Activate your premium subscription today
ആഷസ് പരമ്പരയോളം തന്നെ പ്രധാന്യത്തോടെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ബോർഡർ– ഗാവസ്കർ ട്രോഫി. 2010 മുതലാണ് ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകൾ ബോർഡർ– ഗാവസ്കർ എന്നറിയപ്പെടാൻ തുടങ്ങിയത്. 1932ൽ ആദ്യ ടെസ്റ്റ് മത്സരം കളിച്ചെങ്കിലും 1971ൽ വെസ്റ്റിൻഡീസിൽ വച്ച്, ഗാരി സോബേഴ്സ് നയിച്ച വിൻഡീസ് ടീമിനെതിരെ നേടിയ പരമ്പര വിജയത്തോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അറിയപ്പെടുന്ന ടീമായി ഇന്ത്യ മാറിയത്.
പെർത്ത്∙ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകളുടെ പോരാട്ടം; ബോർഡർ– ഗാവസ്കർ ടെസ്റ്റ് പരമ്പരയെ ഒറ്റ വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഇരു ടീമുകളുടെയും സമീപകാല പ്രകടനങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ലെങ്കിലും നേർക്കുനേർ വരുമ്പോഴെല്ലാം ഏറ്റവും മികച്ച പോരാട്ടം തന്നെയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഓരോ തവണയും നടത്താറുള്ളത്. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ബെർത്ത് എന്ന ലക്ഷ്യം കൂടി മുന്നിലിരിക്കെ, ഈ പോരാട്ടവീര്യം കൂടുതൽ കരുത്താർജിക്കും. 5 മത്സര പരമ്പരയിൽ ആദ്യത്തേത് നാളെ ഇന്ത്യൻ സമയം രാവിലെ 7.50ന് പെർത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കും. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുരുഷ ട്വന്റി20 റാങ്കിങ്ങിൽ 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുവതാരം തിലക് വർമ. മൂന്നാമതെത്തിയ തിലക് വർമയാണ് ഇന്ത്യൻ ബാറ്റർമാരിൽ മുന്നിലുള്ളത്. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡും, രണ്ടാമത് ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടുമുണ്ട്. ട്വന്റി20 റാങ്കിങ്ങിൽ തിലക് വർമയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഓസ്ട്രേലിയയിൽ ക്രിക്കറ്റ് മത്സരത്തിനിടെ മുഖത്തു പന്തിടിച്ചതിനെ തുടർന്ന് അംപയർക്കു ഗുരുതര പരുക്ക്. ഒരു ആഭ്യന്തര മത്സരത്തിനിടെ ബാറ്ററുടെ സ്ട്രെയിറ്റ് ഡ്രൈവിൽ അംപയറായിരുന്ന ടോണി ഡി നോബ്രെഗയ്ക്കാണു പരുക്കേറ്റത്. തുടർന്ന് ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. വെസ്റ്റ് ഓസ്ട്രേലിയൻ സബർബൻ ടർഫ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള നോർത്ത് പെർത്ത്– വെംബ്ലി ഡിസ്ട്രിക്ട് മത്സരത്തിനിടെയാണ് അംപയർക്കു പരുക്കേൽക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരെ നിർണായകമായ ടെസ്റ്റ് മത്സരം നടക്കുമ്പോൾ ഇന്ത്യൻ ടീമിനൊപ്പം നിൽക്കാത്ത ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ മുൻ ഇന്ത്യൻ താരം സുരീന്ദർ ഖന്ന. രോഹിത് ശർമയ്ക്കു കുഞ്ഞ് ജനിച്ചതിനാൽ ഇനി ഓസ്ട്രേലിയയിലേക്കു പോയി ടീമിനൊപ്പം ചേരണമെന്നാണ് സുരീന്ദർ ഖന്നയുടെ ഉപദേശം. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കളിക്കാൻ സാധ്യതയില്ലെന്ന്
പെർത്ത് ∙ ഓസ്ട്രേലിയയിലെ ടെസ്റ്റ് മത്സരമെന്നു കേൾക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിലേക്ക് ആദ്യമെത്തുന്ന 2 പേരുകൾ ചേതേശ്വർ പൂജാരയുടെയും ഋഷഭ് പന്തിന്റെയുമാണ്. 4 വർഷം മുൻപ് ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം ചരിത്രമെഴുതിയപ്പോൾ ആ കുതിപ്പിന് നങ്കൂരമിട്ടത് പന്തിന്റെയും പൂജാരയുടെയും ഉജ്വല ഇന്നിങ്സുകളായിരുന്നു. ബാറ്റിങ്ങിലെ വൻമതിലായ പൂജാര ഇത്തവണ ഇന്ത്യയ്ക്കൊപ്പമില്ലെന്നതാണ് ഓസീസിന് ആശ്വാസമെങ്കിൽ അവരുടെ പേടി സ്വപ്നമായ ഋഷഭ് പന്ത് കൂടുതൽ കരുത്തോടെ ടീമിലുണ്ടെന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷയാണ്.
ന്യൂഡൽഹി ∙ മലയാളി താരം മിന്നു മണി വീണ്ടും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ദേശീയ ടീമിലേക്കുള്ള മിന്നുവിന്റെ തിരിച്ചുവരവ്. ഓസ്ട്രേലിയയിൽ ഡിസംബർ 5ന് ആരംഭിക്കുന്ന പരമ്പരയിൽ 3 മത്സരങ്ങളാണുള്ളത്. ഹർമൻപ്രീത് കൗർ ക്യാപ്റ്റനും സ്മൃതി മന്ഥന വൈസ് ക്യാപ്റ്റനായുമായ ടീമിൽ ഓപ്പണിങ് ബാറ്റർ ഷെഫാലി വർമയെ ഉൾപ്പെടുത്തിയില്ല
പ്രതിഫലത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്ന്നല്ല ഡല്ഹി ക്യാപിറ്റല്സ് ടീം വിട്ടതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. നിലനിർത്തുന്നതിനുള്ള തുകയെച്ചൊല്ലിയാണ് താരം ഫ്രാഞ്ചൈസി വിട്ടതെന്ന് സുനിൽ ഗാവസ്കർ പ്രതികരിച്ചതിനു പിന്നാലെയാണ് ഋഷഭ് പന്ത് നിലപാടു വ്യക്തമാക്കിയത്.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സഞ്ജു സാംസണാണ് കേരള ടീമിന്റെ ക്യാപ്റ്റൻ. നവംബർ 23 മുതൽ ഡിസംബർ മൂന്ന് വരെയാണ് മത്സരങ്ങൾ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് സെഞ്ചറികൾ നേടിയ സഞ്ജുവിന്റെ വരവ് ടീമിനു കരുത്താകും.
ഇന്ത്യയില്ലാതെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നടത്താന് സാധിക്കില്ലെന്ന് പാക്കിസ്ഥാനെ പറഞ്ഞ് ‘കൺവിൻസ്’ ചെയ്യിക്കാൻ ഉറപ്പിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ടൂർണമെന്റ് നടക്കണമെങ്കിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം പുറത്തുനടത്തുന്ന ‘ഹൈബ്രിഡ് മോഡൽ’ അംഗീകരിക്കണമെന്നാണ് ഐസിസിയുടെ നിലപാട്.
ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20യിൽ തിലക് വർമ കളിയിലെ കേമനായെങ്കിലും, മികച്ച ഇന്നിങ്സും സെഞ്ചറിയും സഞ്ജു സാംസണിന്റേതായിരുന്നുവെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ്. തിലക് വർമയുടെ സെഞ്ചറി മോശമാണെന്നല്ല, കുറച്ചുകൂടി നിയന്ത്രണത്തോടെയും ബാറ്റ് കൃത്യമായി മിഡിൽ െചയ്തും
കൃഷ്ണഗിരി (വയനാട് ) ∙ സി.കെ. നായുഡു ട്രോഫിയിൽ കേരളത്തിനു തമിഴ്നാടിനെതിരെ 189 റൺ വിജയം. വരുൺ നായനാരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും പവൻരാജിന്റെ വിക്കറ്റ് വേട്ടയുടെയും മികവിലാണു കേരളത്തിന്റെ ജയം. ആദ്യ ഇന്നിങ്സിൽ 109 റൺസ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 248 എന്ന നിലയിൽ
‘‘ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്ന വിവരം പോലും ഞാൻ അറിഞ്ഞില്ല. സഞ്ജു സെഞ്ചറി നേടിയ കാര്യം വാർത്തകളിൽ കണ്ടപ്പോൾ, ഐപിഎൽ നേരത്തേ തുടങ്ങിയോ എന്നാണ് ഞാൻ ചിന്തിച്ചത്. സഞ്ജു ഇന്ത്യൻ ടീമിൽ കളിക്കുന്നത് നമ്മൾ അധികം കണ്ടിട്ടില്ലല്ലോ’ – ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയുടെ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റിന്റേത് എന്ന പേരിൽ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പ്രസ്താവനയാണ് ഇത്.
ഡൽഹി∙ ഇന്ത്യൻ താരം ശിഖർ ധവാനെ സൺറൈസേഴ്സ് ഹൈദരാബാദിൽനിന്ന് ഡൽഹി ക്യാപിറ്റൽസിൽ എത്തിക്കാനുള്ള സൗരവ് ഗാംഗുലിയുടെ നീക്കങ്ങളെ, മുൻ ഓസീസ് താരം കൂടിയായ മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ് തടയാൻ ശ്രമിച്ചതായി മുഹമ്മദ് കൈഫിന്റെ വെളിപ്പെടുത്തൽ. ധവാന്റെ കാലം കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അന്ന് ഹൈദരാബാദ്
ഹൊബാർട്ട് ∙ മാർക്കസ് സ്റ്റോയ്നിസിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ (27 പന്തിൽ 61*) മികവിൽ പാക്കിസ്ഥാനെതിരെ മൂന്നാം ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് ജയം. സ്കോർ: പാക്കിസ്ഥാൻ– 18.1 ഓവറിൽ 117നു പുറത്ത്. ഓസ്ട്രേലിയ– 11.2 ഓവറിൽ 3ന് 118.
‘‘ക്രിക്കറ്റ് കാണുന്നവരും കളിക്കുന്നവരും ആദ്യം തീരുമാനിക്കേണ്ട ഒരു കാര്യമുണ്ട്. അതൊരു ടീം ഗെയിമായിട്ടാണോ വ്യക്തിഗത സ്പോർട്ട് ആയിട്ടാണോ നിങ്ങൾ കാണുന്നത് എന്നതാണത്..’’– ക്രിക്കറ്റിനെക്കുറിച്ച് ഇങ്ങനെ നിരീക്ഷിച്ചത് അതിനേറ്റവും അർഹതയുള്ള ഒരാളാണ്; സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ! ഒരേ സമയം 22 പേർ ടീമായി തിരിഞ്ഞ് മത്സരിക്കുന്നതിനൊപ്പം ഓരോരുത്തരുടെയും ‘മസ്തിഷ്കത്തിൽ’ നടക്കുന്ന പരസ്പര പോരാട്ടം കൂടിയാണ് ക്രിക്കറ്റ്.
തിരുവനന്തപുരം ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടു സെഞ്ചറികളുടെ തിളക്കവുമായി മടങ്ങിയെത്തിയ സഞ്ജു സാംസൺ വീണ്ടും കേരളത്തിനായി കളിക്കും. 23ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ കേരളത്തെ നയിക്കുക സഞ്ജുവാകുമെന്നാണു സൂചന. ടീം ഉടൻ പ്രഖ്യാപിക്കും. കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്ക് കേരള ടീമിൽ അവസരം ലഭിക്കും. ഹൈദരാബാദിലാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾ. 23ന് സർവീസസുമായാണ് ആദ്യ മത്സരം.
ഇസ്ലാമാബാദ് ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യൻ ടീം അടച്ചിട്ട സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയത്, ടീമിന്റെ ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നതെന്ന് പാക്കിസ്ഥാന്റെ മുൻ താരം ബാസിത് അലി. ബോർഡർ – ഗാവസ്കർ ട്രോഫിയിൽ നിലവിലെ ജേതാക്കളാണെങ്കിലും, പരമ്പര നിലനിർത്താമെന്ന
വെല്ലിങ്ടൻ∙ നിരോധിത ലഹരിവസ്തുവായ കൊക്കെയ്ൻ ഉപയോഗിച്ചതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് ന്യൂസീലൻഡ് താരം ഡഗ് ബ്രേസ്വെലിന് വിലക്ക്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് മുപ്പത്തിനാലുകാരനായ താരത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സെൻട്രൽ സ്റ്റാഗ്സും വെല്ലിങ്ടനും തമ്മിലുള്ള ട്വന്റി20 മത്സരത്തിനു
മുംബൈ∙ രോഹിത് ശർമയ്ക്ക് ആദ്യ ടെസ്റ്റ് കളിക്കാൻ അസൗകര്യമാണെങ്കിൽ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ജസ്പ്രീത് ബുമ്രയെ നായകനാക്കണമെന്ന സുനിൽ ഗാവസ്കറിന്റെ നിർദ്ദേശത്തിൽ പ്രതികരണവുമായി മുൻ താരം ഹർഭജൻ സിങ്. ഒരു പരമ്പരയ്ക്ക് പൂർണമായി ഒരു ക്യാപ്റ്റനെന്ന നിർദ്ദേശം സ്വാഗതാർഹമാണെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ആദ്യ
രണ്ടാമത്തെ ട്വന്റി20 ലോകകപ്പ് കിരീടവുമായി ചരിത്രമെഴുതിയ 2024ൽ, രാജ്യാന്തര ട്വന്റി20യിൽ സമാനതകളില്ലാത്ത വിജയക്കുതിപ്പുമായി ടീം ഇന്ത്യ. ഈ വർഷം കളിച്ച 26 ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യൻ ടീം കുറിച്ചത് 24 വിജയങ്ങൾ. തോറ്റത് ‘ബി ടീ’മുമായി കളിച്ച് സിംബാബ്വെയോടും ഈ മാസം ദക്ഷിണാഫ്രിക്കയോടും. 2024ൽ രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയുടെ വിജയശതമാനം 92.31. ടീം ഇന്ത്യയുടെ അസാധാരണ വിജയക്കുതിപ്പിന് തിലകക്കുറിയായി രോഹിത് ശർമയുടെ നേതൃത്വത്തിൽ നേടിയ ലോകകിരീടവുമുണ്ട്!
കൃഷ്ണഗിരി (വയനാട്) ∙ സി.കെ നായിഡു ട്രോഫി ക്രിക്കറ്റിൽ കരുത്തരായ തമിഴ്നാടിനെതിരെ കേരളത്തിന് ആദ്യ ഇന്നിങ്സിൽ 109 റൺസിന്റെ ലീഡ്. കേരളം ഉയർത്തിയ 337 റൺസിനു മറുപടിയായി തമിഴ്നാട് 228ന് ഓൾഔട്ടായി. തുടർന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളം, ഇന്നലെ വെളിച്ചക്കുറവുമൂലം നേരത്തേ കളി നിർത്തുമ്പോൾ 3 വിക്കറ്റിനു 90 റൺസെന്ന നിലയിലാണ്. ഇതോടെ ലീഡ് 199 ആയി. 16 ഓവറിൽ 49 റൺസ് വഴങ്ങി തമിഴ്നാടിന്റെ 6 വിക്കറ്റുകൾ വീഴ്ത്തിയത് പവൻരാജാണ്. സ്കോർ: കേരളം- 337, 3ന് 90. തമിഴ്നാട്-228.
പെർത്ത് ∙ രോഹിത് വരില്ലെന്ന് ഉറപ്പാകുകയും രാഹുലിന്റെ പരുക്ക് ഭേദമാവുകയും ചെയ്തതോടെ ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ – ഗാവസ്കർ ട്രോഫി ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കു പുതിയ ഓപ്പണിങ് സഖ്യം. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ തുടരുന്ന ക്യാപ്റ്റൻ രോഹിത് 22നു പെർത്തിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിൽ കളിക്കില്ലെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം സന്നാഹ മത്സരത്തിനിടെ കൈമുട്ടിനു പരുക്കേറ്റ കെ.എൽ.രാഹുൽ ഇന്നലെ പരിശീലനത്തിനിറങ്ങി.
ട്വന്റി20 പരമ്പര നഷ്ടമായെങ്കിലും ഉശിരനൊരു റൺചേസ് വിജയത്തോടെ ഇംഗ്ലണ്ടിനെ കീഴടക്കിയ വെസ്റ്റിൻഡീസ് പരാജയഭാരത്തിൽനിന്നു തലയുയർത്തി. 4–ാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഫിൽ സോൾട്ടിന്റെയും ജേക്കബ് ബെതേലിന്റെയും അർധസെഞ്ചറികളുടെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ, 24 പന്തിൽ 54 റൺസുമായി ഷായ് ഹോപ്പും 31 പന്തിൽ 68 റൺസുമായി എവിൻ ലെവിസും തകർത്താടിയപ്പോൾ വിൻഡീസിനു വിജയം എളുപ്പമായി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ തകർപ്പൻ സെഞ്ചറികളുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച സഞ്ജു സാംസണിന് അഭിനന്ദനവുമായി വെസ്റ്റിൻഡീസിൽ നിന്ന് ഒരു ‘ആരാധകൻ’. പ്രതിഭയും സാങ്കേതികത്തികവുമുള്ള ക്രിക്കറ്ററാണ് സഞ്ജുവെന്നും ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളിൽ ഇനിയുമേറെ ദൂരം സഞ്ജുവിനു
ജൊഹാനസ്ബർഗ്∙ ടീം ഇന്ത്യയുടെ തൊപ്പിയിൽ അറിയാതെ ചവിട്ടിയതിനു പരിഹാരമായി അതെടുത്ത് നെറ്റിയിൽ ചേർത്തും ചുംബിച്ചും ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനിടെയാണ് സംഭവം. സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെയാണ് നിലത്തുവീണ തൊപ്പിയിൽ സൂര്യ
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കില്ല. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായതിനാലാണ് ഒന്നാം ടെസ്റ്റിൽ കളിക്കുന്നില്ലെന്ന തീരുമാനം. രണ്ടാം ടെസ്റ്റിനു മുന്നോടിയായി രോഹിത് ടീമിനൊപ്പം ചേരും. ഇതോടെ, പെർത്തിൽ നടക്കുന്ന ഒന്നാം
ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനിടെ തന്റെ സിക്സർ മുഖത്തുപതിച്ച് പരുക്കേറ്റ ആരാധികയെ നേരിൽക്കണ്ട് ആശ്വസിപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. സഞ്ജുവിന്റെ സിക്സർ മുഖത്തുപതിച്ച് പരുക്കേറ്റതിനെ തുടർന്ന് ഐസ്പായ്ക്കും മുഖത്തുവച്ച് കണ്ണീരണിഞ്ഞ് നിൽക്കുന്ന ആരാധികയുടെ
ന്യൂയോർക്ക്∙ അടുത്ത വർഷം ഫെബ്രുവരിയിൽ പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ ടീമിനെ അയയ്ക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ, ഈ വിഷയം യുഎസ് വക്താവിന്റെ പ്രതിദിന വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച് പാക്കിസ്ഥാനിൽനിന്നുള്ള മാധ്യമപ്രവർത്തകൻ. യുഎസ് വക്താവ് വേദാന്ത് പട്ടേൽ പതിവ്
സിഡ്നി∙ ബോർഡർ–ഗാവസ്കർ ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം ഇന്ത്യ എ ടീമിനെതിരെ സന്നാഹ മത്സരം കളിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ ഇപ്പോൾ. മൂന്നു ദിവസമായി നടന്ന മത്സരത്തിന്റെ ഫലമെന്താണെന്നതു
ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റു മുതൽ തന്നെ ടീമിനൊപ്പം കളിച്ചു തുടങ്ങണമെന്ന് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. നവംബർ 22ന് പെർത്തിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കേണ്ടത്. കഴിഞ്ഞ ദിവസമാണ് രോഹിത് ശർമയ്ക്കും ഭാര്യ ഋതികയ്ക്കും ആൺകുഞ്ഞ് പിറന്നത്. മുംബൈയിൽ കുടുംബത്തോടൊപ്പം തുടരുകയാണ് രോഹിത്.
ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും തിരിച്ചെത്തുമ്പോൾ മലയാളി താരം സഞ്ജു സാംസണിന് ഓപ്പണർ സ്ഥാനം നൽകുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ രണ്ടു മത്സരങ്ങളിൽ സെഞ്ചറി നേടിയ സഞ്ജു ഇന്ത്യൻ ടീമിന്റെ പരമ്പര നേട്ടത്തിൽ നിര്ണായക
തുടർച്ചയായി തിരിച്ചടികൾ ഏറ്റുവാങ്ങുന്ന നായക കഥാപാത്രം അന്തിമ പോരാട്ടത്തിൽ തകർപ്പൻ ആക്ഷനുമായി എതിരാളിയെ നിഷ്പ്രഭമാക്കുന്ന സിനിമകളില്ലേ? അത്തരമൊരു സിനിമ പോലെ ആവേശകരമാണ് രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോൾ സഞ്ജു സാംസന്റെ പ്രകടനം. ഗംഭീരമായ ‘ഇൻട്രോ’ സീനിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ വരവറിയിച്ചെങ്കിലും അവഗണനയുടെ ആദ്യ പകുതിയിലും
സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന ഐപിഎൽ ലേലത്തിൽ 12 അൺകാപ്ഡ് മലയാളി താരങ്ങൾ പങ്കെടുക്കും. ആകെ 574 താരങ്ങൾക്കു വേണ്ടിയാണ് മെഗാ ലേലം നടക്കുന്നത്. കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ എസ്. കുന്നുമ്മൽ, ഷോൺ റോജർ, സൽമാൻ നിസാർ, അബ്ദുൽ ബാസിത്, എം. അജ്നാസ്,
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ പരുക്കിന്റെ പിടിയിൽ കുഴങ്ങി ടീം ഇന്ത്യ. കെ.എൽ. രാഹുലിനു പിന്നാലെ ശുഭ്മന് ഗില്ലിനും പരുക്കേറ്റതോടെ ഓപ്പണിങ്ങിൽ യശസ്വി ജയ്സ്വാളിനൊപ്പം ആര് ഇറങ്ങുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ക്യാപ്റ്റൻ രോഹിത് ശർമ
രണ്ടാം മത്സരവും വിജയിച്ച് പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. സിഡ്നിയിൽ നടന്ന രണ്ടാം പോരാട്ടത്തിൽ 13 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോൾ, പാക്കിസ്ഥാൻ 19.4 ഓവറിൽ 134 റൺസിന് ഓൾഔട്ടായി.
ഇന്ത്യൻ ടീമിനായി മലയാളി താരം സഞ്ജു സാംസൺ തകർത്തുകളിക്കുന്നതിനിടെ, താരത്തെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് എക്സ് പ്ലാറ്റ്ഫോമിൽ നടത്തിയ പ്രതികരണം ‘പൊടിതട്ടിയെടുത്ത്’ ശശി തരൂർ എംപി. സഞ്ജുവിനെ എം.എസ്. ധോണിയുമായി താരതമ്യം ചെയ്ത് എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പാണ് തരൂർ വീണ്ടും ഉയർത്തിക്കൊണ്ടുവന്നത്.
ഇൻഡോർ∙ ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം മത്സരരംഗത്തേക്കെത്തുള്ള തിരിച്ചുവരവ് ബാറ്റുകൊണ്ടും ആഘോഷമാക്കിയ വെറ്ററൻ താരം മുഹമ്മദ് ഷമിയുടെ മികവിൽ, മധ്യപ്രദേശിനെതിരായ രഞ്ജി മത്സരത്തിൽ ബംഗാളിന് നാടകീയ വിജയം. ബംഗാൾ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ്, 99.2 ഓവറിൽ 326 റൺസിന് പുറത്തായി. വിജയസാധ്യത ഇരുവശത്തേക്കും മാറിമറിഞ്ഞ നാടകീയ നിമിഷങ്ങൾക്കൊടുവിൽ, കുമാർ കാർത്തികേയ സിങ്ങിനെ പുറത്താക്കി മുഹമ്മദ് ഷമി തന്നെയാണ് ടീമിന് 11 റൺസിന്റെ വിജയം സമ്മാനിച്ചത്.
ന്യൂഡൽഹി ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി പാക്ക് അധിനിവേശ കശ്മീരിലൂടെ ട്രോഫിയുമായി പര്യടനം നടത്താനുള്ള പാക്ക് ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) തീരുമാനം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വിലക്കി. ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.
രഞ്ജി ട്രോഫിയില് ഗ്രൂപ്പ് സിയില് ഒന്നാമന്മാരായ ഹരിയാനയെ സമനിലയില് തളച്ച് കേരളം. ലഹ്ലി ചൗധരി ബന്സിലാല് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ആദ്യ ഇന്നിങ്സില് 127 റണ്സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സില് രണ്ട് വിക്കറ്റ് നഷ്ടത്തില് 125 റണ്സെടുത്ത് ഡിക്ലയര് ചെയ്യുകയായിരുന്നു. ഇതോടെ 253 റണ്സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കും ഭാര്യ റിതിക സാജ്ദേയ്ക്കും ആൺകുഞ്ഞ് പിറന്നു. വെള്ളിയാഴ്ച മുംബൈയിലാണ് രോഹിത് – റിതിക ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. ഇരുവരും കുഞ്ഞുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞുമുണ്ട്. ഇതോടെ, രോഹിത് പെർത്തിൽ
ജൊഹാനസ്ബർഗ്∙ സെഞ്ചറി നേട്ടത്തെക്കുറിച്ച് അധികം പ്രതികരിക്കാനില്ലെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ. കഴിഞ്ഞ തവണ സെഞ്ചറി നേടിയശേഷം കൂടുതൽ സംസാരിച്ചെന്നും അതിനു പിന്നാലെ രണ്ടു മത്സരങ്ങളിൽ ഡക്കായെന്നും സഞ്ജു പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയാണ്, ഇത്തവണ അധികം സംസാരിക്കുന്നില്ലെന്ന് തമാശയും കാര്യവും ഇടകലർത്തി
പെർത്ത് ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കെ.എൽ.രാഹുലിനു പരുക്ക്. പെർത്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ പരിശീലന മത്സരത്തിനിടെ വലതുകൈമുട്ടിനു പരുക്കേറ്റ രാഹുലിനെ സ്കാനിങ്ങിനു വിധേയനാക്കി. മത്സരത്തിൽ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൊണ്ട് പരുക്കേറ്റ രാഹുൽ റിട്ടയേഡ് ഹർട്ടായി മടങ്ങുകയായിരുന്നു. രാഹുലിന്റെ പരുക്ക് നിരീക്ഷിച്ചു വരുകയാണെന്ന് ബിസിസിഐ അറിയിച്ചു.
വെല്ലിങ്ടൻ ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസീലൻഡ് പേസർ ടിം സൗത്തി. ഇംഗ്ലണ്ടിനെതിരെ നവംബർ 28ന് ആരംഭിക്കുന്ന 3 ടെസ്റ്റ് പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുമെന്ന് മുപ്പത്തിയഞ്ചുകാരൻ സൗത്തി അറിയിച്ചു. സൗത്തിയുടെ ഹോം ഗ്രൗണ്ടായ ഹാമിൽട്ടനിൽ ഡിസംബർ 14ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് അദ്ദേഹത്തിന്റെ വിടവാങ്ങൽ മത്സരമാകും.
ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ സിക്സർ ദേഹത്തു പതിച്ച് ഗാലറിയിലിരുന്ന യുവതിക്കു പരുക്ക്. പരമ്പരയിൽ തുടർച്ചയായ രണ്ടു ഡക്കുകൾക്കു ശേഷം ഫോമിലേക്കു തിരിച്ചെത്തിയ താരം, അർധസെഞ്ചറി പിന്നിട്ട് മുന്നേറുന്നതിനിടെയാണ് സംഭവം. ട്രിസ്റ്റൻ സ്റ്റബ്സ് എറിഞ്ഞ 10–ാം ഓവറിലെ രണ്ടാം പന്തിലാണ്, സഞ്ജുവിന്റെ സിക്സർ യുവതിയുടെ ദേഹത്തു പതിച്ചത്.
ന്യൂഡൽഹി ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ 24, 25 തീയതികളിലായി നടക്കുന്ന ഐപിഎൽ താരലേലത്തിന് 574 കളിക്കാരുടെ പട്ടിക ബിസിസിഐ പുറത്തുവിട്ടു. 1574 കളിക്കാരിൽനിന്നാണ് 366 ഇന്ത്യക്കാരും 208 വിദേശികളും ഉൾപ്പെടുന്ന അന്തിമ പട്ടിക തയാറാക്കിയത്. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചെഹൽ, ആവേശ് ഖാൻ തുടങ്ങിയ താരങ്ങൾക്കെല്ലാം അടിസ്ഥാന വില 2 കോടി രൂപയാണ്. ആകെ റജിസ്റ്റർ ചെയ്ത 1574 താരങ്ങളിൽ 1000 പേരെ നീക്കിയാണ് ചുരുക്കപ്പട്ടിക തയാറാക്കിയത്.
പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി താരങ്ങളുടെ ഫോം ‘ടെസ്റ്റ്’ ചെയ്യാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഒരുക്കിയ ഇന്ത്യ–ഇന്ത്യ എ പരിശീലന മത്സരത്തിൽ, സൂപ്പർതാരം വിരാട് കോലി ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയതായി റിപ്പോർട്ട്. താരങ്ങൾക്ക് ഓസീസ് മണ്ണിൽ മത്സരം
പോർവോറിം∙ ഒട്ടേറെ ബാറ്റിങ് റെക്കോർഡുകൾകൊണ്ട് സമ്പന്നമായ രഞ്ജി ട്രോഫി മത്സരത്തിൽ അരുണാചൽ പ്രദേശിനെതിരെ ചരിത്രവിജയവുമായി ഗോവ. രണ്ട് താരങ്ങൾ ട്രിപ്പിൾ സെഞ്ചറിയുമായി ചരിത്രമെഴുതിയ മത്സരത്തിൽ, ഇന്നിങ്സിനും 551 റൺസിനുമാണ് ഗോവയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അരുണാചൽ ഒന്നാം ഇന്നിങ്സിൽ
കൂച്ച് ബിഹർ ട്രോഫി ക്രിക്കറ്റിൽ ബിഹാറിനെതിരെ കേരള ക്യാപ്റ്റൻ അഹമ്മദ് ഇമ്രാന്റെ മിന്നും പ്രകടനം. ക്യാപ്റ്റന്റെ സെഞ്ചറി മികവിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 335 റൺസെടുത്ത കേരളം ആദ്യ ഇന്നിങ്സിൽ 6 റൺസ് ലീഡും നേടി. ഏകദിന ശൈലിയിൽ ബാറ്റ് ചെയ്ത ഇമ്രാൻ 187 പന്തിൽ നിന്നാണ് 178 റൺസ് നേടിയത്.
മുംബൈ∙ പാക്കിസ്ഥാനിൽപോയി ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ടീമിനെ അനുവദിക്കാത്തതിന്റെ കാരണം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോടു (ഐസിസി) വിശദീകരിക്കാൻ ബിസിസിഐ. ഇന്ത്യയിലുണ്ടാകുന്ന ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കിക്കൊണ്ടാണ് ബിസിസിഐ ഐസിസിക്കു മറുപടി നൽകുക. മറ്റു ടീമുകൾ പാക്കിസ്ഥാനിലേക്കു പോകുന്നു എന്നത് ഇന്ത്യയ്ക്ക് ബാധകമല്ലെന്നും ബിസിസിഐ ഐസിസിയെ അറിയിക്കുമെന്നും വിവരമുണ്ട്.
Results 1-50 of 10000