ഓൺലൈൻ പ്രൊട്ടക്ഷൻ പ്രൊവൈഡറായ McAfee, ഇന്ത്യയിലെ ഓൺലൈൻ ഷോപ്പർമാർക്ക് "വിശ്വസിക്കാൻ പ്രയാസമുള്ള" ഡീലുകൾക്കെതിരെ മുന്നറിയിപ്പ് നൽകി. ഒരു പഠനത്തിൽ പങ്കെടുത്ത 7,000 മുതിർന്നവരിൽ ഏകദേശം 59% പേരും രാത്രി വൈകി ഷോപ്പിംഗ് നടത്തിയിരുന്നു. ഉത്സവ സീസണിൽ, കിടക്കയിൽ, ഉറങ്ങേണ്ട സമയത്തായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈൻ സംരക്ഷണ സേവന ദാതാക്കളായ McAfee, ഇന്ത്യയിലെ ഓൺലൈൻ ഷോപ്പർമാർക്ക് "വിശ്വസിക്കാൻ പ്രയാസമുള്ള" ഡീലുകൾക്കെതിരെ മുന്നറിയിപ്പ് നൽകി.

ഒരു പഠനത്തിൽ പങ്കെടുത്ത 7,000 മുതിർന്നവരിൽ ഏകദേശം 59% പേരും രാത്രി വൈകി ഷോപ്പിങ് നടത്തിയിരുന്നു.  ഉത്സവ സീസണിൽ കിടക്കയിൽ   ഉറങ്ങേണ്ട സമയത്തായിരുന്നു ഷോപ്പിങ് നടത്തിയത്. 54% ഇന്ത്യൻ ഉപഭോക്താക്കളും ഉത്സവ സീസണിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായതായി പഠനം പറയുന്നു. ഈ ഇരകളിൽ 65% പേർക്കും പണം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. അവരിൽ ഭൂരിഭാഗത്തിനും 40,000 രൂപ വരെ നഷ്ടപ്പെട്ടു എന്നതാണ് ഞെട്ടിക്കുന്ന സത്യം.

ADVERTISEMENT

സമീപകാല ഉത്സവ സീസണിൽ, 77% ഷോപ്പർമാരും സൈബർ ക്രിമിനൽ പ്രവർത്തങ്ങൾ കൂടിയതായി റിപ്പോർട്ട് ചെയ്തു.  ഇന്ത്യക്കാർ അവരുടെ സൗകര്യത്തിനനുസരിച്ച് 'മണിക്കൂറോളം' എവിടെ വച്ചും ഷോപ്പിങ് നടത്തുന്നുണ്ടെന്ന് കണ്ടെത്തലുകൾ വെളിപ്പെടുത്തി. ഉദാഹരണത്തിന, 59% ഇന്ത്യക്കാരും രാത്രി വൈകി കിടക്കയിൽ നിന്ന് ഓൺലൈൻ വാങ്ങൽ നടത്തിയതായി സമ്മതിച്ചു, 37% ജോലി സമയത്തും 28% അത്താഴസമയത്തും 10% ടോയ്‌ലറ്റില്‍ വച്ചും ഷോപ്പിങ് നടത്തി.

ഉറങ്ങേണ്ട  സമയത്തും, മറ്റു കാര്യങ്ങൾക്കിടയിലും ഷോപ്പിങ് നടത്തുമ്പോൾ പണം കൊടുക്കേണ്ടി വരുമ്പോൾ  ശ്രദ്ധ തെറ്റുന്നത് തട്ടിപ്പുകാർക്ക് കാര്യങ്ങ ൾ എളുപ്പമാക്കുന്നുണ്ടെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. പലപ്പോഴും കൊടുക്കേണ്ട തുകയേക്കാൾ കൂടിയ തുകയ്ക്കുള്ള ഒ  ടി പി വരുന്ന തട്ടിപ്പും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 

English Summary:

Bewareof Online Fraud