കോട്ടയം പുതുപ്പള്ളിയിൽ നിലയ്ക്കൽ പള്ളിക്കു സമീപം മുളമൂട്ടിൽ വീട്ടിലാണ് ഈ ‘ക്യാറ്റ്സ് ക്ലോ’ കാഴ്ച. റോഡരികിലുള്ള വീട്ടുവളപ്പിലെ പുളിമരത്തിനിപ്പോൾ മഞ്ഞനിറമാണ്. നിറം കണ്ട് കണിക്കൊന്ന പൂത്തു നിൽക്കുന്നതാണ് എന്നു തെറ്റിദ്ധരിച്ച് നിരവധി പേരാണ് ഇവിടെ കാണാനും ഫോട്ടോ എടുക്കാനുമായി എത്തുന്നത്. വീട്ടുടമസ്ഥരായ നീതയും സാജനും അഞ്ചു വർഷം മുൻപ് വാങ്ങി നട്ടു വളർത്തിയ ചെടിയാണ് പുളിമരത്തോളം വലുതായി പൂത്തുലഞ്ഞത്. വിഡിയോ: റിജോ ജോസഫ് ∙ മനോരമ