ഐപിഎൽ: കോഹ്‌‌ലിക്ക് 17 കോടി; ധോണിക്ക് 15 കോടി

മുംബൈ∙ ഐപിഎലിൽ മഹേന്ദ്ര സിങ് ധോണിയെ വീണ്ടും ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിൽ കാണാം. അടുത്ത സീസൺ ഐപിഎലിലേക്കു താരങ്ങളെ ടീമുകൾ നിലനിർത്തിയപ്പോൾ ധോണി, വിലക്കു കഴിഞ്ഞെത്തിയ ചെന്നൈ ഫ്രാഞ്ചൈസിയിൽ‌ തിരിച്ചെത്തി. 15 കോടി രൂപ നൽകിയാണു ചെന്നൈ ധോണിയെ തിരിച്ചുപിടിച്ചത്.

വിരാട് കോഹ്‌ലിക്കാണ് ഏറ്റവും ഉയർന്ന ലീഗ് ഫീ ലഭിച്ചത്. ഇന്ത്യൻ ക്യാപ്റ്റനെ നിലനിർത്താൻ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് നൽകിയതു 17 കോടി രൂപ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയെ നിലനിർത്തി. ചെന്നൈയ്ക്കൊപ്പം വിലക്കുകഴിഞ്ഞെത്തിയ രാജസ്ഥാൻ റോയൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ വീണ്ടും സ്വന്തമാക്കി– തുക 12 കോടി രൂപ. കഴിഞ്ഞ സീസണിൽ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയില്ല.

ടീമുകൾ നിലനിർത്തിയ താരങ്ങൾ

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര. 

ബാക്കിയുള്ള തുക: 47 കോടി രൂപ

ഡൽഹി ഡെയർ ഡെവിൾസ്: ക്രിസ് മോറിസ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ.  

ബാക്കിയുള്ള തുക: 47 കോടി രൂപ

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ: കോഹ്‍ലി, എബി ഡിവില്ലിയേഴ്സ്, സർഫ്രാസ് ഖാൻ

ബാക്കിയുള്ള തുക: 49 കോടി രൂപ

ചെന്നൈ സൂപ്പർ കിങ്സ്: ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ

ബാക്കിയുള്ള തുക: 47 കോടി രൂപ

രാജസ്ഥാൻ റോയൽസ്: സ്റ്റീവ് സ്മിത്ത്  

ബാക്കിയുള്ള തുക: 67.5 കോടി രൂപ

കിങ്സ് ഇലവൻ പഞ്ചാബ്: അക്‌ഷർ പട്ടേൽ 

ബാക്കിയുള്ള തുക: 67.5 കോടി രൂപ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: സുനിൽ നാരായണൻ, ആന്ദ്രെ റസൽ 

ബാക്കിയുള്ള തുക: 67.5 കോടി രൂപ

സൺറൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർണർ, ഭുവനേശ്വർ കുമാർ 

ബാക്കിയുള്ള തുക: 67.5 കോടി രൂപ

കൂടുതൽ ലീഗ് ഫീ ലഭിച്ച 10 താരങ്ങൾ 

1 വിരാട് കോഹ്‌ലി 17 കോടി 

2 എം.എസ്. ധോണി 15 കോടി 

3 രോഹിത് ശർമ 15 കോടി 

4 ഡേവിഡ് വാർണർ 12 കോടി 

5 സ്റ്റീവ് സ്മിത്ത് 12 കോടി 

6 സുരേഷ് റെയ്ന 11 കോടി 

7 ഹാർദിക് പാണ്ഡ്യ 11 കോടി 

8 എബി ഡിവില്ലിയേഴ്സ് 11 കോടി 

9 സുനിൽ നാരായണൻ 8.5 കോടി 

10 ഭുവനേശ്വർ കുമാർ 8.5 കോടി