കാശില്ലാതെ ആഘോഷം പൊടിപൊടിക്കാം, റിവാര്‍ഡ് പോയിന്റുകളല്ലേ ഉള്ളത് !
ചിങ്ങം പിറന്നതോടെ ഇനി ആഘോഷങ്ങളുടെ കാലമാണ്. അതിനാല്‍ കൂടുതല്‍ പണം പൊടിയുന്ന സമയവും ഇത് തന്നെയാണ്. ദിവസവും പല തരത്തില്‍ സാധനങ്ങള്‍ വാങ്ങുന്നവരാണ് നമ്മള്‍. ഇതിനെല്ലാം കൂട്ട് ക്രെഡിറ്റ് കാര്‍ഡുമാണ്. എന്നാല്‍ കാര്‍ഡിന്റെ ഉപയോഗിത്തിനനുസരിച്ച് റിവാര്‍ഡ് പോയിന്റും നമ്മുക്ക് ലഭിക്കുന്നുണ്ടെന്ന്

ചിങ്ങം പിറന്നതോടെ ഇനി ആഘോഷങ്ങളുടെ കാലമാണ്. അതിനാല്‍ കൂടുതല്‍ പണം പൊടിയുന്ന സമയവും ഇത് തന്നെയാണ്. ദിവസവും പല തരത്തില്‍ സാധനങ്ങള്‍ വാങ്ങുന്നവരാണ് നമ്മള്‍. ഇതിനെല്ലാം കൂട്ട് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാര്‍ഡുമാണ്. എന്നാല്‍ കാര്‍ഡിന്റെ ഉപയോഗത്തിനനുസരിച്ച് റിവാര്‍ഡ് പോയിന്റും നമുക്ക് ലഭിക്കുന്നുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം. ഇത്തരം പോയിന്റുകള്‍ ഉപയോഗിച്ച് സൗജന്യമായി യാത്രകള്‍, ഹോട്ടല്‍ ബുക്കിങ്, പര്‍ച്ചേസുകള്‍ അടക്കം നടത്താവുന്നതാണ്. അതിനാല്‍ റിവാര്‍ഡ് പോയിന്റില്‍ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്.
കാര്‍ഡ് ഉപയോഗിക്കണം
കാര്‍ഡ് ഉപയോഗിക്കുന്നതിനനുസരിച്ച് മാത്രമേ റിവാര്‍ഡ് പോയിന്റുകള്‍ ക്രെഡിറ്റ് ആകുകയുള്ളൂ. ഏറ്റവും കൂടുതല്‍ ഉപയോഗം ഉള്ളവര്‍ക്കാണ് പോയിന്റ് കൂടുതല്‍ ലഭിക്കുക.
പോയിന്റ് ഇടയ്ക്ക് പരിശോധിക്കാം
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പരിശോധിച്ചാല്‍ ആവശ്യമുള്ള സമയത്ത് പണത്തിന് പകരം പോയിന്റ് നല്‍കാം. മാത്രമല്ല പോയിന്റുകളുടെ എക്‌സപയറിയുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ ലഭിക്കും. സ്ഥാപനത്തിന്റെ മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി പോയിന്റ് ചെക്ക് ചെയ്യാവുന്നതാണ്.
സ്വാഗത പോയിന്റുകള്‍
ചില ധനകാര്യ സ്ഥാപനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വാങ്ങുമ്പോള്‍ വെല്‍കം റിവാര്‍ഡ് പോയിന്റുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് അവരുടെ റിവാര്‍ഡ് പ്രോഗ്രാമിലേക്ക് നിങ്ങളെ ക്ഷണിക്കുക. ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂവര്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് 1500 റിവാര്‍ഡ് പോയിന്റുകള്‍ വരെ നേടാനാകും. ക്രെഡിറ്റ് കാര്‍ഡ് വാങ്ങി 90 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം
പണത്തിന് പകരം ഉപയോഗിക്കാം
വെറുതെ കുറേ പോയിന്റ് സൂക്ഷിച്ച് വെച്ചിട്ട് കാര്യമില്ല. നിശ്ചിത പോയിന്റ് ആകുമ്പോള്‍ പണം നല്‍കുന്നതിന് പകരം പോയിന്റ് നല്‍കി ഇടപാട് നടത്താം. പെട്രോള്‍ അടിക്കാനടക്കം ഉപയോഗിക്കാം. അല്ലെങ്കില്‍ ഗിഫ്റ്റ് വൗച്ചറുകളാക്കി മാറ്റാം.
ഉയര്‍ന്ന മൂല്യമുള്ള വാങ്ങലുകള്‍
സ്വര്‍ണ്ണാഭരണങ്ങള്‍, വിദേശ യാത്രാ ബുക്കിങുകള്‍, അവധി ദിവസങ്ങള്‍ എന്നിങ്ങനെ ഉയര്‍ന്ന മൂല്യമുള്ള വാങ്ങലുകള്‍ നടത്താന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുകള്‍ നേടാനാകും. വിദേശ യാത്രകളില്‍ ഇടപാടുകള്‍ നടത്തുന്നതിന് അധിക റിവാര്‍ഡ് പോയിന്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പോയിന്റുകള്‍ തിരിച്ചുപിടിക്കാം
നിങ്ങള്‍ ഒരു ഇടപാട് റദ്ദാക്കുകയോ തിരികെ നല്‍കുകയോ ചെയ്ത് റീഫണ്ട് അഭ്യര്‍ത്ഥിച്ചാല്‍, ഇടപാടിലൂടെ നേടിയ റിവാര്‍ഡ് പോയിന്റുകള്‍ പഴയപടിയാക്കപ്പെടും. അഥവാ ലഭിച്ചില്ലെങ്കില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം.
ഡെബിറ്റ് കാര്‍ഡിലും പോയിന്റ്
ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും റിവാര്‍ഡ് പോയിന്റ് ലഭിക്കും. എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കല്‍, ബില്ലടയ്ക്കൽ, ഓണ്‍ലൈന്‍/ ഓഫ് ലൈൻ പര്‍ച്ചേസുകള്‍, ഇന്ധനം നിറയ്ക്കല്‍, ടിക്കറ്റ് ബുക്കിങ് തുടങ്ങിയ ഇടപാടുകളെല്ലാം തന്നെ ഡെബിറ്റ് കാര്‍ഡ് വഴി ചെയ്യുമ്പോഴാണ് റിവാര്‍ഡ് പോയിന്റ് ലഭിക്കുക. 0.25 പൈസയാണ് ഒരു റിവാര്‍ഡ് പോയിന്റിന്റെ മൂല്യം. കാര്‍ഡിന്റെ തരം അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം.