മുംബൈയിൽ ശതകോടീശ്വരന്മാരുടെ എണ്ണമേറുന്നു, ഏഷ്യയിൽ ഒന്നാം സ്ഥാനം
2024-ലെ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യ 2023-ൽ 94 പുതിയ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചു . ഒരു ബില്യൺ ഡോളർ സമ്പത്തുള്ള ഒരു വ്യക്തിയെയാണ് ശതകോടീശ്വരനായി കണക്കാക്കുന്നത്. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം 67 വയസ്സാണ്. ഇന്ത്യയുടെ അഭൂതപൂർവമായ ശതകോടീശ്വരൻ കുതിച്ചുചാട്ടം ബെയ്ജിംഗിനെ

2024-ലെ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യ 2023-ൽ 94 പുതിയ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചു. ഒരു ബില്യൺ (100 കോടി) ഡോളർ സമ്പത്തുള്ള വ്യക്തിയെയാണ് ശതകോടീശ്വരനായി കണക്കാക്കുന്നത്. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം 67 വയസാണ്. ഇന്ത്യയുടെ അഭൂതപൂർവമായ ശതകോടീശ്വരൻ കുതിച്ചുചാട്ടം ബെയ്ജിങിനെ മറികടന്ന് മുംബൈയെ ഏഷ്യയുടെ ശതകോടീശ്വരൻ പ്രഭവകേന്ദ്രമായി ഉയർത്തി.
ശതകോടീശ്വരന്മാരുടെ തലസ്ഥാനം
92 ശതകോടീശ്വരന്മാരുള്ള മുംബൈ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ശതകോടീശ്വരന്മാരുടെ തലസ്ഥാനമായി. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ന്യൂയോർക്കാണ് ഒന്നാം സ്ഥാനത്ത്. 97 പേരുമായി ലണ്ടൻ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനം മുംബൈക്കാണ്. കഴിഞ്ഞ വർഷം ബെയ്ജിങ് ഒന്നാം സ്ഥാനത്ത് ആയിരുന്നു. ഈ വര്‍ഷം നാലാം സ്ഥാനത്തേക്ക് പോയി. ഇന്ത്യയേക്കാൾ മൂന്ന് ശതകോടീശ്വരന്മാർ കുറവാണ് ബെയ്‌ജിങിന്.
ശതകോടീശ്വരൻമാർ
ഇന്ത്യയിലെ ശതകോടീശ്വരന്മാർ പ്രതിനിധീകരിക്കുന്ന പ്രധാനമായ വ്യവസായങ്ങളിൽ ഫാർമസ്യൂട്ടിക്കൽസ് (39), ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾ (27), കെമിക്കൽസ് (24) എന്നിവ ഉൾപ്പെടുന്നു.115 ബില്യൺ ഡോളറിൻ്റെ ആസ്തിയുമായി മുകേഷ് അംബാനി പത്താം സ്ഥാനത്തും 86 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി 15-ാം സ്ഥാനത്തുമുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള ഹുറൂൺ റിപ്പോർട്ട് ചെയ്യുന്നു.
52-ാം വയസ്സിൽ ടെസ്‌ല ഓഹരിയുടെ കുതിച്ചുചാട്ടത്തെത്തുടർന്ന് നാല് വർഷത്തിനിടെ മൂന്നാമത്തെ തവണ ഇലോൺ മസ്‌ക് (231 ബില്യൺ യുഎസ് ഡോളർ) ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവി തിരിച്ചുപിടിച്ചു. വിജയകരമായ വിക്ഷേപണങ്ങൾ, സാറ്റലൈറ്റ് ഇൻ്റർനെറ്റ് സംരംഭങ്ങൾ, ലാഭകരമായ സർക്കാർ കരാറുകൾ എന്നിവയുടെ പിൻബലത്തിൽ മസ്‌കിൻ്റെ എയ്‌റോസ്‌പേസ് സംരംഭമായ സ്‌പേസ് എക്‌സിൻ്റെ മൂല്യനിർണ്ണയം പുതിയ ഉയരങ്ങളിലെത്തി. 60 കാരനായ ജെഫ് ബെസോസ് 185 ബില്യൺ യുഎസ് ഡോളറുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഈ വർഷം അദ്ദേഹത്തിൻ്റെ സമ്പത്ത് 57 ശതമാനം വർധിച്ചു.
മാർക്ക് സക്കർബർഗ് (90 ബില്യൺ യുഎസ് ഡോളറും) ഇലോൺ മസ്‌ക് (74 ബില്യൺ യുഎസ് ഡോളർ) എന്നിവരാണ് ഈ വർഷത്തെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. എൻവിഡിയയിലെ ജെൻസൻ ഹുവാങ് തൻ്റെ സമ്പത്ത് ഇരട്ടിയായതിനെ തുടർന്ന് ഹുറുൺ ടോപ്പ് 30-ൽ ഇടം നേടി. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുന്ന, ഇന്ത്യ ഓരോ വർഷവും ശതകോടിശ്വരന്മാരുടെ എണ്ണം കൂട്ടികൊണ്ടിരിക്കുകയാണ്.