പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ
സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചയ്ക്ക് കേരള ബജറ്റിൽ പരിഹാരം. പങ്കാളിത്ത പെൻഷൻ അവസാനിപ്പിച്ച് സർക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കുമോ എന്ന തായിരുന്നു ജീവനക്കാർക്ക് അറിയേണ്ടിയിരുന്നത്. ജീവനക്കാർക്ക് നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ

സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചയ്ക്ക് കേരള ബജറ്റിൽ പരിഹാരം. പങ്കാളിത്ത പെൻഷൻ അവസാനിപ്പിച്ച് സർക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കുമോ എന്നതായിരുന്നു ജീവനക്കാർക്ക് അറിയേണ്ടിയിരുന്നത്. ജീവനക്കാർക്ക് നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നാണ് അറിയിച്ചത്. സംസ്ഥാന ബജറ്റിൽ ധനമന്ത്രി സർക്കാർ ജീവനക്കാർക്ക് ഇത്തരം പദ്ധതി നടപ്പാക്കിയ മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതി പഠിക്കാൻ സമിതിയെ നിയമിക്കും. 'മാസം നിശ്ചത പെൻഷൻ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം' പങ്കാളിത്ത പെൻഷൻ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ലാഭം നേടിത്തരുമെന്നു ധനകാര്യവിദഗ്ധർ അവകാശപ്പെടുമ്പോഴും സമീപകാലത്തു വിരമിച്ച ജീവനക്കാർക്കു നാമമാത്ര പെൻഷനാണ് ലഭിക്കുന്നത്.
കേരളത്തിലെ സർക്കാർ ജീവനക്കാർക്കു പൊതുവേ സർവീസ് കുറവായതിനാൽ പങ്കാളിത്ത പെൻഷൻ കൊണ്ടു വലിയ നേട്ടമില്ലെന്നാണ് ഇതിനായുള്ള പുനഃപരിശോധനാ സമിതി വിലയിരുത്തിയത്. കാലാവധി കുറയുന്നതനുസരിച്ച് പെഷൻ തുക കുറയും. 10 വർഷം മാത്രം സർവീസ് ഉള്ളവർ വിരമിക്കുമ്പോൾ 60% തുക പിൻവലിച്ചാൽ ബാക്കി 40 ശതമാനത്തിൽനിന്നു കിട്ടുന്ന പെൻഷൻ തുച്ഛമായിരിക്കും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇത്തരക്കാർക്ക് 5,000 രൂപയ്ക്കു താഴെയാണ് മാസപെൻഷൻ തുക. അതേസമയം 10 വർഷം സർവീസുള്ളവർക്ക് പഴയ പെൻഷൻ വ്യവസ്ഥയിൽ 11,500 രൂപയും ക്ഷാമാശ്വാസവും മിനിമംപെൻഷനായി ലഭിക്കുന്നുണ്ട്.
ഉപേക്ഷിക്കാൻ എളുപ്പമല്ല
പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിനു നിയമ തടസ്സമില്ലെങ്കിലും പദ്ധതി തുടരാമെന്ന ഉറപ്പിൽ സർക്കാർ കടമെടുക്കുന്നതു കാരണം പിൻവലിക്കൽ ഉടൻ നടക്കില്ല എന്നാണറിയുന്നത്. പങ്കാളിത്തപെൻഷൻ തുടരുമെന്നു രേഖാമൂലം ഉറപ്പു നൽകി കേരളം കഴിഞ്ഞ വർഷം 1755.82 കോടി കടമെടുത്തിട്ടുണ്ട്. പദ്ധതിയിൽനിന്നു പിന്മാറിയ സംസ്ഥാനങ്ങൾക്ക് അധിക കടമെടുപ്പിന് അനുവാദം നൽകില്ലെന്നും എൻപിഎസ് കോർപസ് ഫണ്ടിലേക്കുള്ള നിക്ഷേപം തിരികെനൽകില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.