ഷം വരെ സമാനങ്ങളും ലഭിക്കാറുണ്ട്. എന്നാൽ ഈ ടൂര്ണമെണ്റ്റുകളിൽ പങ്കെടുക്കുന്നവരെല്ലാം 200 മുതൽ 500 രൂപ വരെ ഇതിന് ഫീസും അടക്കണം.
പ്രഗ്നാനന്ദക്ക് ചെസ്സ് ലോക കപ്പിൽ നിന്ന് എത്ര കിട്ടി ?
പണം മറിയുന്ന ഒരു ഗെയിമാണ് ചെസ്സ് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ ലോക കപ്പ് ഫൈനലിൽ എത്ര തുകയാണ് ജേതാക്കൾക്ക് ലഭിക്കുക എന്നുള്ള കാര്യം അധികം പേർക്ക് അറിയില്ലായിരിക്കും.
ചെസ് ലോകകപ്പ് ഫൈനലിൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും വിശ്വനാഥൻ ആനന്ദിന് ശേഷം രണ്ടാമത്തെ ഇന്ത്യക്കാരനുമായി പ്രഗ്നാനന്ദ ഇന്ത്യക്കാരുടെ അഭിമാനമായിരിക്കുകയാണ്. പ്രഗ്നാനന്ദ ഇക്കഴിഞ്ഞ ലോകകപ്പ് ചെസ്സ് ഫൈനലിൽ രണ്ടാം സ്ഥാനത്തായെങ്കിലും നല്ലൊരു തുക സമ്മാനമായി ലഭിച്ചു.
പ്രഗ്നാനന്ദക്ക് $80,000 ഏകദേശം 66 ലക്ഷം രൂപയാണ് സമ്മാനത്തുക ആയി ലഭിച്ചത്. ഒന്നാം സ്ഥാനത്തെത്തിയ കാൾസൺ $110,000 ഏകദേശം 91 ലക്ഷംരൂപ നേടി. നിജത് അബാസോവിനെ തോൽപ്പിച്ച് മൂന്നാമതെത്തിയ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഫാബിയാനോ കരുവാനയ്ക്ക് 50 ലക്ഷം ലഭിച്ചു.
ഇതിഹാസതാരങ്ങളായ ബോബി ഫിഷറിനും കാൾസണിനും ശേഷം 2024-ൽ കാൻഡിഡേറ്റ്സ് ടൂർണമെന്റിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി മാറി എന്നതാണ് പ്രഗ്നാനന്ദയുടെ ഏറ്റവും വലിയ നേട്ടം.