എത്ര സ്വർണം കൈയിൽ വയ്ക്കാം? ഈ കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കിൽ പിടി വീഴും
സ്വര്‍ണം വില 50,000 രൂപയ്ക്ക് മുകളിലാണിപ്പോള്‍. നിലവിലെ സ്ഥിയില്‍ വില ഇനിയും ഉയരും എന്ന് മുന്നില്‍ കണ്ട് സ്വര്‍ണം വാങ്ങിവയ്ക്കുന്നവരുമുണ്ട്. ചിലരാണെങ്കില്‍ അഡ്വാന്‍സ് ബുക്കിങ്ങും നടത്തും. എന്നാല്‍ ഒരാള്‍ എത്ര പവന്‍ കൈയ്യില്‍ വയ്ക്കാമെന്നതിനെ കുറിച്ച് അറിവുണ്ടോ...? പരിധിയില്‍ കൂടുതല്‍ സ്വര്‍ണം

സ്വര്‍ണ വില 50,000 രൂപയ്ക്ക് മുകളിലാണിപ്പോള്‍. നിലവിലെ സ്ഥിതിയില്‍ വില ഇനിയും ഉയരും എന്ന് മുന്നില്‍ കണ്ട് സ്വര്‍ണം വാങ്ങിക്കൂട്ടാൻ തിരക്കാണ് പലർക്കും. ചിലരാണെങ്കില്‍ അഡ്വാന്‍സ് ബുക്കിങ് നടത്തും. എന്നാല്‍ ഒരാള്‍ക്ക് എത്ര പവന്‍ കൈയില്‍ വയ്ക്കാമെന്നതിനെ കുറിച്ച് അറിവുണ്ടോ? പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈയില്‍ വച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് എന്തൊക്കെയാണെന്നറിയുമോ? പുരുഷനും സ്ത്രീക്കും കൈയില്‍ എത്ര സ്വര്‍ണം വയ്ക്കാം. അതുപോലെ വീട്ടില്‍ എത്രമാത്രം സ്വര്‍ണം കരുതാമെന്ന് നോക്കാം.
ഉറവിടം വ്യക്തമാക്കണോ
ആദായനികുതി നിയമങ്ങള്‍ അനുസരിച്ച് ഒരാള്‍ക്ക് സാമ്പത്തിക ഉറവിടം വ്യക്തമാക്കാതെ കൈയില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്പരിധി നിശ്ചയിച്ചിട്ടുണ്ട്. വിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിങ്ങനെ വ്യക്തികള്‍ക്കനുസരിച്ച് ഈ പരിധിയില്‍ വ്യത്യാസമുണ്ട്. നിയമപരിധിയില്‍ കുറവുള്ള സ്വര്‍ണമാണ് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതെങ്കില്‍ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ അധികൃതരെ ധരിപ്പിക്കേണ്ട ആവശ്യമില്ല.
വരുമാനവുമായി ബന്ധപ്പെട്ട രേഖകളിലെ കണക്കുമായി യോജിക്കുന്നില്ലെങ്കിലും ഈ പരിധികളില്‍ കുറഞ്ഞ സ്വര്‍ണം ഒരാള്‍ കൈവശം വച്ചതായി കണ്ടെത്തിയാല്‍ അത് പിടിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് സാധിക്കില്ല.
കൈ വശം വയ്ക്കാവുന്ന സ്വര്‍ണം
വിവാഹിതയായ ഒരു സ്ത്രീക്ക് സാമ്പത്തിക ഉറവിടം വ്യക്തമാക്കാതെ 500 ഗ്രാം വരെ സ്വര്‍ണം കൈവശം വയ്ക്കാം. അതായത് 62.5 പവന്‍ കൈയ്യില്‍ വയ്ക്കാനാകും. (ഒരു പവന്‍ എന്നത് എട്ട് ഗ്രാമാണ്) ഇത് അവിവാഹിതയായ സ്ത്രീ ആണേല്‍ 250 ഗ്രാം വരെ ഇത്തരത്തില്‍ കൈവശം സൂക്ഷിക്കാം. 31.25 പവന്‍ വരുമിത്. എന്നാല്‍ കുടുംബത്തിലെ പുരുഷനായ അംഗത്തിന് 100 ഗ്രാം സ്വര്‍ണം മാത്രമാണ് ഇത്തരത്തില്‍ കൈവശം വയ്ക്കാനാവുക. ഇതില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുണ്ടെങ്കില്‍ വരുമാനത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കണം. അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരും.
പരിധി കടന്നാല്‍
കൈയ്യില്‍ വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി കടന്നാല്‍ ഉറവിടം കാണിക്കണം. അതായത്, സ്വര്‍ണം സമ്പാദിക്കാനുപയോഗിച്ച വരുമാനത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ കഴിയണമെന്ന് സാരം. ആദായ നികുതി റിട്ടേണ്‍ നല്‍കുന്ന സമയം ഈ വിവരം കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.
സമ്മാനമായി ലഭിക്കുന്ന സ്വര്‍ണം
കല്യാണം, കുട്ടിയുടെ പേര് വിളി സമയങ്ങളില്‍ സ്വര്‍ണം സമ്മാനമായി ലഭിക്കാറുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന സ്വര്‍ണത്തിനും കണക്ക് ആവശ്യമാണ്.
പാരമ്പര്യമായോ സമ്മാനമായോ ലഭിച്ച സ്വര്‍ണമാണെങ്കിൽ ഇതില്‍ മാറ്റമുണ്ട്. ഉപഹാരം നല്‍കിയതിനുള്ള രേഖകള്‍, സ്വര്‍ണം വാങ്ങിയപ്പോൾ ഉള്ള ബില്ല് തുടങ്ങിയവ രേഖകളായി കൈമാറാം. പാരമ്പര്യമായി ലഭിച്ചതാണെങ്കില്‍ വസ്തുവകകള്‍ ഭാഗം വച്ചതിന്റെ രേഖകളോ വില്‍പത്രമോ സമര്‍പ്പിക്കാം.