1578 രൂപക്ക് പറക്കാം, സ്വാതന്ത്ര്യ ദിന ഓഫറുകളുമായി വിസ്റ്റാര
78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിസ്താര എയർലൈൻസ് ഫ്രീഡം സെയിൽ പ്രഖ്യാപിച്ചു.എല്ലാ ക്ലാസുകളിലും ആഭ്യന്തര, ലക്ഷ്യസ്ഥാനങ്ങളിലേക്ക് കിഴിവ് നിരക്കുകൾ നൽകുന്നുണ്ട്.ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫർ ലഭ്യമാവുക.ഓഫ്ഫർ സീറ്റുകൾ വിറ്റുതീർന്നാൽ സാധാരണ നിരക്കുകൾ ബാധകമാകുമെന്നതും

78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിസ്താര എയർലൈൻസ് ഫ്രീഡം സെയിൽ പ്രഖ്യാപിച്ചു. എല്ലാ ക്ലാസുകളിലും ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കിഴിവ് നൽകുന്നുണ്ട്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫർ. ഓഫ്ഫർ സീറ്റുകൾ വിറ്റുതീർന്നാൽ സാധാരണ നിരക്കുകൾ ബാധകമാകുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.ഈ ഓഫർ മറ്റ് വൗച്ചറുകൾ, കോർപ്പറേറ്റ് കിഴിവുകൾ, വിസ്താര നേരിട്ടുള്ള ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കാൻ കഴിയില്ല.
അസമിലെ ബാഗ്‌ഡോഗ്രയിൽ നിന്ന് ദിബ്രുഗഡിലേക്കുള്ള യാത്രയ്ക്ക് ഇക്കണോമി ക്ലാസിന് 1,578 രൂപയും മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള പ്രീമിയം ഇക്കണോമി ക്ലാസിന് 2,678 രൂപയും മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ബിസിനസ് ക്ലാസിന് 9,978 രൂപയും ആഭ്യന്തര വൺവേ നിരക്കിനാകും. ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള ഫ്ലൈറ്റുകളുടെ ഇക്കണോമി ക്ലാസിന് 11,978 രൂപ മുതൽ ലഭ്യമാണ്. പ്രീമിയം ഇക്കോണമി ക്ലാസ്സിൽ, ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള നിരക്ക് 13,978 രൂപ മുതലും ബിസിനസ് ക്ലാസിന് 46,978 രൂപ മുതലും ആരംഭിക്കും.
കിഴിവ് ലഭിക്കാൻ, ഉപഭോക്താക്കൾ ഒക്ടോബർ 31 വരെ യാത്ര ചെയ്യുന്നതിന് ഓഗസ്റ്റ് 15ന് 23:59 മണിക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യണം.വിസ്താരയുടെ എയർപോർട്ട് ടിക്കറ്റ് ഓഫീസുകൾ, വിസ്താരയുടെ കോൾ സെൻ്ററുകൾ, ഓൺലൈൻ ട്രാവൽ ഏജൻസികൾ, ട്രാവൽ ഏജൻ്റുമാർ എന്നിവയിലൂടെയും വിസ്താരയുടെ ഔദ്യോഗിക വെബ്സൈറ്റായ www.airvistara.com വഴിയും വിസ്താരയുടെ iOS, Android മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രം
തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമേ ഇളവുള്ള നിരക്കുകൾ ബാധകമാകൂ.വിസ്താരയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ഇന്ത്യയ്ക്കുള്ളിൽ പറക്കുമ്പോൾ ഇക്കണോമി ക്ലാസ്, പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് എന്നിവയിൽ വൺ-വേ യാത്രയ്ക്കും മടക്കയാത്രയ്ക്കും നേരിട്ടുള്ള ഫ്ലൈറ്റുകളിൽ ഓഫ്ഫർ ലഭിക്കും. അബുദാബി, ബാലി, ബാങ്കോക്ക്, കൊളംബോ, ദമാം, ധാക്ക, ദുബായ്, ദോഹ, ഫ്രാങ്ക്ഫർട്ട്, ഹോങ്കോംഗ്, ജിദ്ദ, കാഠ്മണ്ഡു, ലണ്ടൻ, മാലെ, മൗറീഷ്യസ്, മസ്‌കറ്റ്, സിംഗപ്പൂർ, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാത്രമേ കിഴിവ് ലഭിക്കൂ.
ആഭ്യന്തര യാത്രകൾക്ക്,ഓഫർ നിരക്ക് അടിസ്ഥാന നിരക്കുകളിൽ മാത്രമേ ബാധകമാകുകയുള്ളൂ.വിസ്താര വഴി നേരിട്ട് ബുക്കിങ് നടത്തുമ്പോൾ കൺവീനിയൻസ് ഫീസ് ഉൾപ്പെടെ മറ്റ് നിരക്കുകൾ ഈ നിരക്കിലേക്ക് ചേർക്കും.രാജ്യാന്തര ടിക്കറ്റുകൾ കൺവീനിയൻസ് ഫീ ഉൾപ്പെടെയുള്ളവയാണ്.
ഗ്രൂപ്പുകൾക്കും,ശിശുക്കൾക്കും വേണ്ടി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഓഫർ ബാധകമല്ല.ഇവയ്ക്ക് റീഫണ്ട് നൽകില്ല.